Connect with us

Entertainment

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Published

on

തയ്യാറാക്കിയത് രാജേഷ് ശിവ

Sreekumar Kavil കഥയെഴുതി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് രഥം. ഇതൊരു ഇല്ല്യൂഷൻ രീതിയിൽ അണിയിച്ചൊരുക്കിയ മൂവിയാണ്. ഒരു യുവാവ് പാലത്തിൽ നിന്നുചാടി ആത്മഹത്യ ചെയ്യാൻ തയ്യാറെടുക്കുന്ന രംഗത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്. അയാൾ ചാടാനൊരുങ്ങവേ അയാൾക്ക്‌ മുന്നിൽ ഒരു ‘രഥം’ വന്നെത്തുന്നു. അതിൽ നിന്നും ശ്രീകൃഷ്ണ ദൈവം ഇറങ്ങിവന്നു അയാളെ നിർബന്ധപൂർവ്വം രഥത്തിലേക്കു കയറ്റുന്നു. അയാൾ ആ രഥത്തിൽ കയറുമ്പോൾ ഒരു അർജുനൻ ആയി മാറുന്നു . കൃഷ്ണൻ അഭിനവ അർജുനന്റെ ആത്മനൊമ്പരങ്ങളും മന:സംഘർഷങ്ങളും കേട്ട് ആധുനികതയുടെ ഭഗവദ്ഗീത ചൊല്ലുന്നു.

Sreekumar kavil

Sreekumar kavil

അഭിനവ അർജ്ജുനന്റെ പ്രശ്നം സംശയരോഗമായിരുന്നു.. ഭാര്യയ്ക്ക് അനവധി ജാരന്മാർ ഉണ്ടെന്നു അയാൾ സംശയിക്കുന്നു. പത്രക്കാരനോടും ഗ്യാസ് കൊണ്ടുവരുന്നവനോടും പാൽക്കാരനോടും എല്ലാം ഭാര്യയ്ക്ക് പ്രണയമെന്നു അയാൾ ഭഗവാനോട് പറയുന്നു. ശരിക്കും എന്താണ് അർജുനന്റെ യഥാർത്ഥ പ്രശ്നം ? ഭാര്യയുടെ ജാരന്മാർ സത്യത്തിൽ അയാൾ തന്നെയാണോ ? രഥത്തിൽ വന്ന ദൈവം ആരാണ് ?

അതെ, പലപ്പോഴും നമ്മുടെ പ്രശ്നങ്ങളിൽ ആശ്വാസമാകാനും പരിഹാരം കണ്ടെത്താനും നമ്മുടെ മുന്നിൽ ആരും ചിലപ്പോൾ അവതരിച്ചേയ്ക്കാം. ഓട്ടോക്കാരനായും കാൽനടക്കാരനായും ..ഒക്കെ നമ്മുടെ മുന്നിൽ എത്തിയേക്കാം. നമ്മുടെ പ്രശ്നം നമ്മിൽ തന്നെയാണെന്ന് അവർ ഉദ്ബോധനങ്ങൾ നൽകിയേക്കാം. നമ്മുടെ മുന്നിലും നമ്മിൽ തന്നെയും ‘തളത്തിൽ ദിനേശന്മാർ’ അനവധി ജീവിക്കുന്നുണ്ട്. അവർക്കു പ്രശ്നപരിഹാരം എന്നൊന്നില്ല. ഒന്നിന് പരിഹാരം കണ്ടെത്തിക്കഴിയുമ്പോൾ അടുത്ത പ്രശ്നത്തിലേക്ക് അവർ നടന്നുനീങ്ങും. മനസും ശരീരവും തമ്മിലുള്ള ഒരു നിരന്തര കണ്ണുപൊത്തിക്കളി.

തികച്ചും പുതുമയുള്ള സമീപനത്തിൽ ആണ് ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയത്. ഇത്തരം വിഷയങ്ങളെ പലകാലത്തും പലരും സമീപിച്ച പഴഞ്ചൻ രീതികളിൽ നിന്നുള്ള ഒരു മാറ്റമാകട്ടെ ഈ ചെറിയ സിനിമ. നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ സിനിമ കാണണം. ഈ രഥത്തിൽ കയറണം .

രഥത്തിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയുക

രഥത്തിന്റെ സംവിധായകൻ ശ്രീകുമാർ കാവിൽ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ LLB കഴിഞ്ഞതാണ്. ഇപ്പൊ സിനിമാ അസിസ്റ്റൻറ് ആയിട്ടൊക്കെ പോകുന്നു.ഞാൻ തൊമാബ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.

രഥം

Advertisement

വളരെ ചെറിയൊരു സമയം കൊണ്ട് ചെയ്തു തീർത്തൊരു വർക്ക് ആണ്. ഒറ്റ രാത്രികൊണ്ടാണ് ഷൂട്ടിങ് ചെയ്തത് . വൈകുന്നേരം തുടങ്ങി പിറ്റേന്ന് രാവിലെ ആയപ്പോഴേയ്ക്കും തീർന്നു.  കുറെ പരിമിതികൾ ഉണ്ടായിരുന്നു. സാമ്പത്തിക പരിമിതി തന്നെയാണ് പ്രധാനമായും ഉണ്ടായിരുന്നത്. സമൂഹത്തിൽ സംശയരോഗം വളരെ കൂടുതലാണ്. സംശയരോഗം മാറ്റാൻ എത്ര മരുന്നുകഴിച്ചിട്ടും എത്ര ഉപദേശം കേട്ടിട്ടും കാര്യമില്ല. അത് നമ്മൾ സ്വയം തന്നെ തീരുമാനിക്കണം. ഭഗവദ്ഗീതയിലും അതുതന്നെ ആയിരുന്നല്ലോ വിഷയം. അർജ്ജുനന്റെ പ്രശ്നം മുഴുവൻ ശ്രീകൃഷ്ണൻ കേട്ട് പരിഹാരം ഉപദേശിച്ചിട്ടും അര്ജുനന് സംശയം ബാക്കിയായിരുന്നു. അവസാനം വിശ്വരൂപം കാണിച്ചുകൊടുക്കേണ്ടി വന്നു. അവസാനം നമ്മൾ തന്നെ നമ്മെ തിരിച്ചറിയണം എന്ന സത്യം . അതുപോലെ രണ്ടുപേരെ വച്ച് ഈ ഒരു കണ്ടന്റ് പറയാം എന്ന് കരുതി ആണ് രഥം ചെയ്തത്.മരിക്കാൻ തീരുമാനിക്കുന്ന അവസ്ഥ എന്നത് മുകളിലും താഴെയും അല്ലാത്ത ഒരു ത്രിശങ്കു ആണല്ലോ. അതാണ് കഥയ്ക്ക് പാലം തന്നെ തിരഞ്ഞെടുത്തത്. നമ്മൾ മരിക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ ഒരു ഒച്ചയോ ഒരു വിളിയോ കാരണം നമുക്ക് തീരുമാനം മാറ്റി തിരിച്ചുപോരാം. അതാണ് ഒരു വാഹനത്തിന്റെ ശബ്ദത്തിലൂടെ കാണിച്ചത്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewSreekumar Kavil

കൃഷ്ണന്റെ രഥം , ഒരു ഓട്ടോ ഡ്രൈവർ എന്ന രീതിയിലാണോ ?

അതെ, അതുതന്നെയാണ് ഉദ്ദേശിച്ചത്. അതിലെ ആൾക്ക് എന്തുവേണമെങ്കിലും തോന്നിക്കാൻ എന്ന രീതിയിലാണ്. നമ്മളതിന്റെ ഡയലോഗ് പ്രസന്റേഷൻ ഒരു നാടകത്തിലേതു പോലെയാണ് കൊടുത്തത്. നാടകത്തിനു പോകുന്നതോ കഴിഞ്ഞു വരുന്നതോ ആയ ഒരാൾ ആയി തോന്നിക്കോട്ടെ എന്ന് വിചാരിച്ചു. ഭഗവാൻ നമ്മുടെ ഉള്ളിലിരിക്കുന്നതാണ്. അങ്ങനെയും തോന്നിക്കോട്ടെ . അതൊക്കെ വച്ചുതന്നെയാണ് നമ്മളതിനെ അപ്രോച് ചെയ്തത്.

സംശയവും വ്യക്തികളും

സംശയം ഉണ്ടാകുന്ന ഒരു വ്യക്തിയ്ക്ക് സംഭവിക്കുന്നത് എന്താണെന്നു വച്ചാൽ , ഒരു വ്യക്തി ലോകത്തു ഏറ്റവുമധികം സ്നേഹിക്കുന്നത് അവനെ തന്നെയാണ്. നമ്മളിലുപരിയായി നമ്മൾ ഒരാളെ സ്നേഹിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ആണ് അവിടെ സംശയം എന്ന വിഷയം ഉണ്ടാകുന്നത്. ഇതെല്ലം നമ്മളവിടെ പറഞ്ഞുപോകുന്നുണ്ട്. നമ്മൾ നമ്മളെക്കാൾ മറ്റൊരാളെ സ്‌നേഹിക്കുമ്പോൾ ആണ് പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ സംശയം ഉണ്ടാകുന്നത്. അത് ഭാര്യ ആകുമ്പോൾ സംശയം കൂടുതലാകുന്നു. ഭാര്യ ഇടപഴകുന്ന ആളുകൾ എല്ലാരും അവളുടെ കാമുകന്മാർ ആണോ എന്ന രീതിയിലേക്ക് പോകുകയാണ്. ഞാൻ കല്യാണം കഴിച്ചിട്ടില്ല കേട്ടോ . അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കുന്നതിന് മുൻപ് കയറി പറയുന്നതാണ് കേട്ടോ ….

സംശയം ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ എല്ലാരിലൂടെയും കയറി പോകുന്നുണ്ട്. ഈ മൂവിയിൽ തന്നെ… വഴിയിൽ കൂടി പോകുന്ന ഒരാൾ വന്നു ഉപദേശിച്ചാൽ ശരിയാകില്ല.  ഇത്തരത്തിലെ ഒരു കാരക്റ്ററിനെ കൊണ്ടുവച്ചിട്ടു പറയുകയാണെങ്കിൽ ആളുകൾ അക്സപ്റ്റ് ചെയ്യും എന്ന് തോന്നി. അതുകൊണ്ടാണ്  ആ ഒരു കഥാപാത്രത്തെ കൊണ്ടുവന്നു പറഞ്ഞത്.

Advertisement

രഥത്തിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയുക

ഈ മേഖലയിലെ മുൻ എക്സ്പീരിയന്സുകൾ

‘തൊബാമ’യിൽ ചെറിയൊരു റോൾ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഈ മേഖലയിൽ വേറൊന്നും ചെയ്തിട്ടില്ല. തൊബാമയുടെ സംവിധായകൻ Mohsin Kassim എന്റെ കൂടെ ലോ കോളേജിൽ പഠിച്ച ആളാണ്. Mohsin നെ എനിക്ക് പണ്ടുമുതൽക്ക് തന്നെ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് . പുള്ളി ആദ്യമായൊരു സിനിമ ചെയ്തപ്പോൾ എനിക്ക് ചെറുതെങ്കിലും നല്ലൊരു റോൾ ആയിരുന്നു തന്നത്. അതുമാത്രമാണ് അഭിനയം എന്ന രീതിയിൽ. പിന്നെ അസിസ്റ്റൻറ് ഡയറക്റ്റർ ആയൊക്കെ പോകുന്നുണ്ട്. രഥം ഒരു മൂവിയാക്കണം എന്ന് എനിക്ക് തോന്നുന്നുണ്ട്. മുന്നോട്ടുള്ള യാത്രയ്ക്ക് ഒത്തിരി ആത്മവിശ്വാസം ഈ വർക്ക് എനിക്ക് തരുന്നുണ്ട്. നമുക്ക് കുറെകാര്യങ്ങൾ പഠിക്കാൻ പറ്റി, ന്യൂനതകൾ തിരിച്ചറിയാൻ പറ്റി. ഈ ഒരു കണ്ടന്റ് അവതരിപ്പിച്ചപ്പോൾ പലരും എന്നെ വിളിച്ചു. അതിൽ നല്ലൊരു ശതമാനവും സ്ത്രീകൾ ആയിരുന്നു. അവരിൽ പലരും പറഞ്ഞത് ഇതേ സംഭവം തന്നെ തങ്ങളുടെ ലൈഫിലും അഭിമുഖീകരിക്കുന്നു എന്നാണു. അത്തരം ആശയം പറയാൻ ഉദ്ദേശിച്ചത് തെറ്റിയിട്ടില്ല എന്നതിൽ വളരെ സന്തോഷം തോന്നി.

ഭർത്താവിനെ സംശയിക്കുന്ന ഭാര്യമാരും കുറവല്ല

അതെ, ഇതിനു മറ്റൊരു വശവും ഉണ്ട്. അല്ലാതെ ഒരുവശത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല. എങ്കിലും സ്ത്രീകളുടെ വശത്താണ് ഇത്തരം പരാതികൾ കൂടുതൽ. കുടുംബമാണ് സംശയത്തിന്റെ അടിസ്ഥാനം. കുടുംബം മോശമെന്നല്ല , അത് മഹത്തരമായ സങ്കൽപം തന്നെയാണ്. എങ്കിലും അതിലാണ് സംശയത്തിന്റെ സ്വാധീനം കൂടുതൽ ഉണ്ടാകുന്നത്. കുടുംബം എന്നതിൽ ആണല്ലോ സ്ത്രീ തന്റെ അടിമയായി ജീവിക്കുക എന്ന പുരുഷസ്വരം ഉണ്ടാകുന്നത്. അതുകൊണ്ടാകാം പാശ്ചാത്യരാജ്യങ്ങളിൽ ഇത് കുറയുന്നത്. സംശയം എല്ലാ രീതിയിലും നമ്മളെ കീഴടക്കിയിരിക്കുന്നു.

വിഷയത്തെ അടിസ്ഥാനപരമായി സമീപിക്കാൻ സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയില്ല

അങ്ങനെയൊരു പക്ഷേ ഞാൻ സഹായം തേടിയിരുന്നു എങ്കിൽ ഈ സൃഷ്ടി കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പക്ഷെ അങ്ങനെയൊരു രീതിയിലോട്ട് ഞാൻ പോയില്ല. എന്റെ കൂടെ ഒരുപാടു പേര് പറഞ്ഞു, ഇതൊരു വലിയ തീമായിരുന്നു. പക്ഷെ നീ ചെറിയൊരു രീതിയിൽ ഒതുക്കി , കുറേക്കൂടി നീട്ടിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു…. എന്നൊക്കെ.

ഇതിൽ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചു ദൈവം അയാളെ ഇറക്കി വിട്ടതിനു ശേഷം തിരിച്ചുപോകുന്ന സീനിൽ ഒരു ഓട്ടോ ഡ്രൈവറെ തന്നെ കാണിച്ചിരുന്നു എങ്കിൽ …

Advertisement

നിങ്ങൾ പറഞ്ഞത് സത്യമാണ്. അങ്ങനെ ഞാൻ ഷൂട്ട് ചെയ്തിരുന്നു. അതിലെ രണ്ടു ഭാഗങ്ങൾ കട്ട് ചെയ്തു കളഞ്ഞിരുന്നു. ദൈർഘ്യം കൂടിയതുകൊണ്ടു. എനിക്കൊരു പത്തുമിനിട്ടിൽ അത് നിർത്തണം എന്നുണ്ടായിരുന്നു. ഇതിന്റെ ഒറിജിനൽ വിഡിയോയിൽ അതുണ്ടായിരുന്നു. ഇപ്പോൾ തോന്നുന്നു അതുണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന്.

രഥത്തിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയുക

യാത്രയോടു ഏറെ പ്രിയം

ഞാൻ ചെറിയ രീതിയിൽ ഒക്കെ യാത്ര ചെയുന്ന ആളാണ്. രണ്ടുമാസം പണിയെടുക്കുക യാത്ര ചെയുക. അയ്യായിരം രൂപയ്ക്കൊക്കെ നോർത്തിന്ത്യ കറങ്ങി വന്നു. അങ്ങനെ ചെറിയ തുക കൊണ്ട് യാത്ര ചെയ്തു വരുന്ന ഒരാളാണ്. ഞാൻ ഇവിടെ ചെറിയ ചെറിയ ജോലികൾ ചെയ്യും പിന്നെ യാത്ര ചെയ്യും. അതൊക്കെയാണ് എന്റെ മെയിൻ സംഭവങ്ങൾ .വല്ലാത്തൊരു അനുഭവം ആണ് സഞ്ചാരം എന്നത്. അത്രയും ആ ഒരു എക്സ്പീരിയൻസ് കിട്ടിയിട്ടുണ്ട് സഞ്ചാരത്തിലൂടെ. ഒരു യാത്രാ മൂവി തന്നെ തന്നെ എടുക്കണം എന്നുണ്ട്. സഞ്ചാരം പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല. ഉദാ : ഞാൻ ഇപ്പോൾ രാജസ്ഥാനിലെ പുഷ്കറിൽ നിൽക്കുന്നു എന്നിരിക്കട്ടെ ആ സ്ഥലത്തിന്റെ മനോഹാരിതയും പെരുമകളും നിങ്ങളോടു പറഞ്ഞാൽ നിങ്ങൾക്കത് ആസ്വദിക്കാൻ കഴിയില്ല. അത് നിങ്ങൾ അനുഭവിച്ചു തന്നെ അറിയണം. സൈക്കിൾ ചവിട്ടലും നീന്തലും ഫോണിൽ കൂടി പഠിപ്പിക്കാൻ കഴിയില്ലല്ലോ.

RADHAM
Production Company: Kavil production
Short Film Description: Radham Fantasy lucid dream movie, it shows a relationship between Atman, mind and body
Producers (,): Krishob K Nair, Arjun Vadakara, Arun Gangadharan
Directors (,): Sreekumar Kavil
Editors (,): Jayakrishnan
Music Credits (,): Shyam Remesh Ram
Cast Names (,): Sreekumar Kavil
Zameer Abu
Jyothi Lakshmi
Genres (,): Fantasy lucid dream movie
Year of Completion: 2021-06-02

***

 3,253 total views,  6 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement