ഇപ്പോൾ സേവ് ദി ഡേറ്റുകളുടെ കാലമാണ്. എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നതിലാണ് യുവമിഥുനങ്ങളുടെ ശ്രദ്ധ. ചിലതു വിമര്ശനങ്ങളിലേക്കും ചിലതു പ്രശംസകളിലേക്കും പോകാറുണ്ട്. പലപ്പോഴും അതിരുകടക്കുന്നില്ലേ എന്ന് തോന്നുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് പലരും ചെയുന്നത്. തങ്ങളുടെ കുടുംബങ്ങൾക്ക് കുഴപ്പമില്ല പിന്നെ നാട്ടുകാർക്കെന്താ പ്രശ്നം എന്നാണു ഇവരുടെ ചോദ്യം.ചില സേവ് ദി ഡേറ്റുകൾ കലാപരമായി മികച്ചുനിൽക്കുന്നു എന്ന് പറയാതെ വയ്യ. ഒരു കഥയുടെ പാശ്ചാത്തലത്തിൽ ആകും അവതരിപ്പിക്കുക. അത്തരത്തിൽ ഒന്നാണ് നമ്മൾ യക്ഷിക്കഥകളിൽ കേട്ട് ഭയന്നിട്ടുള്ള കള്ളിയങ്കാട്ട് നീലിയുടെ കഥ.
ഇപ്പോൾ വൈറലാകുന്ന ഈ സേവ് ദി ഡേറ്റിൽ നീലിയും തന്ത്രികുമാരനും ആയാണ് അഭിനയിക്കുന്നത്. മുണ്ടക്കയം സ്വദേശികളായ അർച്ചന–അഖിൽ എന്നിവരാണ് കഥാപാത്രങ്ങൾ . മുത്തശ്ശി പേരക്കുട്ടിയോട് കഥ പറയുന്ന രീതിയിലാണ് ഇതിന്റെ ചിത്രീകരണം.
തന്ത്രികുമാരൻ ഇളവന്നൂർ മടത്തിലേക്ക് ഉള്ള യാത്രയ്ക്കിടെ യക്ഷിയായ നീലിയെ കാണുന്നു. തുടർന്നു നീലിയെ ആവാഹിക്കാൻ ശ്രമിക്കുകയാണ്. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ച നീലിയെ തന്ത്രികുമാരൻ തന്റെ ഭാര്യയായി സ്വീകരിക്കുന്നു.
ഈ കഥയാണ് സേവ് ദ് ഡേറ്റിന് ഉപയോഗിച്ചത്. എന്തെങ്കിലും വ്യത്യസ്തമായ ആശയം അടിസ്ഥാനമാക്കി വീഡിയോ ചെയ്യണമെന്നായിരുന്നു അഖിലിന്റെയും അർച്ചനയുടെയും ആഗ്രഹം. ഇരുവരുടെയും ആഗ്രഹം വെഡ്ഡിങ് സ്റ്റോറീസ് ഉടമയായ ജിബിനോട് പറയുകയും ജിബിൻ ഏതാനും ആശയങ്ങൾ ഇവരോട് പങ്കുവെക്കുകയും ആണ് ചെയ്തത്. ഇതിലെ യക്ഷിക്കഥയാണ് ഇവർക്ക് ഇഷ്ടപ്പെട്ടത് തുടർന്നാണ് ഇങ്ങനെയൊരു ആശയം യാഥാർത്ഥ്യമായത്. ഇടുക്കിയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും പ്രദേശത്തുമായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും ഭാഗങ്ങൾ ചിത്രീകരിച്ചത്. ഭരണങ്ങാനുത്തുള്ള തിടനാട്ടിൽ മറ്റു രംഗങ്ങളും ചിത്രീകരിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ഷൂട്ട് പൂർത്തിയായത്.
എന്തായാലും ഒരു ഷോർട്ട് ഫിലിം കണ്ട പ്രതീതിയാണ് ഈ സേവ് ദി ഡേറ്റ് കാണുമ്പൊൾ അനുഭവപ്പെടുക. കാലം മാറുകയാണ് , പഴയകാലത്തെ പോലെ പഴഞ്ചൻ വീഡിയോ ആൽബങ്ങളും ഫോട്ടോകളും കൊണ്ടൊന്നും വിവാഹം അവിമരണീയമാക്കാൻ പറ്റില്ലെന്നേ …