ഇനി ഒരു നൂറു കൊല്ലം കഴിയുമ്പോഴേക്കും വിവാഹം എന്ന ഏർപ്പാട് തന്നെ നിലയ്ക്കും

0
101

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞിരിക്കുന്നു.
രണ്ടറ്റങ്ങളിൽ രണ്ടായി തീരുന്നതിനേക്കാൾ ക്രൂരമാണ് ഒരറ്റത്ത് തന്നെ രണ്ടായി തീരുന്നതെന്ന് മനസ്സിലായപ്പോൾ എത്ര സുന്ദരമായിട്ടാണവർ രണ്ട് വഴികളിലേക്ക് ഒന്നായിട്ടിറങ്ങിയത്..! നീണ്ട 27 വർഷത്തെ കൊടുക്കൽ വാങ്ങലുകളുടെ കെട്ടുപാടുകളുമൊക്കെയുണ്ടായിട്ടും ഒരു കോടതി വ്യവഹാരവുമില്ലാതെ അവർ സമാധാനത്തോടെ പിരിഞ്ഞിരിക്കുന്നു.
അവർ വിവാഹമോചനത്തിൻ്റെ സ്വിച്ചിൽ കൈയ്യമർത്തിയപ്പോൾ ഒരൊറ്റ ബൾബ് മാത്രമേ കെട്ടുപോയുള്ളൂ.മറ്റിടങ്ങളിലൊക്കെ അപ്പോഴും വെളിച്ചമുണ്ട്….ഇവിടെയോ,വിവാഹമോചനത്തിൻ്റെ സ്വിച്ച് “മെയിൻസ്വിച്ച് ” ആണ്.വിരലൊന്നമർത്തിയാൽ എല്ലാ ബൾബുകളും കെട്ടുപോകുന്നു.എല്ലായിടത്തും അന്ധകാരം പരയ്ക്കുന്നു.എല്ലാവരും തപ്പിതടയുന്നു.കൂട്ടിയിടിച്ച് വീഴുന്നു.അതൊരു “സാമൂഹ്യപ്രശ്ന”മായി പരിണമിക്കുന്നു…ശുഭം.

May be an image of 1 person and text

Radhakrishnan Kalathil എഴുതിയ കുറിപ്പ് വായിക്കാം 

ഇനി ഒരു നൂറു കൊല്ലം കഴിയുമ്പോഴേക്കും വിവാഹം എന്ന ഏർപ്പാട് തന്നെ നിലയ്ക്കും എന്നാണ് തോന്നുന്നത് . ഭാവിയിൽ ഈ ബോറൻ ഏർപ്പാടിന് ആര് കൂട്ട് നിൽക്കാൻ? ചിലപ്പോൾ അത് ഏതാനും പ്രാകൃതഗോത്രങ്ങളുടെ ഏർപ്പാടായി മാത്രം ചുരുങ്ങിയേക്കാം. പുരുഷ മേധാവിത്വസമൂഹമാണ് വിവാഹം എന്ന ഏർപ്പാട് കൊണ്ട് വന്നത് എന്നതിന് സംശയമില്ല. മാനവസാമൂഹികക്രമത്തിന്റെ തുടക്കത്തിൽ സ്ത്രീ പ്രജകൾക്കായിരുന്നു പ്രാധാന്യം. മനുഷ്യൻ നാഗരികത കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോഴേക്കും ആ രീതി മാറി. ഗോത്രത്തിലെ അതിശക്തനായ പുരുഷൻ ആവുവോളം ലൈംഗീകത ആസ്വദിക്കാനായി പരമാവധി സ്ത്രീകളെ കൈക്കലാക്കി വയ്ക്കുക എന്ന ഒരു ലക്ഷ്യമാണ് അതിന് പിന്നിൽ.

കീഴാളന്മാർ പരസ്പരം ഇണകൾക്ക് വേണ്ടി കലഹിക്കാതിരിക്കാൻ ഓരോ പെണ്ണിനെ ഓരോരുത്തർക്കും വയ്ക്കാനുള്ള അവകാശവും. കഴിവനുസരിച്ച് എത്ര പെണ്ണിനേയും ആവാം. അതിനനുസരിച്ച് പുരോഹിതന്മാരെക്കൊണ്ട് ദൈവീക നിയമങ്ങളും ഉണ്ടാക്കി വച്ചു. അവിടെ സ്ത്രീകളുടെ വ്യക്തിത്വത്തിന് ഒരു പ്രാധാന്യവും കൊടുത്ത് കാണാറില്ല. പെണ്ണിന്റെ പതിവ്രത്യത്തിന് പരമപ്രാധാന്യം കൽപ്പിക്കാറുണ്ടെങ്കിലും ഒരു സമൂഹവും പുരുഷന്റെ പത്നീവ്രതത്തിനോ ചാരിത്ര്യത്തിനോ ഒരു പ്രാധാന്യവും കൽപ്പിക്കുന്നില്ല. നമ്മുടെയൊക്കെ ദൈവങ്ങൾക്കും രാജാക്കന്മാർക്കുമൊക്കെ ഒരുപാട് ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടെന്നു കാണാം. പിന്നെ ലൈംഗീക ശമനത്തിനുപരി ഗോത്രത്തിന് അച്ചടക്കമുള്ളതും മികച്ചതുമായ കൂടുതൽ പ്രജകളെ ലഭിക്കാനും തൊഴിലെടുത്ത് ഗോത്രത്തിന് സമൃദ്ധി കൈവരുത്താനും വിവാഹവും കുടുംബ ജീവിതവും അത്യന്താപേക്ഷിതം.

പക്ഷേ ഇനി വിവാഹം ഇല്ലാതായാൽ ഭാവിയിൽ മറ്റുപല പ്രശ്നങ്ങളൊക്കെ ഉണ്ടാവാനിടയുണ്ട്. യൂറോപ്യൻ, പാഴ്സി, യാഹുദ വംശക്കാർ കുറഞ്ഞു വരാൻ തുടങ്ങും. ഒറിജിനൽ വടക്കൻ മംഗോളിയൻ വശജർ അതായത് ചൈനീസ്, ജപ്പാൻ, കൊറിയൻ വംശജർ തുടങ്ങിയവർ എണ്ണത്തിൽ കുറയാൻ തുടങ്ങും. അപ്പോൾ സ്വയം സംരക്ഷിക്കാനുള്ള തത്രപ്പാടിൽ സങ്കുചിത ദേശീയത വീണ്ടും ശക്തി പ്രാപിച്ചേക്കാം. നിരന്തരം പെറ്റു പെരുകിക്കൊണ്ടിരിക്കുന്ന മദ്ധ്യ തെക്കനേഷ്യൻ ആഫ്രിക്കൻ വംശജരോട് അവർക്ക് അസഹിഷ്ണുത ഏറിവരാം.

കുടുംബമെന്ന സ്ഥാപനമില്ലെങ്കിൽ സോഷ്യലിസം ഒരു പരിധിവരെയെങ്കിലും പ്രാവർത്തികമായേക്കാം. ജനങ്ങളുടെ സ്വാർത്ഥത കുറയുകയും സമ്പാദിക്കാനുള്ള പ്രവണത ഇല്ലാതാവുകയും ചെയ്യും. അഴിമതിയും കുറ്റകൃത്യങ്ങളും തീരേ കുറയും.