ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും നഷ്ടംവരുത്തിയ ചിത്രമായി രാധേശ്യാം, നഷ്ടം എത്രയെന്നറിയാമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
535 VIEWS

ബാഹുബലിക്കും സാഹോയ്ക്കും ശേഷം പ്രഭാസ് നായകനായെത്തിയ ചിത്രമാണ് രാധേശ്യാം. പൂജ ഹെഗ്ഡെ ആണ് നായിക . രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രം ഒരു റൊമാൻറിക് ഡ്രാമ ആയിരുന്നു. പാൻ ഇന്ത്യൻ ലെവലിൽ ചിത്രം റിലീസ് ചെയ്‌തെങ്കിലും റിലീസ് ദിനം മുതൽ നെഗറ്റീവ് റിവ്യൂസ് ആയിരുന്നു ചിത്രത്തിന് വന്നുകൊണ്ടിരുന്നത് .എല്ലാ ഭാഷകളിലും കനത്ത പരാജയം നേരിട്ട ചിത്രം ആളൊഴിഞ്ഞ തിയേറ്ററുകളിൽ ആയിരുന്നു പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്.

എന്നാൽ സിനിമയുടെ വിജയപരാജയങ്ങൾ ഒരു പുതുമയൊന്നും അല്ല എങ്കിലും രാധേശ്യാം എന്തുകൊണ്ടാണ് വാർത്തകളിൽ ഇടംപിടിക്കുന്നത് എന്നറിയാമോ ? ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം നഷ്ടം വരുത്തിയ സിനിമയായി രാധേശ്യാം. കണക്കുകൾ പ്രകാരം 120 കോടിക്ക് മുകളിൽ ആണ് ചിത്രം നഷ്ടം വരുത്തിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇത്രയേറെ നഷ്ടംവരുത്തിയ ഒരു സിനിമ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

തുടക്കം മുതൽ നെഗറ്റിവ് റിവ്യൂസ് ആയിരുന്നു ചിത്രത്തിന് വന്നത്. മാർച്ച് പതിമൂന്നിന് റിലീസ് ചെയ്ത ചിത്രം അടുത്ത ദിവസങ്ങളിൽ തന്നെ ബോക്സ്ഓഫീസിൽ മൂക്കുംകുത്തി വീഴുകയുണ്ടായി. മോശം തിരക്കഥ, അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം സിനിമയുടെ പരാജയത്തെ സ്വാധീനിച്ച ഘടകങ്ങളായി. ആദ്യത്തെ പത്തുദിവസത്തിനുള്ളിൽ വെറും 90 കോടിയുടെ ഷെയർ ആണ് ചിത്രം നേടിയത്.

രാജമൗലിയുടെ ആർ ആർ ആർ തിയേറ്ററിൽ എത്തിയതോടെ രാധേശ്യാമിന്റെ നില കൂടുതൽ പരിതാപകരമായി . മറ്റൊരു ദുരന്തകരമായ കാര്യം, പ്രഭാസ് തൊട്ടുമുൻപ് അഭിനയിച്ച സാഹോയും വലിയ പരാജയമായിരുന്നു എന്നതാണ്. അത് നിർമ്മിച്ചതും രാധേശ്യമിന്റെ നിർമ്മാതാവ് തന്നെ ആയിരുന്നു എന്നതാണ് കൂടുതൽ സങ്കടകരമായ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ