Radhakrishnan Kalathil എഴുതുന്നു 

കേരളത്തിൽ കഴിഞ്ഞ 2018 ലും അതുപോലെത്തന്നെ ഈ വർഷവും ഉണ്ടായ അതിവർഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അപൂർവ്വ പ്രകൃതിപ്രതിഭാസമാണോ? കേരളത്തിന്റെ പഴയകാല

Radhakrishnan Kalathil

കാലാവസ്ഥാചരിത്രം പരിശോധിക്കുന്ന പക്ഷം അല്ല എന്ന് പറയാൻ കഴിയും. അതേസമയം പ്രളയവും വെള്ളക്കെട്ടും ഉരുൾപൊട്ടലും ദുരന്തങ്ങളും ഇത്ര രൂക്ഷമായത് പ്രായേണ ഈ കുറഞ്ഞകാലത്തിനിടയിലാണ് എന്ന് ഉറപ്പിച്ചു പറയേണ്ടതയും വരും. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഇങ്ങനെ ദിവസങ്ങളോളമുള്ള തോരാത്ത മഴ പെയ്തിരുന്നതായി അനുഭവമുണ്ട്. പക്ഷേ അക്കാലത്തൊന്നും ഈ വിധം വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ നാശനഷ്ടങ്ങളോ ഉണ്ടായതായി കേട്ടിട്ടില്ല. അതിന് ശേഷം കഴിഞ്ഞ കുറെയേറെ വർഷങ്ങളായി മഴ കുറവായിരുന്നു എന്നതാണ് തോന്നിയത്. പക്ഷേ അതിനിടയിൽ ഒരു പത്തു

No photo description available.

മുപ്പതു വർഷങ്ങൾ കൊണ്ട് കേരളത്തിലെ ഭൂപ്രകൃതിയിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അഥവാ മാറ്റങ്ങൾ നമ്മൾ ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതാവും ശരി. ഇന്ന് അനുഭവിക്കുന്ന മഴദുരന്തം അതിന്റെ ബാക്കിപത്രമാവാനാണ് വഴി. കണ്ണൂർ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം മുങ്ങിയതൊക്കെ ചരിത്രത്തിൽ ആദ്യമായാണത്രെ.

ഈ അടുത്ത കാലത്തായി എന്തുകൊണ്ടായിരിക്കാം അതിരൂക്ഷമായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചലും ഭൂമി താഴലും ഒക്കെ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ? യുഗങ്ങളോളമുള്ള പരിണാമഫലമായി കേരളത്തിന്റെ മണ്ണും നദികളും തോടുകളും വയലുകളും എല്ലാം അതിവർഷവും അതുമൂലമുണ്ടാവുന്ന പ്രളയജലവും ഉൾക്കൊള്ളാൻ പാകത്തിൽ പരുവപ്പെട്ടതായിരുന്നു. അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന ഖനനങ്ങളും ഭൂമി നികത്തലും, ബണ്ട് കെട്ടലും, നിർമ്മാണ പ്രവൃത്തികളും അണക്കെട്ടുകളും വനനശീകരണവും നിർമ്മാണപ്രവർത്തനങ്ങളും ഒക്കെ ആയിരിക്കാം ഇതെല്ലാം തകിടം മറിയാനുണ്ടായ കാരണം.

കേരളത്തിന്റെ കാലാവസ്ഥാ ചരിത്രം പരോശോധിക്കുകയാണെങ്കിൽ ഈ അനുമാനം സാധൂകരിക്കാൻ തക്ക ശക്തമായ സൂചനകൾ നമുക്ക് ലഭിക്കും. അതിന് ആശ്രയിക്കാവുന്ന മികച്ച രേഖപ്പെടുത്തലുകൾ മലബാർ പ്രവിശ്യയുടെ കളക്ടർ ആയിരുന്ന സർ വില്യം ലോഗൻ1887 ൽ പ്രസിദ്ധീകരിച്ച മലബാർ മാന്വലിൽ കാണാം. അതിൽ ചിലവ നമുക്ക് പരിശോധിക്കാം.

മലബാറിന്റെ കാലാവസ്ഥയും പ്രകൃതി പ്രതിഭാസവും:

Image result for KERALA RAIN “മലബാറിന്റെ കലാവസ്ഥ ശരിക്കും മനസ്സിലാക്കാൻ മലയാളക്കരക്കു മാത്രമല്ല സൂര്യന്റെ ഉത്തര ദക്ഷിണായന ചംക്രമണ സ്വാധീനത്തിൽ വരുന്ന എല്ലാ ഉഷ്ണമേഖലാപ്രദേശങ്ങൾക്കും പൊതുവിൽ ബാധകമായ ചില വസ്തുതകൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കൊല്ലം മുഴുവൻ ഒരേ കലാവസ്ഥ ഈ നാടുകളിൽ നിലനിൽക്കുന്നു എന്ന വസ്തുതയാണ് ആദ്യം വരുന്നത്. സമുദ്രതീര പ്രദേശങ്ങളിൽ കൊല്ലത്തിൽ ശരാശരി ചൂട് 27 ഡിഗ്രി ആണെന്ന് കാണാം. 33 ഡിഗ്രി കവിയുന്നതും 21 ഡിഗ്രി കുറയുന്നതും അപൂർവ്വമാണ്. ചൂട് കൂടുതലാവുന്നില്ല, ചുട്ട ചൂട് ഒരിക്കലുമില്ല ”

കലാവസ്ഥയെ സംബന്ധിച്ചിടത്തോളം എടുത്തു പറയാവുന്ന കാര്യം അതിന്റെ കൃത്യതയാണ്. ഈ ഗ്രന്ഥകർത്താവിനുണ്ടായ ഒരനുഭവം പറയാം. ഒരു ഫെബ്രുവരി മാസം അവസാനത്തിലോ മാർച്ച്‌ ആദ്യത്തിലോ ആണ്, കാലവർഷം എപ്പോൾ ഉണ്ടാകുമെന്ന് ഒരാളോട് അന്വേഷിക്കാനിടയായി. അളന്നുമുറിച്ചത് പോലെ അപ്പോൾത്തന്നെ മറുപടിയും കിട്ടി. മാർച്ച്‌ 22ന് ഉച്ചതിരിഞ്ഞു 2 മണിക്ക് ആദ്യത്തെ മഴചാറ്റൽ കിട്ടും. പറഞ്ഞത് പോലെ സംഭവിക്കുകയും ചെയ്തു. ഒരഞ്ചുമിനുട്ടിന്റെ വ്യത്യാസത്തിൽ !.

ചില കാലങ്ങളിൽ കാലവർഷം ശരിക്കും തുടങ്ങിയാൽ (മെയ്‌ അവസാനമോ ജൂൺ ആദ്യമോ ) കിഴക്കൻ മലകളിൽ നിന്ന് കാർമേഘപാളികൾ സമുദ്രാഭിമുഖമായി ഉരുണ്ടുകൂടും. പടിഞ്ഞാറു നിന്നുള്ള മർദ്ദം ശക്തമാവും. സാധാരണഗതിയിൽ കവിഞ്ഞ വിദ്യുത് പ്രകമ്പനത്തിന് ആക്കം വർദ്ധിക്കും. ഇത്തരം സന്ദർഭങ്ങളിൽ തുടർച്ചയായ ഇടിവെട്ടും നിലയ്ക്കാത്ത മിന്നലും ഉണ്ടാവുന്നു. 1873ലെ ഒരു കാലവർഷ രാവിൽ കനത്ത മിന്നലും ഇടിവെട്ടും ഇടതടവില്ലാതെ 35മിനുട്ട് നേരം നീണ്ടുനിന്നതായി രേഖയുണ്ട്.

Image result for KERALA RAIN അതിവർഷവും വെള്ളപ്പൊക്കവും മലയാളക്കരയിൽ അപൂർവമല്ല. 1882 മെയ് 19,20 കളിൽ നടന്ന ഭയങ്കര വർഷപാതത്തിൽ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മഴമാപിനികൾ 24 മണിക്കൂറിനുള്ളിൽ 18 മുതൽ 25ഇഞ്ച് വരെ മഴ പെയ്തതായി രേഖപ്പെടുത്തി. എന്നാൽ അതിവർഷം കൊണ്ടുണ്ടാവുന്ന പ്രളയജലം കൊണ്ട് പറയത്തക്ക ഭവിഷ്യത്തുകൾ നാട്ടിൽ ഉണ്ടാവാറില്ല. അതിന് കാരണം യുഗങ്ങളായി പ്രളയജലം ഉൾക്കൊള്ളാനുള്ള ആഴവും പരപ്പും നദികൾ ആർജ്ജിച്ചിട്ടുണ്ടെന്നതാണ്. സാധാരണ വെള്ളപ്പൊക്കത്തിൽ കരകൾ കവിഞ്ഞൊഴുകാറില്ല ഭൂമിയുടെ ഉപരിതലത്തിലുള്ള അയവേറിയ മണ്ണിൽ നിന്നും മഴവെള്ളം എളുപ്പം വലിച്ചെടുക്കാൻ കഴിയുന്നത് മൂലം ഒരു കനത്ത മഴ കഴിഞ്ഞയുടൻ നാട്ടുപാതയിൽ ഇറങ്ങി നടക്കുന്ന ഒരാളിന് അങ്ങനെ ഒരു മഴ പെയ്തതായി തോന്നുകയില്ല. വെള്ളം വാർന്നൊലിച്ചു പോയിരിക്കും.

അസാധാരണ കൊടുങ്കാറ്റുകളുടെ എണ്ണം കുറവാണ്. 1847 ഏപ്രിൽ 16,17,18 കളിലുണ്ടായ ഒരു കൊടുങ്കാറ്റിനെക്കുറിച്ച് സാമാന്യം നീണ്ട വിവരങ്ങൾ രേഖപ്പെടുത്തിവച്ചിട്ടുണ്ട് “

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.