റേച്ചൽ.. ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലൂടെയാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്. ഹണി റോസാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന എബ്രിഡ് ഷൈൻ ഇക്കുറി എത്തുന്നത് സംവിധായകൻ ആയിട്ടല്ല. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയേയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും പരിചയപ്പെടുത്തികൊണ്ട് നിർമ്മാതാവിന്റെ വേഷപ്പകർച്ചയുമായാണ് എബ്രിഡ് ഷൈനിന്റെ ഇത്തവണത്തെ വരവ്.ഇപ്പോഴിതാ റേച്ചലിന്റെ ടീസർ റിലീസായി.

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നു. മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളിൽ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.

നിരവധി പുരസ്കാരങ്ങൾ നേടിയ MR രാജാകൃഷ്ണനാണ് സൗണ്ട് മിക്‌സും സംസ്ഥാന അവാർഡ് ജേതാവായ ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു.സ്റ്റേറ്റ് അവാർഡ് ജേതാവായ ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന എം ബാവ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന മനോജ് എന്നിവരും സ്റ്റേറ്റ് അവാർഡ് ജേതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജെ പി, പി ആർ ഓ – എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ – ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് – മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.

You May Also Like

ഫ്രാൻസിൽ തന്റെ പ്രിയപ്പെട്ടവളെ ചേർത്തുനിർത്തി അജിത്ത്, ശാലിനി ആഡ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ

ഭാര്യ ശാലിനിക്കൊപ്പം വിദേശത്ത് റൊമാൻസ് ചെയ്യുന്ന അജിത്ത് – വൈറലായ ചിത്രം നടൻ അജിത്തിന്റെ തുനിവ്…

അഭിഷേക് ബച്ചൻ തന്റെ ‘ഉത്തരാധികാരി’യെന്ന് അമിതാഭ് ബച്ചൻ

അഭിഷേക് ബച്ചനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു അമിതാഭ് ബച്ചൻ. എന്നാൽ അതുകൊണ്ടു അമിതാഭിന്റെ സ്വത്തുക്കൾ മുഴുവൻ…

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിന് ശരത്കുമാറിന്റെ ‘തലയ്ക്ക് കൊട്ടി’ വിശാൽ

ഒരു ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കാൻ തന്നെ സമീപിച്ചെങ്കിലും അത് നിരസിച്ചതായി നടൻ വിശാൽ പറഞ്ഞു.പലരും…

ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയ് ചിത്രം ബീസ്റ്റ് കുവൈറ്റിൽ നിരോധിച്ചു, കാരണം ഇതാണ്

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രമാണ്. വലിയ ബ്രഹ്മാണ്ഡം ഒന്നും…