ചലച്ചിത്ര – നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധികാ ആപ്തെ (ജനനം : 1985 സെപ്റ്റംബർ 7). ജന്മനാടായ പൂനെയിലെ ‘ആസക്ത’ എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് രാധികയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ ഏസി എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.

2009-ൽ പുറത്തിറങ്ങിയ അന്താഹീൻ എന്ന ബംഗാളി ചിത്രത്തിലും സമാന്തർ എന്ന മറാഠി ചിത്രത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 2015-ൽ പുറത്തിറങ്ങിയ ബദ്ലാപ്പൂർ, ഹണ്ടർ, മാഞ്ചി – ദ മൗണ്ടൻ മാൻ എന്നീ ചിത്രങ്ങളിൽ സഹനായികയായി. 2016-ൽ പുറത്തിറങ്ങിയ ഫോബിയ, പാർച്ച്ഡ് എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങൾ നിരൂപകശ്രദ്ധ നേടി. രാധികാ ആപ്തേ നായികയായി അഭിനയിച്ച ലാൽ ബാരി (2014), കബാലി (2016) എന്നീ ചിത്രങ്ങൾ പ്രദർശനശാലകളിൽ വലിയ വിജയം നേടിയിരുന്നു. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന മലയാള ചലച്ചിത്രത്തിലും രാധിക അഭിനയിച്ചിട്ടുണ്ട്.

പുതിയ സിനിമയായ പാർച്ചഡ് എന്ന സിനിമയോട് അനോടനുബന്ധിച്ചുള്ള ഒരു പ്രസ് മീറ്റിൽ ഏറെ വിവാദമായ സ്വകാര്യ രംഗങ്ങൾ സിനിമയുടെ വിജയത്തിന് സഹായിച്ചോ എന്ന ഒരു മാധ്യമപ്രവർത്തകൻ താരത്തിനോട് ചോദിച്ചതും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ വീഡിയോ കാണുകയും അത് പങ്കുവെയ്ക്കുകയും ചെയ്യുന്നു. നിങ്ങളിൽ നിന്നാണ് വിവാദമുണ്ടാക്കുന്നത് കുറച്ച് ദേഷ്യത്തോടെയാണ് താരം പറഞ്ഞത്.

താൻ ഒരു കലാകാരിയാണ് എന്നും ഒരു ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്യും എന്നും സ്വന്തം ശരീ രത്തെ കുറിച്ച് നാണക്കേട് ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് അറിയാൻ ജിജ്ഞാസ ഉണ്ടാവുകയുള്ളൂ എന്നുമാണ് താരം പറഞത്. നിങ്ങൾക്ക് നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കണ്ണാടിയിൽ നോക്കുക എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു. ഒരു മറുപടി തന്നെയാണ് താരം മാധ്യമപ്രവർത്തക മുന്നിൽ പറഞ്ഞത് എന്നത് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

1985 സെപ്റ്റംബർ 7-ന് മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു മറാത്തി കുടുംബത്തിലാണ് രാധിക ആപ്തെ ജനിച്ചത്. പൂനെയിലെ ഒരു ന്യൂറോസർജനും സഹ്യാദ്രി ഹോസ്പിറ്റലിന്റെ ചെയർമാനുമായ ഡോ. ചാരുദത്ത് ആപ്തെയാണ് പിതാവ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി. പൂനെയിൽ വളരുന്ന സമയത്ത് രോഹിണി ഭട്ടെയുടെ കീഴിൽ 8 വർഷം കഥക് അഭ്യസിച്ചു. നാല് ചലച്ചിത്രങ്ങളിലെ അഭിനയത്തിനുശേഷം ലണ്ടനിൽ പോയ രാധിക അവിടെവച്ച് നൃത്തപരിശീലനം നേടി.

 

Leave a Reply
You May Also Like

ഒറ്റക്കൊമ്പന് പിന്നാലെ കടുവയും നിയമക്കുരുക്കിൽ

കടുവാക്കുന്നേൽ കുറുവച്ചൻ എന്നയാളിന്റെ കഥപറയുന്ന കടുവയും ഒറ്റക്കൊമ്പനും തമ്മിൽ പൊരിഞ്ഞ നിയമപോരാട്ടത്തിലായിരുന്നു. . പ്രമേയത്തിലെ സാമ്യത…

ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് ബിഗ് ബെൻ

തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കെത്തിക്കുന്ന ലൗലി പ്രതീഷിച്ചത് നല്ലൊരു കുടുംബ ജീവിതം കുടിയാണ്.എന്നാൽ പിന്നീട് അവളുടെ സ്വപ്നങ്ങളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.

അച്ഛനും അനിയത്തിയും ഒപ്പമുള്ള കുട്ടിക്കാല ഫോട്ടോയും രസകരമായ അടിക്കുറിപ്പും പങ്കുവെച്ച് അഹാന കൃഷ്ണ.

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറുന്നത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയിട്ടുണ്ട്.

“ഇന്നസെന്റ് ചേട്ടന്റെ വാക്കുകൾ അസുഖത്തെ നേരിടാൻ അച്ഛന് കരുത്ത് നൽകിയിരുന്നു “

Bineesh Kodiyeri യുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചിരി മായുന്നില്ല… എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം…