അന്തക വിത്ത് എന്നൊക്കെ പറഞ്ഞു കൃഷിക്കാരെ പേടിപ്പിക്കരുത് കേട്ടോ

125

Radhakrishnan Kalathil

ഭാവിലോകം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടേതായിരിക്കും

തക്കാളിക്ക് കിലോ 70 രൂപയാവുമ്പോൾ.. നാം ബഹളം വയ്ക്കും… അല്ലേ? കിലോയ്ക്ക് 20 രൂപയിലേക്ക് തഴുമ്പോഴോ? ഒരുപാട് തക്കാളി വാങ്ങി വീട്ടിൽ വയ്ക്കുമോ? ഇല്ല. എളുപ്പം കേടായിപ്പോകും. കറികളിൽ കുറച്ച് അധികം തക്കാളി ചേർക്കുമായിരിക്കും. പിന്നെ കുറച്ച് സാലഡ് ഉണ്ടാക്കി തിന്നും.. പെട്ടെന്ന് മടുക്കുമത് .. പിന്നെ കിഡ്നി സ്റ്റോൺ കിംവാദന്തിയും പ്രചരിക്കുകയായി.
തക്കാളി ആർക്കും വേണ്ടതാവും. പിന്നെ മാർക്കറ്റ് ഉണ്ടാവില്ല. വെറുതേ കൊടുത്താലും വേണ്ട. കർഷകന് റോഡ് വക്കിൽ തള്ളുകയേ വഴിയുള്ളൂ.

അതേസമയം മാഗ്ഗി ടൊമാറ്റോ സോസിനും കെച്ചപ്പിനും ടൊമാറ്റോ പേസ്റ്റിനുമൊന്നും ഉത്പാദനനുസരിച്ച് വില കൂടുകയോ കുറയുകയോ ചെയ്യുന്നില്ല അല്ലേ. ചെറിയ ഒരു കുപ്പിക്ക് 100 രൂപയോളം വരും. ആർക്കും ഒരു പരാതിയുമില്ലല്ലോ? അവിടെയാണ് നെസ്ലെ എന്ന ബഹുരാഷ്ട്ര ഭീമന്റെ മിടുക്ക്. അവിടെയാണ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത. ഉരുളക്കിഴങ്ങിന്റെ കാര്യവും അങ്ങനെത്തന്നെ. കറിയുണ്ടാക്കിയാൽ പിള്ളേര് കൈകൊണ്ട് തൊടില്ല. പക്ഷേ ലേയ്സും ഫ്രഞ്ച് ഫ്രൈയും കണ്ടാൽ അവർ ചാടി വീഴും.

പക്ഷേ ഇങ്ങനെകാർഷികോപന്നങ്ങൾ മൂല്യവർദ്ധിതവസ്തുക്കളാക്കി മാറ്റുമ്പോൾ അവ ഒട്ടും വെയ്സ്റ് ആയിപ്പോവുന്നില്ല. കുറെപ്പേർക്ക് അതുമായി ബന്ധപ്പെട്ട് തെഴിൽ ലഭിക്കുന്നു. കമ്പനിക്ക് വൻ ലാഭമുണ്ടാവുന്നു. കൂടുതൽ ഉൽപ്പാദനം നടക്കുന്നു. തക്കാളിക്ക് കൂടുതൽ ഡിമാന്റ് വരുന്നു. കൂടുതൽ കർഷകർ തക്കാളി കൃഷിയിലേക്ക് വരുന്നു.

എല്ലാ തക്കാളിയും സോസ് ഉണ്ടാക്കാൻ പറ്റില്ല എന്നും പറഞ്ഞേക്കാം. നെസ്ലെ കമ്പനി സ്വന്തമായി പേറ്റൻഡ് നേടിയ വിത്തിനം ഉണ്ടാവും. കണ്ടാൽ ചാടി വീഴും. അതുപോലെ ചിപ്സ് ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങിനും ഉണ്ട് അതാത് കമ്പനികൾ പാറ്റന്റ് നേടിയ വിത്തിനങ്ങൾ. അപ്പോൾ അന്തക വിത്ത് എന്നൊക്കെ പറഞ്ഞു കൃഷിക്കാരെ പേടിപ്പിക്കരുത് കേട്ടോ.. കമ്പനിക്കാർ കടയും പൂട്ടി പൊയ്ക്കളയും..ഓക്കേ.. ബാക്കി നിങ്ങളായിക്കൊള്ളുക..