ഒരു അമേരിക്കൻ വിജയഗാഥ

0
29

Radhakrishnan Kalathil

ഒരു അമേരിക്കൻ വിജയഗാഥ…

കോവിഡ് പകർച്ച വ്യാധിയുടെ പേരിൽ അമേരിക്കയെയോ അവർ പിന്തുടരുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥയെയോ നിരന്തരം എതിർത്തിരുന്നവർക്ക് ഇനി വേറെ വല്ല വിഷയവും കണ്ടെത്താൻ സമയമായിരിക്കുന്നു.മുതലാളിത്ത ലോകത്ത് സംഭവിക്കുന്ന ഏതൊരു വീഴ്ച്ചയേയും പെരുപ്പിച്ചു കാട്ടി ഇതാ മുതലാളിത്തം വീണിരിക്കുന്നു.. അമേരിക്ക ഇതാ തകരാൻ പോവുന്നു തുടങ്ങിയ രീതിയിലുള്ള ഒരു പ്രചാരണ മാമാങ്കം ആഗോളമാധ്യമങ്ങൾ എക്കാലവും ഏറ്റെടുത്തു ആഘോഷിക്കാറുള്ളതാണല്ലോ. ഇന്ത്യൻ മാധ്യമങ്ങളും പ്രത്യേകിച്ചും മലയാള മാധ്യമങ്ങൾ ഇക്കാര്യത്തിൽ മത്സരിക്കാൻ ഏറെ ഔൽസുക്യം കാണിക്കുന്നവരാണ് .

കാരണം അവ നിയന്ത്രിക്കുന്ന പത്രാധിപന്മാരും സാഹിത്യ സാംസ്‌കാരിക ബുദ്ധിജീവികളിൽ നല്ലൊരു ശതമാനവും. സോഷ്യലിസ്റ്റ് വിശ്വാസങ്ങളോട് വിധേയത്വവും കൂറും പുലർത്തുന്നവരാണ് എന്നത് തന്നെ കാരണം. മാത്രമല്ല ഇത് ആഘോഷമാക്കുമ്പോൾ വന്നു വീഴുന്ന ലാഭത്തിന്മേലാണ് പല മാധ്യമ കുത്തകകളുടെയും കണ്ണ്. പക്ഷേ പറഞ്ഞിട്ടെന്താ? സാമ്പത്തികവികസനം എക്കാലവും മുതലാളിത്തത്തിന് മാത്രം അവകാശപ്പെട്ടതാണ് എന്ന് ഒന്നിന് മീതെ ഒന്നായി തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

” അമേരിക്ക കോവിഡ് വാക്‌സിൻ ബൗദ്ധീക സ്വത്തവകാശ നിയമം താത്കാലികമായെങ്കിലും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു. വാക്‌സിൻ ലഭ്യത ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് അത്.” “ജൂലൈ മാസത്തോട് കൂടി അമേരിക്കയിലെ 70 ശതമാനം ജനങ്ങൾക്കും വാക്‌സിൻ നൽകുമെന്ന് ബൈഡൻ പറയുന്നു”. “12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് കൂടി വാക്‌സിൻ നൽകാനുള്ള ഫൈസറിന്റെ അപേക്ഷയിന്മേൽ അധികൃതർ ഉടൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്”. “മറ്റ് രാജ്യങ്ങൾക്ക് ജൂലൈയോട് കൂടി വാക്‌സിൻ നൽകുമെന്ന് ബൈഡൻ വാക്ക് നൽകുന്നു. അതിൽ ഇന്ത്യയും ബ്രസിലും പെടുമെന്ന് സൂചന നൽകിയിട്ടുണ്ട്.” “കോവിഡിന് എതിരെ പൊരുതുന്ന ഇന്ത്യക്ക് കൂടുതൽ സഹായം നൽകണമെന്ന് അമേരിക്കൻ ജനപ്രതിനിധി ഡെബോറ റോസ് ബൈഡനോട് ആവശ്യപ്പെട്ടിരിക്കുന്നു”.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെയോ മറ്റ് സുഹൃദ് രാജ്യങ്ങളുടെയോ ബാധ്യത മാത്രം ഏറ്റടുത്താൽ പോരാ. സമീപ ഭാവിയിൽത്തന്നെ കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ നേതൃസ്ഥാനം തന്നെ വഹിക്കേണ്ടതായി വരും. അടിയന്തിര ജീവൻ രക്ഷാഉപകരണങ്ങളും ഓക്സിജനും അനുബന്ധിത ഉപകരണങ്ങളും വാക്‌സിൻ നിർമ്മാണത്തിനുള്ള ആസംസ്‌കൃത വസ്തുക്കളും ഇതിനോടകം തന്നെ ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു.

ഇനി ചോദിക്കട്ടെ : മുതലാളിത്തത്തിനാണോ സോഷ്യലിസത്തിനാണോ ലോകത്തെ ശാശ്വതമായി സംരക്ഷിച്ചു നിർത്താൻ സാധിക്കുക? പ്രായോഗിക തലത്തിൽ മാനവികത ഉയർത്തിപ്പിടിക്കാൻ കഴിയുന്നതും മാനവരാശിയെ എന്നും കാര്യക്ഷമതയോട് കൂടി മുന്നോട്ട് കൊണ്ടുപോവാൻ കഴിയുന്നതും സോഷ്യലിസത്തിനോ അതോ മുതലാളിത്തത്തിനോ? റഷ്യക്ക് ലോകത്തെ സഹായിക്കാൻ ആഗ്രഹമുണ്ടാവാം. നിർഭാഗ്യവാശാൽ ഇന്നവർക്ക് അതിന് ഒരു പരിധിവിട്ട് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സോഷ്യലിസം ശോഷിപ്പിച്ച അവർക്ക് ഇന്ന്‌ അത്രമാത്രം വിഭവശേഷി ഇല്ലാ എന്നത് തന്നെ കാരണം.

അപ്പോൾ അമേരിക്ക എത്രയോ വർഷം സോവിയറ്റ് യൂണിയനെപ്പോലെ ഒരു സോഷ്യലിസ്റ്റ് രാജ്യമായാണ് നിലകൊണ്ടത് എന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. എന്തായേനെ അവസ്ഥ? ഒരു കഷ്ടി മുഷ്ടി കഴിഞ്ഞു പോവുന്ന രാജ്യം! അത്രയേ പറയാൻ കഴിയൂ. അതായത് ഒരു സോഷ്യലിസ്റ്റ് രാജ്യത്തിനും അമേരിക്കയെപ്പോലെ സമൃദ്ധി കൈവരിക്കാനാവില്ല. ക്രമേണ വിഭവ ശോഷണത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുക.

അവിടെ ഒരിക്കലും ഫൈസർ, മോഡേണ, ജോൺസൻ, അസ്ട്രാ സെനേകാ പോലുള്ള വൻകിട കമ്പനികൾ വളരാനുള്ള സാധ്യതയില്ല. കുത്തുകൊണ്ട് തന്നെ അത്തരം രാജ്യങ്ങൾ ചിരകാലം കുറേ നീക്കു പൊക്കോട് മുന്നോട്ട് പോവുമെങ്കിലും ഒരിക്കലും ഒരു സമൃദ്ധി കൈവരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ മാനവികതാ വാദം ഏതാനും പൊങ്ങച്ചങ്ങളിൽ മാത്രം ഒതുങ്ങുകയാണ് ഉണ്ടാവുക.