covid 19
വാക്സിനേഷനും ഹെർഡ് ഇമ്മ്യൂണിറ്റിയും
ഒരു വർഷം മുന്നേ പറഞ്ഞത് തന്നെ ഇന്നും പറയുന്നു. ഇറ്റലിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ കോവിഡ് ബാധിച്ച് ജനങ്ങൾ ചത്തടിഞ്ഞപ്പോൾ പറഞ്ഞ അഭിപ്രായം. അന്ന് മുതലാളിത്തത്തിന്റെ പരാജയമായി വ്യാഖ്യനിക്കാനുള്ള വ്യഗ്രതയിലായിരുന്നല്ലോ
208 total views, 1 views today

വാക്സിനേഷനും ഹെർഡ് ഇമ്മ്യൂണിറ്റിയും
ഒരു വർഷം മുന്നേ പറഞ്ഞത് തന്നെ ഇന്നും പറയുന്നു. ഇറ്റലിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ കോവിഡ് ബാധിച്ച് ജനങ്ങൾ ചത്തടിഞ്ഞപ്പോൾ പറഞ്ഞ അഭിപ്രായം. അന്ന് മുതലാളിത്തത്തിന്റെ പരാജയമായി വ്യാഖ്യനിക്കാനുള്ള വ്യഗ്രതയിലായിരുന്നല്ലോ ഇവിടെ പലരും..ഞങ്ങളെപ്പോലുള്ളവർക്ക് മുതലാളിത്ത കുഴലൂത്ത് കാരൻ എന്ന “ചാപ്പ”യും കിട്ടി.നമ്മുടെ വാക്സിൻ നയം അത്യാവശ്യം പാളി എന്നത് ഒരു ശരി തന്നെ. ഉദ്ദേശിച്ച വേഗതയിൽ കാര്യങ്ങൾ നടന്നില്ല. പ്രതീക്ഷിച്ച പോലേ വാക്സിൻ സുലഭമായി ലഭിക്കുന്ന അവസ്ഥ ഇവിടെ വന്നു ചേർന്നില്ല. അതുകൊണ്ട് തന്നെ ഒരേ കാലയളവിലുള്ള മാസ്സ് വാക്സിനേഷൻ പൂർണ്ണമായും ഫലവത്തവുമെന്ന പ്രതീക്ഷയില്ല. എങ്കിലും വാക്സിനേഷൻ തന്നെയാണ് കോവിഡിനെ തളയ്ക്കാനുള്ള ഏക പോംവഴി. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടി വാക്സിൻ പരാജയമെന്ന് വരുത്താൻ വാക്സിൻ വിരുദ്ധർ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുമുണ്ട്. അതുപോലെ പഴയ വാക്സിനേഷൻ രീതിയെ ഇപ്പോഴത്തെ പാന്റമിക് സ്റ്റേജിലുള്ള കോവിഡ് വാക്സിനേഷൻ മിഷനുമായി താരതമ്യപ്പെടുത്തുന്നവരും ഉണ്ട്.. ഇവരുടെയൊക്കെ ഉള്ളിലിരിപ്പ് എന്തെന്ന് നമുക്ക് ഏവർക്കും ഊഹിക്കാവുന്നതേ ഉള്ളൂ .അത് അവിടെ കിടക്കട്ടെ..
കോവിഡ് എന്ന രോഗത്തിന്റ പ്രത്യേകതയെന്ത്? സാധാരണ വൈറൽ ഫ്ലൂ പോലേ ഒരു രോഗം. നല്ലൊരു പങ്ക് ആളുകളെയും ഇത് ബാധിച്ചു കഴിഞ്ഞു. ആധുനിക മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചിതനായതിനിൽ ചിലരുടെ ശരീരം ഇതിനോട് പ്രതിരോധം തീർക്കുന്ന കാര്യത്തിൽ തീർത്തും പരാജയപ്പെടുന്നു.എനിക്ക് ഈ രോഗം വന്നു കഴിഞ്ഞത് കൊണ്ട് പറയുകയാണ്. ഒരു ജലദോഷപ്പനി വന്ന ബുദ്ധിമുട്ട് പോലും തോന്നിയില്ല. ഇതേ അനുഭവം തന്നെയാണ് ഭൂരിപക്ഷം ആളുകൾക്കും. അപ്പോൾ ഈ രോഗം ഇത്രമാത്രം ഒരു സാമൂഹിക വിപത്തായി മാറാനുള്ള സംഗതി ഏത്?
തീർച്ചയായും രോഗത്തിന്റെ കൂട്ടപ്പകർച്ചാ സ്വഭാവം തന്നെ. അതായതു രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ചു ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണവും അതിന് അനുപാതികമായി കൂടുന്നു എന്ന തത്വം. അപ്പോൾ ആ പ്രദേശത്തെ നിലവിലെ ആരോഗ്യസംരക്ഷണ സംവിധാനം ഒട്ടും മതിയാവാതെ വരും. നമ്മളെക്കാൾ എത്രയോ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലിയും ഫ്രാൻസും ഇംഗ്ലണ്ടുമൊക്കെ പകച്ചു പോയത് അതുകൊണ്ടാണ്. ഏതാനും രോഗികളാണ് ആശുപത്രിയിൽ എത്തുന്നതെങ്കിൽ വിദഗ്ദ ചികിത്സ നടത്തി ജീവൻ രക്ഷിക്കാം. പക്ഷേ കൂട്ടത്തോടെ എത്തുമ്പോൾ? മരണ നിരക്ക് പൊടുന്നനെ വർദ്ധിക്കുന്നു. അപ്പോൾ സംവിധാനത്തിന്റെ പരാജയം എന്ന് വെറുതേ വിമർശിച്ചത് കൊണ്ട് കാര്യമില്ല.
അപ്പോൾ അതിവേഗതയിൽ ഉള്ള കൂട്ട വാക്സിനേഷൻ നടത്തി ഹെർഡ് ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുക മാത്രമാണ് പരിഹാരമാർഗ്ഗം. അവിടെ സൗജന്യമെന്നോ വിലകൊടുത്തതെന്നോ സർക്കാർ സംവിധാനത്തിലൂടെയെന്നോ സ്വകാര്യ ഹോസ്പിറ്റലിൽക്കൂടിയെന്നോ ഉള്ള വിഷയങ്ങൾക്ക് ഒട്ടും പ്രസക്തിയില്ല. മിന്നൽ വേഗത്തിലുള്ള മാസ്സ് വാക്സിനേഷൻ. എങ്കിലും ശേഷം വാക്സിൻ എടുത്തവരിൽപ്പോലും അവിടെയും ഇവിടെയുമായി രോഗം പിടിപെട്ടേക്കാം. പക്ഷേ എളുപ്പം പൊക്കിയെടുത്ത് കൈകാര്യം ചെയ്യാനാവും. മികച്ച രീതിയിളുള്ള ക്വാറന്റൈൻ സംവിധാനത്തിലൂടെ രോഗത്തെ അതാത് സ്പോട്ടിൽ വച്ച് തന്നെ ഇല്ലാതാക്കാം.
അല്ലാതെ ഇവിടെ ഏതെങ്കിലും വാക്സിൻ നിർമ്മാതാക്കളോ അംഗീകാരം കൊടുത്ത സർക്കാർ ഏജൻസികളോ വാക്സിനുകൾക്ക് 100% എഫിക്കസി അവകാശപ്പെടുന്നുമില്ല.അപ്പോൾ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ പൊക്കിക്കൊണ്ട് വന്ന് ഇതാ വാക്സിൻ പരാജയമാണ് എന്ന വാദം തികച്ചും ദുരുപദിഷ്ടമാണ് എന്നേ പറയാൻ കഴിയൂ . അതുപോലെ സൗജന്യ വാക്സിനേഷൻ വാദകോലാഹലവും അനവസരത്തിലുള്ളതാണ്.
പഴയ വാക്സിനും പുതിയ വാക്സിനും
പഴയ വാക്സിനും പുതിയ വാക്സിനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഹേയ്.. ഇല്ലാലോ.. വാക്സിൻ എന്നാൽ വാക്സിൻ തന്നെ.. അല്ലാതെന്ത്?
ഒരു സാധാരണക്കാരൻ അത്രയൊക്കെയല്ലേ മനസ്സിലാക്കേണ്ടതുള്ളൂ. മാത്രമല്ല ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും നിങ്ങൾ അത്രയേ മനസ്സിലാക്കാൻ പാടുള്ളൂ.. കൂടുതൽ മനസ്സിലാക്കിയാൽ ചോദ്യങ്ങൾ ചോദിച്ചു കളയും.. കുപ്രചാരണക്കാർക്കും തള്ള് കാർക്കും അത് വലിയ പ്രശ്നമാണ്. ജനങ്ങൾ വിഡ്ഢികളും യുക്തിയില്ലാത്തവരും ആയിരിക്കുന്നതാണ് പലർക്കും സൗകര്യവും.അപ്പോൾ ഫൈസർ വാക്സിനും മോഡേണ വാക്സിനും ഓക്സ്ഫോർഡ് കോവിഷിൽഡ് വാക്സിനും ചൈനാ വാക്സിനും ഇനി ഉണ്ടാക്കാൻ പോവുന്ന ക്യൂബ വാക്സിനും തമ്മിൽ ഒരു വ്യത്യാസവുമില്ല.. അപ്പോൾ ചിലർ വാക്സിൻ വിലകുറച്ച് വിൽക്കുന്നുണ്ടല്ലോ എന്ന വാദത്തിനും ബലം കിട്ടും.സത്യത്തിൽ വാക്സിൻ നിർമ്മാണത്തിന്റെ തത്വത്തിന് മാത്രമേ ഐക്യരൂപമുള്ളൂ. നിർമ്മാണരീതി ഏറെ സങ്കീർണ്ണമാണ്. ന്യു ജനറേഷൻ വാക്സിൻ സാങ്കേതികത ഏറെ വ്യത്യസ്തവുമാണ്.
അപ്പോൾ നമ്മുടെ എഡ്വെർഡ് ജെന്നർ ഉണ്ടാക്കിയ പഴയ വസൂരി വാക്സിനോ? സിമ്പിൾ.. അലക്സണ്ടർ ഗ്രഹാംബൽ ഉണ്ടാക്കിയ ഫോണും ഇപ്പോഴത്തെ ആപ്പിൾ ഫോണും തമ്മിലുള്ള അന്തരം കാണും വസൂരി വാക്സിനും ഫൈസറും മോഡേണയുമൊക്കെ ഉണ്ടാക്കുന്ന കോവിഡ് വാക്സിനും തമ്മിൽ..ഇന്ന് ലഭ്യമായ പ്രധാന ഇനം കോവിഡ് വാക്സിനുകൾ ഏതൊക്കെ എന്ന് നോക്കാം.ഇന്നാക്ടിവേറ്റഡ് വാക്സിൻ : പൂവർ ടെക്നോളോജി വച്ച് ചില തള്ള് രാജ്യക്കാർ ഉണ്ടാക്കുന്ന വാക്സിൻ. ചത്ത വൈറസിനെ കുത്തിക്കയറ്റുന്നു.ലീവ് അറ്റനൂട്ടഡ് വാക്സിൻ : ഇതും ലോക്കൽ സാധനങ്ങൾ നിർമ്മിക്കുന്നവർക്ക് പറ്റിയ വാക്സിനാണ്. ആദായ വില്പനക്കു കൊള്ളാം. ഏതെടുത്താലും Rs10/ ഒൺലി മെസ്സെഞ്ചർ എം ആർ എൻ എ വാക്സിൻ: ഇതിന്റെ സാങ്കേതിക വിദ്യ അതി സങ്കീർണ്ണമാണ്. ഫൈസറും മോഡേനയും ഈ ഗണത്തിൽ പെടും. ഫലപ്രാപ്തിയിൽ ഇവരെ വെല്ലാൻ ആരുമില്ല. അതുകൊണ്ട് തന്നെ വിലയും കൂടും..
വെക്ടർ വാക്സിൻ: ഇതും മികച്ച സാങ്കേതിക വിദ്യയിലൂടെ ഉരുത്തിരിച്ചെടുക്കുന്നതാണ്. കൊറോണ വൈറസിന്റെ ജനിതക വസ്തുക്കൾ മറ്റൊരു വൈറസ്സിലേക്ക് കടത്തുക. ഒക്സ് ഫോർഡ് അസ്ട്രാ സെനേക, നമ്മുടെ അദാർ പൂനെ വാലയുടെ കോവിഷെൽഡ് എല്ലാം ഈ ഗണത്തിൽ വരുന്നു.പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിൻ..വൈറസിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്ന രീതി. ഉദാഹരണം അമേരിക്കൻ കമ്പനിയുടെ നോവ വാക്സ്..ഇസ്രായേൽ ഫൈസർ വാക്സിനാണ് ഉപയോഗിച്ചത് എന്ന് തോന്നുന്നു.
209 total views, 2 views today