“രാസ്ത ” ഇന്നു മുതൽ.

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത”ഇന്നു മുതൽ പ്രധർശനത്തിനെത്തന്നു. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്‌.സക്കറിയയുടെ ഗർഭിണികൾ,കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്. മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യം ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ.

ഷാഹുൽ,ഫായിസ് മടക്കര എന്നിവരാണ് “രാസ്ത”യുടെ കഥ തിരക്കഥസംഭാഷണം എഴുതുന്നത്.മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.ബി കെ ഹരി നാരായണൻ,വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ.എഡിറ്റർ- അഫ്തർ അൻവർ.
മേക്കപ്പ്- രാജേഷ് നെന്മാറ,സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആർട്ട്‌-വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ ,
കളറിസ്റ്റ്- ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ- ഖാസിം മുഹമ്മദ് അൽ സുലൈമി,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്ചിമിൻ കെ.സി,ഡിസൈൻ-കോളിൻസ് ലിയോഫിൽ.മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ “രാസ്താ” മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്നു. വിതരണം-ഡ്രീം ബിഗ്..പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ഗോഡ്ഫാദറിൽ അഭിനയിക്കില്ല എന്ന് നിർബന്ധം പിടിച്ച എൻ എൻ പിള്ളയ്ക്ക് പിന്നീടുണ്ടായ മാനസാന്തരത്തിന്റെ കാരണം

സനിൽ കോടംവിള മലയാളസിനിമ കണ്ട ഏറ്റവും മികച്ചൊരു Casting ആണ് ഗോഡ്ഫാദർ എന്ന സിനിമയിലെ എൻ…

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം.

‘കാതൽ ദി കോർ’ ഗംഭീര സിനിമയെന്ന് പ്രേക്ഷകാഭിപ്രായം, “മമ്മൂട്ടിയില്ലേ…അങ്ങേരെ സമ്മതിക്കണം”, “ജ്യോതികയുടെ അസാധ്യ അഭിനയം”

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയുമായി മമ്മൂട്ടി ആദ്യമായി ഒന്നിക്കുന്നതിനാൽ ‘കാതൽ –…

കാവി ബിക്കിനിക്ക് കട്ടില്ല, പഠാൻ ജനുവരി 25ന് റിലീസ് ചെയ്യും

ഷാരൂഖ് ഖാൻ നായകനായ പഠാൻ സിനിമയിലെ ഗാനരംഗത്തിലെ നടി ദീപിക പദുകോണിന്റെ വിവാദ വസ്ത്രത്തിന് സെൻസർ…