Connect with us

Literature

ഗീതാഞ്ജലിയും ടാഗോറും

സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 – 1941 )

 57 total views,  2 views today

Published

on

ഗീതാഞ്ജലിയും ടാഗോറും

സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 – 1941 )

രണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ജീവിതത്തിനിടയിൽ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ടാഗോർ നൽകിയ സംഭാവനകൾ വാക്കുകളിൽ ഒതുങ്ങാത്തവയാണ്. രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങളും, മൂവായിരത്തിലധികം കവിതകളും അദ്ദേഹം രചിച്ചു. കൂടാതെ നിരവധി നോവലുകളും, ചെറുകഥകളും എഴുതുവാനും അദ്ദേഹം സമയം കണ്ടെത്തി. സർഗ്ഗശേഷിയുടെ ഏതു തലവും വഴങ്ങിയിരുന്ന ടാഗോർ തൻറെ ഗദ്യ കവിതകൾക്ക് ഈണത്തിനായി പുതിയൊരു സംഗീതശൈലിക്കു തന്നെ രൂപം നൽകി. രബീന്ദ്ര സംഗീതം എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഈ ശൈലി രൂപപ്പെടുത്തുമ്പോൾ ടാഗോർ സംഗീതത്തിൻറെ ശാസ്ത്രീയ വശങ്ങൾ ഒന്നും തന്നെ പഠിച്ചിരുന്നില്ല എന്നതാണ് വാസ്തവം. കുട്ടിക്കാലം മുതൽക്കേ ഹിന്ദുസ്ഥാനി, കർണ്ണാട്ടിക്, നാടോടി സംഗീതം ആസ്വദിച്ചിരുന്നു എന്നത് മാത്രമായിരുന്നു സംഗീത രംഗത്ത് ടാഗോറിനുണ്ടായിരുന്ന ഏക പരിജ്ഞാനം. ചിത്ര രചനാ രംഗത്ത് അദ്ദേഹം കടക്കുന്നത് അറുപതാമത്തെ വയസ്സിലാണ്. തുടർന്ന് മനസ്സിൽ കോറിയിട്ട നൂറുകണക്കിന് ചിത്രങ്ങൾ ഒന്നൊന്നായി അദ്ദേഹത്തിൻറെ ക്യാൻവാസുകളിലൂടെ പുറത്തു വന്നു. യൂറോപ്പിൽ ടാഗോറിൻറെ ചിത്രങ്ങൾക്ക് നിരവധി ആരാധകരുണ്ടായിരുന്നു. ഇന്ത്യൻ ദേശീയതയെ ഏറെ സ്നേഹിച്ചിരുന്ന ടാഗോർ ഗാന്ധിജിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പലകാര്യങ്ങളിലും ഗാന്ധിജിയോട് എതിർപ്പുണ്ടായിരുന്നു എങ്കിലും ആ സൗഹൃദത്തിന് ഒരിക്കലും കോട്ടം തട്ടിയിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യ ഗവണ്മെന്റ് ഏറെ ആദരവ് പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു ടാഗോറിന്റേത്‌. എന്നാൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ടാഗോർ ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ ആദരപദവി തിരിച്ചുനൽകി. ബ്രിട്ടീഷ് ഭരണത്തിൻറെ ആദരവിനേക്കാൾ ടാഗോറിന് വലുത് സ്വന്തം നാട്ടിലെ ജനങ്ങളായിരുന്നു. ജാലിയൻ വാലാബാഗ് സംഭവം അദ്ദേഹത്തെ ഏറെനാൾ ദു:ഖത്തിലാഴ്ത്തിയിരുന്നു.

ഗീതാഞ്ജലി എന്ന ഗദ്യ കവിതാ സമാഹാരത്തിനാണ് ടാഗോറിന് 1913 – ലെ നോബൽ സമ്മാനം ലഭിച്ചത്. ഗദ്യ കവിതകളിൽ സംഗീതാത്മകത സന്നിവേശിപ്പിച്ചുകൊണ്ടുള്ള പുതിയൊരു ആഖ്യാന ശൈലിയായിരുന്നു ഗീതാഞ്ജലിയുടേത്. തത്വചിന്താപരമായ വിഷയങ്ങളെ തികച്ചും ജനകീയ ഭാഷയിലൂടെ ജനകീയ വിഷയങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ മികച്ച കവിതാസമാഹാരമായിരുന്നു ഗീതാഞ്ജലി. ബംഗാളി ഭാഷയിൽ എഴുതിയ ഈ കാവ്യസമാഹാരത്തിൽ നൂറ്റി അൻപത്തി ഏഴ് ഗാനങ്ങളാണുണ്ടായിരുന്നത് .ഈ കാവ്യസമാഹാരം പിന്നീട് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.പ്രകൃതിയും, മനുഷ്യനും, ജീവജാലങ്ങളും, ദൈവവുമെല്ലാം ഈ കൃതികളിലൂടെ അനുവാചക ഹൃദയങ്ങളിലേ പുതിയ രൂപഭാവങ്ങളോടെ ലയിച്ചു ചേർന്നു. ഗീതാഞ്ജലി മനുഷ്യന്റെ അസ്തിത്വബോധത്തെ നേർചിത്രങ്ങൾ വരച്ചു കാട്ടിയപ്പോൾ വായനക്കാർ അനുഭൂതിയുടെ പുതിയ തലങ്ങളിലേക്കും, തത്വചിന്തയുടെ നൈർമല്യ ബോധത്തിലേക്കും അവരറിയാതെ കടന്നു ചെല്ലുകയായിരുന്നു. ഗീതാഞ്ജലിയിൽ ദൈവത്തെപ്പറ്റി ടാഗോർ ഇങ്ങനെ എഴുതി:

ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്.ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്.അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.

1941- ഓഗസ്ററ് 7 ന് ടാഗോർ അന്തരിച്ചു. അദ്ദേഹം ഒരിക്കലും ആഗ്രഹിക്കാത്ത ഇന്ത്യാവിഭജനം അദ്ദേഹത്തിന്റെ മരണശേഷം നടന്നു. പിൽക്കാലത്ത് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശും രൂപം കൊണ്ടു. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ടാഗോറിന്റെ കുടുംബ വേരുകൾ ബംഗ്ലാദേശിലായി. എന്നാൽ ഇരു രാജ്യങ്ങളും രബീന്ദ്രനാഥ ടാഗോർ എന്ന ദേശസ്നേഹിയായ സാഹിത്യ കുലപതിക്ക് അർഹിക്കുന്ന ആദരവ് തന്നെ നൽകി. ഇന്ത്യയുടെയും, ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങളായി ഇരു രാജ്യങ്ങളും ടാഗോറിന്റെ വരികളെയാണ് തിരഞ്ഞെടുത്തത്.

 58 total views,  3 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement