തൃഷയെ കേന്ദ്രകഥാപാത്രമാക്കി എം ശരവണൻ ഒരുക്കുന്ന ചിത്രമാണ് ‘രാംഗി’.ചിത്രത്തിന്റെ ട്രെയ്ലർ കാണാം. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം ശരവണൻ . പലകുറി റിലീസ് നീണ്ടുപോയ ‘രാംഗി’ യിൽ മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്നു . ചിത്രത്തിൽ തൃഷ ഒരു ന്യൂസ് റിപ്പോര്ട്ടറായിട്ടാണ് അഭിനയിക്കുന്നതെന്നും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തൃഷ തന്നെയാണ് സ്വന്തമായി ചെയ്തത് എന്നും ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയുന്നു. രാംഗി ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. സംവിധായകൻ മുരുകദോസിന്റെതാണ് കഥ. സംവിധായകനായ എം ശരവണൻ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം : ശക്തി, സംവീത സംവിധാനം സി സത്യ.

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.