fbpx
Connect with us

Entertainment

ആസ്വാദകരെ വശീകരിക്കുന്ന ‘രാഗസൂത്രം’ ഒരു ഉത്തമ കലാസൃഷ്ടി

Published

on

രാജേഷ് ശിവ

ശ്രീജിത്ത് നമ്പൂതിരി കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച രാഗസൂത്രം ഒരു Mythological Psycho Thriller ആണ്. ഈ ഷോർട്ട് ഫിലിം അരമണിക്കൂറോളം ദൈർഘ്യമുള്ളതാണ്. ഒരു നിമിഷം പോലും ആസ്വാദനം മാറ്റി പ്രതിഷ്ഠിക്കാതെ പിടിച്ചിരുത്തുന്ന ഈ ഹ്രസ്വചിത്രം ഋഷി എന്ന സംവിധായകന്റെ ഒരു രാത്രിയിലെ അനുഭവമായാണ് പറയുന്നത്. ഇതിലെ യുക്തിയും ന്യായവും അളക്കുന്നതിനേക്കാൾ രാഗസൂത്രം നൽകുന്ന ആസ്വാദനമാണ് പ്രധാനം. അതിൽ ശ്രീജിത്ത് നമ്പൂതിരി വിജയിച്ചിരിക്കുന്നു എന്നുതന്നെ പറയാം. ആൻ മരിയ പ്രസന്റേഷന്റെ ബാനറിൽ പ്രശസ്ത നടൻ ടോം ജേക്കബ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹം രാഗസൂത്രത്തിൽ ഒരു സുപ്രധാനവേഷവും കൈകാര്യം ചെയുന്നുണ്ട്. ടോം ജേക്കബിന്റെ അഭിനയം ഇതിന്റെ വലിയൊരു ഹൈലറ്റാണ് . മലയാളത്തിന്റെ സ്വന്തം കൈതപ്രം ദാമോദരൻ നമൂതിരിയുടെ മകൻ ദീപാങ്കുരൻ ആണ് ഇതിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് .

രാഗസൂത്രം ബൂലോകം ഒടിടിയിൽ ആസ്വദിക്കാം

നമുക്ക് എന്നും പ്രിയപ്പെട്ടതാണ് മിത്തോളജിക്കൽ ആയ കഥകൾ. മഹാവേദങ്ങളെയും ഉപനിഷത്തുകളെയും നാം നമ്മുടെ പൈതൃകമായ സമ്പത്ത് എന്ന് അഭിമാനം കൊള്ളൂകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയുള്ള ചില ആഭിചാര കർമ്മങ്ങൾ പണ്ടുമുതൽക്ക് തന്നെ ഇന്ത്യയിലെവിടെയും നിലവിലുണ്ട്. ഇന്നും ചിലയിടങ്ങളിൽ അത് സംഭവിക്കുന്നുമുണ്ട്. ഇവയുമായി ബന്ധപ്പെട്ട കഥകൾ അല്പം ദുരൂഹതയും ഭയവും കലർത്തി കേൾക്കാനും കാണാനും ഉള്ള നമ്മുടെ താത്പര്യം ഒട്ടനവധി നോവലുകളിലൂടെയും കഥകളിലൂടെയും സിനിമകളിലൂടെയും കലാകാരന്മാരും സാഹിത്യകാരന്മാരും എന്നും ചൂഷണം ചെയ്യാറുണ്ട്. ശത്രുവിനെ നശിപ്പിക്കാനോ ദുർബലനാക്കാനോ അഭീഷ്ടസിദ്ധിക്കായോ പലരും ആഭിചാരം ചെയുന്നത് കണ്ടിട്ടുണ്ട് . അതുപോലെ മന്ത്രവാദത്തിൽ അധിഷ്ഠിതമായ വശീകരണതന്ത്രങ്ങൾ പലതും നാം സിനിമയുടെയും മറ്റും കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ഒരാളെ സങ്കപ്പിച്ചു ഒരു പ്രതീകത്തിൽ ആവാഹിക്കുകയും മറ്റും ചെയുന്ന മന്ത്രവാദരീതികൾ നമുക്ക് സുപരിചിതവുമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഇത് മോശമായ ഒരു അവസ്ഥയിലേക്ക് പോകുകയും ആളുകളുടെ ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയുമ്പോൾ ആണ് പലതും നാം അറിയുന്നത് എന്നുമാത്രം.

ഋഗ്വേദം, സാമവേദം, യജുർവേദം , അഥർവ്വവേദം എന്നിവയിൽ നാലാമത്തെ വേദമായ അഥർവ വേദത്തിൽ ആണ് മന്ത്രവാദത്തെപ്പറ്റിയുള്ള കാര്യങ്ങൾ ഉള്ളത്. . 20 കാണ്ഡങ്ങളും 108 അനുപാദങ്ങളും 731 സൂക്തങ്ങളുമുള്ള അഥർവവേദത്തിൽ 1200 – ൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ മന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നീ മന്ത്രവാദരീതികളാണ്‌ ഹൈന്ദവാചാരപ്രകാരം പ്രധാനമായും നിലവിലുളളത്‌. ഈ രീതികളിലൂടെ താഴെപ്പറയുന്ന ഷഡ്‌കർമ്മങ്ങളാണ്‌ നിർവ്വഹിക്കപ്പെടുന്നത്‌. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം. ഇതിൽ ‘വശ്യം’ കൊണ്ട് മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ വശീകരിക്കുകയോ, സ്വാധീനിക്കുകയോ ആകർഷിക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.

Advertisement

ഋഷി എന്ന സംവിധായകൻ തന്റെ സിനിമാതിരക്കുകൾ കഴിഞ്ഞു ക്ഷീണിതനായി വീട്ടിലെത്തുന്നു. അയാൾ തന്റെ കാമുകിയായ വാണിയോട് ഫോണിൽ നടത്തുന്ന പ്രണയസംഭാഷണങ്ങൾക്ക് ശേഷം കമ്പ്യൂട്ടറിൽ പരതുമ്പോൾ, തന്നെ അവൾ മായാശംബരം എന്ന മന്ത്രവാദസംബന്ധമായ ഗ്രൂപ്പിൽ ആഡ് ചെയ്തതായി കാണുകയും അതിനുള്ളിൽ നിന്നും അയാൾ കാമത്തെ സംബന്ധിക്കുന്ന ചില പേരുകളും രാഗസൂത്രം പോലെ ചില പേരുകളും കാണാൻ ഇടയാകുന്നു. ഋഷി അതിലേക്കു ആഴ്ന്നിറങ്ങുകയും എന്തൊക്കെയോ വായിച്ചു അസ്വസ്ഥനാകുകയും ചെയുന്നു.

പിന്നീട് കാണുന്നത് ഒരു ആഭിചാര മന്ത്രപ്രയോഗമാണ്. ഭക്തിയും കാമവും ശൃംഗാരവും ഇടകലർന്ന അഭിനയത്തിലൂടെ അവിടെ ടോം ജേക്കബ് വളരെ നല്ല അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഈ രംഗം മുതൽ ആസ്വാദകർക്ക് അവരുടെ താത്പര്യത്തിന് കഥാഗതിയെ വ്യാഖ്യാനിക്കാൻ പഴുതുകൾ ഒരുക്കിക്കൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്. ഒരുപക്ഷെ താൻ നാളെ ഷൂട്ട് ചെയ്യാൻ പോകുന്ന കഥയിലേക്ക് ആഴ്ന്നിറങ്ങിയുള്ള അയാളുടെ ചില ഭ്രമാത്കമായ സ്വപ്ന-ചിന്തകൾ ആകാം…അല്ലെങ്കിൽ അയാൾ പൂർണ്ണമായൊരു സ്വപ്നത്തിലേക്ക് വഴുതിവീണതാകാം …അങ്ങനെ തന്നെ കരുതാനാണ് ഈ ലേഖനകർത്താവായ എന്റെ താത്പര്യവും. അവിടെയാണ് കണക്ഷൻ ഉണ്ടാകുന്നതെന്ന് നിസംശയം പറയാം. ഒടുവിൽ ആ കഥാപാത്രം തന്നെ അയാളുടെ മുന്നിലെത്തുന്ന പ്രതീതിയാണ്. ഇതിനിടയിൽ ഒരു ടൈം ലൂപ്പിന്റെ സാധ്യതയിലേക്കും നമ്മെ കൊണ്ടുപോകുകയാണ് രാഗസൂത്രം.

ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ഭ്രമാത്മകമായ ചിന്തകൾ അയാളെ സ്വബോധത്തിനും അബോധത്തിനും ഇടയിലെ പാലത്തിലൂടെ നടത്തുകയാണ്. മനുഷ്യന്റെ ഉപബോധത്തിൽ ശൈശവം മുതൽ ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള ഒന്നാണ് ഭയം. ഈ ഭയത്തെ ആണ് ശ്രീജിത്തിനെ പോലുള്ള ഫിലിം മേക്കേസ്‌ഴ്‌സ്‌ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത്. അവിടെ ഒന്ന് പാളിയാൽ പരാജയപ്പെടാവുന്ന സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും അതിലേക്കൊന്നും പോകാതെ തന്നെ ഭംഗിയായി പറഞ്ഞവസാനിപ്പിക്കാൻ സാധിക്കുന്നു. എന്നാൽ ഋഷിയും പിന്നീടുള്ള മന്ത്രവാദ രംഗങ്ങളും കൂട്ടിയിണക്കുന്നതിൽ അപാകത സംഭവിച്ചോ എന്നുള്ള സംശയം സിനിമ ഒരവർത്തികൂടി കണ്ടാൽ മാറിക്കിട്ടുമെന്നാണ് അനുഭവം പറയുന്നത്.

കഥാഗതിയെ നോൺ ലീനിയർ ആയ സമീപനത്തിലൂടെ കാണിക്കുന്ന ആധുനികമായ ശൈലി ആസ്വാദകരുടെ മനസുകളിൽ തീർക്കുന്നത് ചിന്തിക്കാനും ചുരുളഴിക്കാനും ഉള്ള സാദ്ധ്യതകൾ ആണ്. അവിടെ ഒരാസ്വാദകൻ, ചിന്തകൻ എന്നതിൽ ഉപരി ഒരു കുറ്റാന്വേഷകനായി കൂടി പരിവർത്തനം ചെയ്യപ്പെടുന്നു . ദുർഗ്രഹമെന്ന് തോന്നിക്കുന്ന പലതും മനസ്സിൽ തുറക്കപ്പെടുമ്പോൾ ആസ്വാദകൻ അവാച്യമായൊരു അനുഭൂതിയിലേക്കു പ്രവേശിക്കുന്നു. കല ഒരേ സമയം ആസ്വാദകനെയും ചിന്തകനെയും സൃഷ്ടിക്കുകയാണ്.

Advertisement

ഈ ചിത്രം നിങ്ങൾക്കിഷ്ടപ്പെടും . ആസ്വദിക്കുക.

Sreejith Nampoothiry

Sreejith Nampoothiry

ശ്രീജിത്ത് നമ്പൂതിരി ബൂലോകം ടീവിയോട് സംസാരിക്കുന്നു

രാഗസൂത്രത്തിന്റെ ത്രെഡ് രൂപപ്പെടാൻ ഇടയായ സാഹചര്യം ?

ഞാൻ ഡോക്ക്യൂമെന്ററി ആണ് ആദ്യം ചെയ്തത്. അത് കുറച്ചു ഫെസ്ടിവൽസിൽ ഒക്കെ സെലക്ഷൻ കിട്ടി. അതിനു ശേഷം ആർ. ശരത് സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു. അതിനുശേഷം സ്വന്തം സിനിമ എന്നൊരു ചിന്ത തുടങ്ങി. അതിന്റെ എഴുത്തും തയ്യാറെടുപ്പുമായി ഇരിക്കുന്ന സമയത്ത് ഒരു ഷോർട് ഫിലിം ചെയുന്നത് നന്നായിരിക്കും എന്ന് തോന്നി. ഒരു ഫിക്ഷന്റെ സാധ്യതകൾ ഉപയോഗിച്ചുള്ള ഒരു ഷോർട്ട് ഫിലിം ആണ് ഞാൻ ഉദ്ദേശിച്ചതും. അത്ഭുതരസം, ഭയം ഒക്കെ കൂടുതൽ തോന്നുന്ന കഥകൾ ഒക്കെ ഞാൻ വളർന്ന ചുറ്റുപാടിന്റെ പ്രത്യേകത കൊണ്ടാകാം കൂടുതൽ വായിക്കാനും അറിയാനും സാധിച്ചു. പിന്നെ ആരാധനാസമ്പ്രദായങ്ങളുടെ ആ ഒരു പശ്ചാത്തലം എനിക്ക് പരിചിതവുമാണ്. അങ്ങനെയാണ് ‘രാസസൂത്ര’ത്തിന്റെ ബേസിക് ത്രെഡിലേക്കു വരുന്നത് .

ഇത്തരമൊരു മൂവി ആരാധനാ സമ്പ്രദായവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടുതന്നെ എന്തെങ്കിലും റഫറൻസുകൾ വേണ്ടിവന്നോ ?

Advertisement

തീർച്ചയായും, നല്ല രീതിയിൽ തന്നെ റഫറസുകൾ പരിശോധിച്ചിരുന്നു. കഥയും സബ്‌ജക്റ്റും ഉണ്ടായെങ്കിലും അതിന്റെ അടിസ്ഥാനവശങ്ങളിലേക്കു കടക്കണം എങ്കിൽ അത്യാവശ്യം നല്ലൊരു റിസർച്ച് ആവശ്യമാണ്. നമ്മൾ ഇത്തരത്തിൽ എന്തെങ്കിലും ചെയുമ്പോൾ അതിന്റെ ഒരു ക്വാളിറ്റി വരണമെങ്കിൽ അത്യാവശ്യം വായനയും പഠനവും ഒക്കെ ആവശ്യമാണ്. മനസിന്റെ ഭ്രമാത്മകമായ അവസ്ഥ, ഒരാളുടെ മനസിന്റെ പരിണാമം, കാമത്തിലേക്കുള്ള അമിതാസക്തി ..അതൊക്കെ ഉള്ളൊരു കഥാപാത്രം ആണല്ലോ ഇതിൽ ഉള്ളത്. അപ്പോൾ ഹാലൂസിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ വായിക്കുക ഒക്കെ വേണ്ടിവരുമല്ലോ. ലോകത്തെ വിവിധ ഭാഗങ്ങളിലെ മന്ത്രവാദ രീതികളെയും ആരാധനാസമ്പ്രാദയങ്ങളെയും കുറിച്ച് Sir James Frazer എഴുതിയ ‘The Golden Bough’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു സി ആർ കേരളവർമ എഴുതിയ മന്ത്രവാദവും മതവും എന്ന പുസ്തകമൊക്കെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ ആഴത്തിലെ വായനകൾ ഉണ്ടായിരുന്നു.

മന്ത്രവാദികൾ പൊതുവെ കഥകളിൽ വായിച്ചറിവുള്ളത് മാത്രമാണ് നമുക്ക്..അല്ലെ ?

ഒരുകാലത്തു മന്ത്രവാദികൾ വളരെ പോപ്പുലർ ആയിരുന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ ആരാധനാക്രമങ്ങളിലും മന്ത്രവാദങ്ങളിലും ഒക്കെ ഇത്തരക്കാർ പ്രധാന സ്റ്റാർ ആയിരുന്നു. ബുദ്ധിമാനായും അറിവുള്ളവർ ആയും ഒക്കെയാണ് ആളുകൾ മന്ത്രവാദികളെ കണ്ടിരുന്നത്. കുറേകാലം കഴിഞ്ഞപ്പോൾ അവർ മറ്റുള്ളവർക്കുവേണ്ടി മന്ത്രവാദങ്ങൾ ചെയ്‌തുതുടങ്ങി, അവരുടെ എണ്ണം കൂടി..അങ്ങനെ മന്ത്രവാദി എന്ന തസ്‌തിക ഒരു ഗ്ളാമർ പോസ്റ്റായി മാറി. ലോകത്തെ ആദ്യത്തെ അധികാരി..അല്ലെങ്കിൽ രാജാവ് എന്നതുതന്നെ മന്ത്രവാദി ആയിരുന്നു. എല്ലാ കാര്യത്തിനും മന്ത്രവാദിയെ സമീപിക്കുക എന്നതൊരു സ്വാഭാവികതയായിരുന്നു.

രാഗസൂത്രം എന്ന പേര് ?

ഒരു ഫിക്ഷൻ വർക്ഔട്ട് ആകുമ്പോൾ എല്ലാ കാര്യങ്ങളും ശരിയാകണമല്ലോ… രാഗസൂത്രം എന്ന പേര് തന്നെ അനുരാഗച്ചരട് കൊണ്ടുള്ള ബന്ധനം എന്ന അർത്ഥത്തെ ആണ് സൂചിപ്പിക്കുന്നതും. പാലി ഭാഷയിൽ നിന്നുള്ള പദങ്ങൾ ഒക്കെ ചേർത്ത് ഉണ്ടാക്കിയെടുത്ത പേരാണത്. ‘കുങ്കുമരാഗവതി’ എന്നൊക്കെയുള്ള പദങ്ങളും. ദ്രാവിഡ മന്ത്രവാദത്തിൽ ഭൂതഗണങ്ങളുടെ പേരുകളെ കുറിച്ച് പറയുന്നുണ്ട് . അതെല്ലാം ഇത്തരത്തിൽ ഉള്ള പേരുകളാണ് .

Advertisement

ഈ പുതിയകാലത്ത് ഇത്തരമൊരു ചിന്ത സിനിമയാക്കിയപ്പോൾ വിമര്ശനങ്ങളെ നേരിട്ടോ ?

വിമർശനം ഒന്നും വന്നിട്ടില്ല. ഒരു ഫാന്റസി എന്ന നിലയ്ക്ക് തന്നെയാണ് ആസ്വാദകർ സമീപിച്ചിട്ടുള്ളത്. വിശ്വാസത്തിന്റെ പ്രചാരകൻ എന്ന നിലയ്‌ക്കോ വിശ്വാസത്തെ ധ്വംസിക്കുന്ന ആളെന്ന നിലക്കോ ഉള്ള വിമർശനങ്ങൾ നേരിട്ടില്ല.

ടോം ജേക്കബിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. എങ്ങനെയാണ് അദ്ദേഹം ഈ പ്രൊജക്റ്റിലേക്കു എത്തിയത് ?

അദ്ദേഹം തന്നെയാണ് ഇതിന്റെ പ്രൊഡ്യൂസറും. അദ്ദേഹത്തിന്റെ വളരെ വ്യത്യസ്തമായ ഒരു പെർഫോമൻസ് ആയിരുന്നു ഇതിൽ കാണാൻ സാധിച്ചത്. അദ്ദേഹത്തിന് ഈ കഥാപാത്രം ചെയ്യാൻ 21 ദിവസത്തെ വർക്ക്ഔട്ട് ഉണ്ടായിരുന്നു .കഥകളി നടൻമാർ ചെയുന്നതുപോലെയുള്ള മുദ്രകളും ഒക്കെ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. രാഗസൂത്രം പോയ ഫെസ്റ്റിവൽസിൽ എല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു. ലോഹിതദാസ് ഫിലിം ഫെസ്റ്റിവലിൽ പുള്ളിക്ക് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടി.

ശൃംഗാരം അദ്ദേഹം അതിമനോഹരമാക്കി , ആ മുഖഭാവങ്ങളും ശരീരഭാഷയും ഒക്കെ അസ്സലായി … അല്ലെ ?

Advertisement

താങ്കൾ ഇപ്പോൾ ശൃംഗാര രസത്തെ പറ്റി പറഞ്ഞ വാക്കുകൾ ഉണ്ടല്ലോ…അത് ഗ്വാളിയറിലെ Lake City International Film Festival 2018 – ൽ ജൂറിയിലുള്ളവരും രാഗരസം കണ്ടവരും ഇതേ അഭിപ്രായം തന്നെ പറഞ്ഞു.. ശൃംഗാരരസം ഈ ആക്ടർ നന്നായി ചെയ്തു എന്ന് . സത്യത്തിൽ അതിനുവേണ്ടി അദ്ദേഹം ഒരുപാട് എഫർട്ട് എടുത്തിരുന്നു.. ഒരുപാട് ദിവസം
കണ്ണ് സാധകമൊക്കെ ചെയ്യുമായിരുന്നു. കണ്ണൊക്കെ നല്ല രീതിയിൽ വരാൻ വേണ്ടിയിട്ട് ഒരുപാട് പ്രാക്ടീസ് ചെയ്തു. കഥകളിയിലൊക്കെയുള്ള ചില രസങ്ങൾ ഞാൻ അദ്ദേഹത്തിന് തയ്യാറാക്കി കൊടുത്തിരുന്നു. പുള്ളി അത് കൃത്യമായി ചെയ്തു.

ശ്രീജിത്ത് നമ്പൂതിരി – ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”Sreejith Nampoothiry” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/03/sreejith-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

ശ്രീജിത്തിന്റെ മുൻവർക്കുകൾ ?

Advertisement

ഞാൻ ആദ്യം ചെയ്തത് മണ്ണാറശ്ശാല അമ്മയെ കുറിച്ച് ഒരു ഡോക്ക്യമെന്ററി ആയിരുന്നു. ‘ഏകരൂപം’ എന്നാണു അതിന്റെ പേര്. കുറച്ചു ഇന്റർനാഷണൽ ഫിലിം ഫെസ്ടിവൽസിൽ സെലക്ഷൻ ഒക്കെ കിട്ടി. പിന്നെ ചെയ്തതാണ് രാഗസൂത്രം. രാഗസൂത്രം കഴിഞ്ഞ ഉടനെ സ്വന്തം സിനിമ എന്ന സ്വപ്നത്തിലേക്കുള്ള പ്രവർത്തനമാണ് . ആ പ്രവർത്തനത്തിനിടയിൽ തന്നെയാണ് രാഗസൂത്രം കൂടി ചെയുന്നത്. സിനിമയുടെ പ്രവർത്തനങ്ങൾക്കിടെ ആണ് കോവിഡും മറ്റും വന്നതും ഡിലെ ആയതും.

ശ്രീജിത്ത് എന്ന വ്യക്തി സിനിമാപരമായ പഠനങ്ങൾ നടത്തിയിട്ടുണ്ടോ ? അതോ സ്വാഭാവികമായ നിരീക്ഷണങ്ങളിൽ നിന്നുള്ള പഠനം ആണോ ?

വളരെ നല്ലൊരു ചോദ്യമാണ്. താളവും രാഗവും ചേർന്നതാണ് എല്ലാ കലയും. എല്ലാ കലാരൂപങ്ങളും ഓരോ മാധ്യമങ്ങളാണ്. ആവിഷ്കാരം മാറുന്നു എന്നുമാത്രം . അതാണ് അടിസ്ഥാനപരമായ വ്യത്യാസം. ഞാൻ ആദ്യം ഒരു മൃദംഗിസ്റ്റ് ആണ്. അച്ഛൻ എന്നെ മൃദംഗം പഠിപ്പിച്ചു. പിന്നെ പ്ലസ്‌ടു പ്രായം ഒക്കെ ആയപ്പോൾ ഫിലിം മേക്കർ ആകുക എന്ന ആഗ്രഹം ഉറപ്പിച്ചു. ഡിഗ്രി കാലം ആയപ്പോൾ തന്നെ പല സംവിധായകരെയും അപ്രോച് ചെയ്യാൻ തുടങ്ങി. ശരത് സാറിനെ പരിചയപ്പെട്ടു പുള്ളിയുടെ കൂടെ വർക്ക് ചെയ്തു. 2003 മുതൽക്കുള്ള IFFK പോലുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകൾ സ്ഥിരമായി കാണാറുണ്ട്. അന്താരാഷ്ട്ര സിനിമകളും ജനകീയ സിനിമകളും ആർട്ട് സിനിമകളും ക്‌ളാസിക്‌സും ഒക്കെ ഒരുപോലെ കാണാറുണ്ട് . മനസു മുഴുവൻ ഈയൊരു മാധ്യമത്തിനോടുള്ള പാഷൻ തന്നെയാണ് .മൃദംഗത്തിൽ നിന്നും സിനിമയിലേക്ക് മാധ്യമം മാറിയെന്നേയുള്ളൂ. ഉള്ളിലുള്ളതുതന്നെയാണ് എവിടെയും ആവിഷ്കരിക്കുന്നത്.

രാഗസൂത്രത്തിനു പിന്നിൽ പ്രവർത്തിച്ചവർ ?

എന്നെയും ടോം ചേട്ടനെയും കുറിച്ച് പറഞ്ഞല്ലോ… പിന്നെ ക്യാമറ ജിജോ എബ്രഹാം, എഡിറ്റർ അപ്പു ഭട്ടത്തിരി, മ്യൂസിക് കൈത്രപ്രം ദീപാങ്കുരൻ, സൗണ്ട് ഡിസൈൻ എൻ ഹരികുമാർ, ലിറിക്സ് ചെയ്തത് എന്റെ വൈഫ് ആണ് അരുണിമ കൃഷ്ണൻ. ഇതിൽ കലാസംവിധാനം ചെയ്തിരിക്കുന്നത് എന്റെ അച്ഛൻ ആണ് ശ്രീധരൻ നമ്പൂതിരി. പിന്നെ ഇതിലൊരു ശില്പമുണ്ട് , അത് ചെയ്തത് ശരത് മുളങ്കാടക്കം. ഇതിനു വേണ്ടി രൂപകല്പന ചെയ്ത ശില്പമാണ്. സംവിധായകൻ എന്ന നിലയിൽ ഞാൻ മനസ്സിൽ കണ്ട ശിൽപം തന്നെയാണ് ചെയ്തത്. പിന്നെ ഇതിൽ അഭിനയിച്ചത് , ടോം ജേക്കബ്, ഡയറക്റ്റർ ഋഷി ആയി വരുന്നത് ശ്രീലാൽ, പുള്ളി ഒരു എൻജിനിയർ ആണ്. മന്ത്രവാദി ആയിവരുന്നത് ഒരു കഥകളിനടനായ ബിജു നമ്പൂതിരിയാണ്. ഋഷിയുടെ ഫ്രണ്ടായി വരുന്നത് ഞാൻ തന്നെയാണ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ പിജിഎസ് സൂരജ്, അസോസിയേറ്റ് ഡയറക്റ്റർ രാഹുൽ ശർമ്മ. എല്ലാം എന്റെ സുഹൃത്തുക്കൾ തന്നെയാണ്.

Advertisement

രാഗസൂത്രം ബൂലോകം ഒടിടിയിൽ ആസ്വദിക്കാം

രാഗസൂത്രത്തിന് കിട്ടിയ അവാർഡുകൾ

Screenings, Accolades & Awards won by Raagasoothram

Won ‘Two Awards on Kerala state Television Awards 2017’ (Short Film)

Advertisement

Won ‘Special Jury Mention’ on FISFA International Short Film & Arts Festival 2018, NewDelhi, India

Won ‘Special Mention’ on Soorya Festival 2018, Kerala , India

Won ‘Best Experimental Film’ Award on Lake City International Film Festival 2018, Gwalior, India

Won ‘Official Selection’ to All Lights India International Film Festival 2018, Hyderabad, India

Advertisement

Won ‘Special Festival Mention’ Award on Delhi Shorts International Film Festival 2018, New Delhi, India

Won ‘Official Selection’ to Siliguri International Film Festival 2018,West Bengal, India

Won ‘Official Selection’ to Annabhau Sathe International Film Festival 2018, Pune, India

Won ‘Best Experimental Short Film’ Award on Rajasthan International Film Festival 2019, Jaipur, India

Advertisement

Won ‘Official Selection’ to ‘Panorama Section’ of South Asian Short Film Festival 2019, Kolkata, India

Won ‘Best Actor’ Award on OBM Lohithadas International Film Festival 2019 , Ottapalam, Kerala, India.

Won ‘Best Film’ Award on Silly Monks Entertainment Ltd Film Festival 2020 , Kochi, Kerala, India.

*****

Advertisement

 1,762 total views,  4 views today

Continue Reading
Advertisement
Comments
Advertisement
SEX3 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment4 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment5 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX5 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films5 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment6 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment6 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment7 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment9 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health10 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment14 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »