അറിവ് തേടുന്ന പാവം പ്രവാസി

ഏഷ്യയിലെ ഏറ്റവും മനോഹരമായ പത്ത് ബീച്ചുകളില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ബീച്ചാണ് ആൻഡമാനിലെ രാധാ നഗര്‍ ബീച്ച് .സൗത്ത് ആന്‍ഡമാന്‍ ജില്ലയിലെ ഹാവ്‌‌ലോക്ക് ദ്വീ‌പില്‍ ആണ് രാധനഗര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആന്‍ഡമാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥല‌മാണ് ഹാവ്‌ലോക്ക്.

കാടിനു നടുവിലൂടെയുള്ള സാഹസിക യാത്ര കഴിഞ്ഞ് നേരെ കയറി ചെല്ലേണ്ടത് പഞ്ചാര മണൽ പരപ്പിലേക്കാണ്. കണ്ണെത്താത്ത മണൽ പ്പരപ്പിൽ നിരന്തരം മുത്തമിടുന്ന നീലക്കടൽ. സന്ധ്യാനേരത്ത് അവിടെ നിന്നാൽ പെയിന്റിംഗ് പോലെ മനോഹരമായ സൂര്യാസ്തമയംകാണാം .

കടൽക്കരയിലെത്തുന്ന എണ്ണിയാലൊടുങ്ങാത്ത അപൂർവയിനം പക്ഷികളെ കാണാം.ആനകൾ നീന്തി നടക്കുന്നതിലൂടെ പ്രശസ്തമായ ഈ കടലിന്റെ അന്തർ ഭാഗത്ത് നിരവധി പുറ്റുകളുമുണ്ട്. ഈ പ്രദേശത്തെ എലിഫന്റ് ബീച്ചുകളും മറ്റും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത് ജലത്തിനടിയിൽ സാധ്യമാകുന്ന കായിക വിനോദങ്ങൾ കൊണ്ടു കൂടിയാണ്.ജലത്തിനടിയിലൂടെ യാത്ര ചെയ്യാനുള്ള പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് കടലിനുള്ളിലൂടെയുള്ള യാത്ര, സ്‌ക്യൂബാ ഡൈവിംഗ് , നീന്തൽ, സ്കീയിംഗ്, പാരാ സെയിലിംഗ്, സ്നോർക്കലിംഗ് തുടങ്ങിയവ യൊക്കെയാണ് ലോകത്തെമ്പാടുമുള്ള സാഹസിക യാത്ര പ്രേമികളെ ആൻഡമാ നിലേക്ക് ആകർഷിക്കുന്നത്.

ആൻഡമാൻ കടൽ തീരത്തുള്ള ജീവിതവും , സംസ്കാരവും , രുചിയുള്ള സീ ഫുഡിനും ഒപ്പം കടൽ തീരത്തുകാണുന്ന മരങ്ങളിൽ അപൂർവ യിനം പക്ഷികൾ വിരുന്നെത്തുന്ന സ്ഥലം കൂടിയാണ് ഇത്. ആന്‍ഡമാനിലെ വിജയനഗര്‍ ബീച്ചില്‍ സ്ഥിതി ചെയ്യു‌ന്ന സര്‍‌ക്കാര്‍ റിസോര്‍ട്ട് ആയ ഡോള്‍ഫിന്‍ നിവാസില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെയായാണ് രാധനഗര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്.കടല്‍ മുതലകള്‍ ഉള്ള സ്ഥലമാണ് ഇത്. എന്നിരുന്നാലും സഞ്ചാരികള്‍ക്ക് സുരക്ഷി തമായി കടലില്‍ ഇറ‌ങ്ങാന്‍ പറ്റിയ സ്ഥലമാ ണ്.മുതലകളേക്കുറിച്ച് ആന്‍ഡ‌മാന്‍ വനംവകു പ്പ് സഞ്ചാരികള്‍ക്ക് മുന്നറിയി‌പ്പ് നല്‍കാറുണ്ട്.

രാധാനഗർ ബീച്ചിനെ പ്രദേശവാസികൾ ബീച്ച് നമ്പർ 7 എന്നും വിളിക്കാറുണ്ട്. ബ്രിട്ടീഷ് ഓഫീസ ർ ജനറൽ സർ ഹെൻറി ഹാവ്‌ലോക്കിന്റെ പേരിലുള്ള ദ്വീപാണ് ഹാവ്‌ലോക്ക് ദ്വീപ് . പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇന്ത്യയി ൽ വന്നപ്പോൾ, ഇന്ത്യയുടെ കിഴക്കൻ തീരം പര്യവേക്ഷണം ചെയ്യാൻ ജോൺ റിച്ചി എന്ന മറൈൻ ഓഫീസറെ ഒരു പര്യടനത്തിന് അയച്ചു. തന്റെ പര്യവേഷണത്തിനിടെ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപമുള്ള ഒരു കൂട്ടം ദ്വീപുകൾ അദ്ദേഹം കണ്ടു. ഈ ബ്രിട്ടീഷ് മറൈൻ ഓഫീസറുടെ ബഹുമാനാർത്ഥം, ആൻഡമാൻ ദ്വീപിന്റെ കിഴക്കുള്ള ഒരു കൂട്ടം ദ്വീപുകൾക്ക് റിച്ചിയുടെ ദ്വീപസമൂഹം എന്ന് പേരിട്ടു.

You May Also Like

വാരണാസിയുടെ സങ്കട രാഗം

വാരണാസിയുടെ സങ്കട രാഗം Sreejith Mullasseri വാരണാസിയിൽ ബസ് ഇറങ്ങി ഞാൻ ,ഒരു സൈക്കിൾ റിക്ഷ…

കൊല്ലത്തെ ട്രോള്ളുന്നവർ ഞങ്ങടെ ജില്ലയുടെ മറ്റ് സവിശേഷതകൾ അറിയൂ, അഡ്വ ശ്യാം എസ് -ന്റെ കുറിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വിഡിയോകൾ കണ്ടു കൊല്ലം ജില്ലയെയും ജില്ലക്കാരെയും അവഹേളിക്കുക ഒരു പതിവായി…

ചന്ദ്രഗിരിക്കുന്നിലെ കഥകൾ തേടി..

ഇതിന് മുൻപ് കർണാടക ഹസ്സൻ ജില്ലയിലെ ഹാലേബീടു, ബേലൂർ എന്നീ ചരിത്രസ്മാരകങ്ങളെപ്പറ്റി ഒരു യാത്രാവിവരണം പോസ്റ്റ് ചെയ്തിരുന്നല്ലോ .. ആ യാത്രയിലാണ് ‘ശ്രാവണബെലഗോളയെ

ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്

നാടുകാണി ചുരവും കയറി കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്?