വാരിയംകുന്നത്ത് ഹാജിയുടെ കഥ പറയുന്ന ഒരു സിനിമയെപ്പോലും അവർക്ക് പേടിയാണ്

138

Radhika Viswanathan

യുദ്ധമുണ്ടായാൽ സങ്കിപ്പടയ്ക്ക് രണ്ടീസം മതി ശത്രുരാജ്യത്തെ പപ്പടമാക്കാൻ എന്നാണ് അർശസ്സ് നേതാവ് കുറച്ചു നാൾ മുന്നേ ഗീർവാണിച്ചത്.അതെങ്ങനെ എന്ന് കേട്ടവരൊക്കെ അന്താളിച്ചിട്ടുണ്ടേൽ അവര് കേരൾ കെ സങ്കി ബന്ദർ കാ ബഛെയെ കണ്ടിട്ടുണ്ടാവില്ല.. അവന്റെ പൊരിഞ്ഞ പോരാട്ടങ്ങളും !ഒരു സിനിമ അനൗൺസ് ചെയ്തപ്പോ അതിന്റെ പേരിൽ ജുദ്ധം തുടങ്ങിയ പ്രാന്ത പ്രചാരകരെ കണ്ടാൽ ന്റമ്മച്ചിയാണേ ചിരിച്ചു മെരിക്കും.. മെസ് ബോയ്സ് !

ഹിന്ദി കൗലാൻഡിലെ ചാണകങ്ങളോട് കിടനിൽക്കുന്ന പ്രകടനം.. കേരൾ കീ മങ്കീസ്.. വാരിയംകുന്നത്ത് ഹാജിയുടെ കഥ പറയുന്ന ഒരു സിനിമയെപ്പോലും അവന് പേടിയാണ്.വളരെ പാടുപെട്ടാണ് അവര് വാഗൻ ട്രാജഡിയും ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിളലഹളയുമൊക്കെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല.. ബ്രിടീഷുകാർക്കെതിരായി നടന്ന പ്രക്ഷോഭമല്ല എന്നൊക്കെ പറഞ്ഞു സ്ഥാപിച്ചു കൊണ്ടു വരാൻ ശ്രമിച്ചോണ്ടിരിക്കണത്..

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വളരെയധികം ആക്രമസംഭവങ്ങൾ രാജ്യത്തെ പലയിടത്തും നടന്നിട്ടുണ്ട്.. ബ്രിട്ടീഷുകാരെയും അവരുടെ പിണിയാളുകളായി വർത്തിച്ച നാട്ടു പ്രമാണിമാരെയും കൊന്നു തള്ളിയ സംഭവങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.. അതിൽ ഖിലാഫത്തുകാർ അക്രമകാരികളും ബാക്കി മറാത്ത-രാജ്പുത് ഒക്കെ സ്വാതന്ത്ര്യസമരസേനാനികളും ആവണമെന്ന് ശാഠ്യം പിടിക്കുന്നതിൽ അർത്ഥമൊന്നുമില്ല. അന്ന് ബ്രിട്ടീഷുകാർക്കെതിരെ അഹിംസാമാർഗ്ഗമുപയോഗിച്ചായാലും അല്ലാതെയായാലും പ്രക്ഷോഭം നയിച്ചവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്..

ബ്രിട്ടീഷുകാർ പിടികൂടി തൂക്കിലേറ്റുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്ത ഭഗത്സിങ് ധീരദേശാഭിമാനിയാണേൽ, അവർക്കെതിരെ ആയുധമെടുത്ത സുഭാഷ് ചന്ദ്രബോസും INA യും സ്വാതന്ത്ര്യസമരസേനാനികളാണെങ്കിൽ വാരിയംകുന്നത്ത് ഹാജിയെയും നമ്മൾ അങ്ങനെ തന്നെ വിലയിരുത്തേണ്ടി വരും.ഖിലാഫത്ത് പ്രസ്ഥാനം അക്രമാസക്തമായത് ബ്രിട്ടീഷ് ചരിത്രത്തിൽ രേഖപ്പെടുത്തിയതു നമ്മൾ വായിച്ചു വിശ്വാസത്തിലെടുത്തെങ്കിൽ, അന്നത്തെ നാട്ടുകാരുടെ കണ്ണിലൂടെ വാരിയംകുന്നത്ത് ഹാജിയുടെ മറുകഥയും നമുക്ക് കേൾക്കാനും കാണാനും കഴിയണം.

ചതിയനായ ചന്തുവിന്റെ കഥ എംടി പറഞ്ഞപ്പോൾ നെഞ്ചേറ്റിയവരാണ് മലയാളികൾ.ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മിയും എംടിയുടെ തന്നെ രണ്ടാമൂഴവും വ്യത്യസ്ത വീക്ഷണകോണിലൂടെ പരമ്പരാഗതനായകൻ വാഴ്ത്തുക്കൾക്ക് മറുവാക്കു കുറിച്ചവയാണ്..
1921 എന്ന സൂപ്പർഹിറ്റ് സിനിമയുണ്ടായതും ഇവിടെ തന്നെയാണ്.പച്ചബെൽറ്റും കത്തി വേഷവുമായി ചരിത്രത്തിൽ അടയാളപ്പെടുത്തിയവരുടെ കഥ അവരുടെ കാഴ്ചപ്പാടുകളിലൂടെ പറയാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം തീർച്ചയായും ഇന്നത്തെ സമൂഹത്തിൽ കലാകാരന്മാർക്കുണ്ടാവണം.. അന്നൊന്നുമില്ലാത്ത വേപഥു ഇന്ന് നമുക്ക് തീരെ ആവശ്യമില്ല തന്നെ. ഞങൾ പറയുന്ന കഥകൾ മാത്രമേ ജനം ഏറ്റു പാടാവൂ എന്ന് ഒരു വിഭാഗവും വാശി പിടിച്ചിട്ടു കാര്യമില്ല.. പ്രത്യേകിച്ച് കേരളത്തിൽ !

സിനിമകൾ, പുസ്തകങ്ങൾ ഒക്കെ ചരിത്രഭാഷ്യങ്ങളുടെ സ്വാതന്ത്രാവിഷ്കാരങ്ങളാവുന്നതിന്റെ ധാരാളം ഉദാഹരണങ്ങൾ നമുക്കു ചുറ്റിനുമുള്ളപ്പോൾ ചിലരുടെ സോഷ്യൽ മീഡിയ ഗ്വാ ഗ്വാ വിളികൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല.പിന്നെയീ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ചരിത്രം ഒരു പൊടിക്കു പോലും പറയാനില്ലാത്തവർക്ക് അതുള്ളവരെ കാണുമ്പോൾ ഇമ്മാതിരി എരിപൊരി സഞ്ചാരം തോന്നണത് സ്വാഭാവികം അല്ലേയണ്ണാ.

കഥ എഴുതുന്നവന്റെയോ സംവിധായകന്റെയോ നായകനാവുന്നവന്റെയോ രാഷ്ട്രീയം നിങ്ങളുടെ രാഷ്ട്രീയവുമായി ചേർന്നു പോകുന്നതല്ലെങ്കിൽ അവരെ വളഞ്ഞിട്ടാക്രമിച്ചു തള്ളയ്‌ക്ക് പറഞ്ഞാൽ അവർക്കൊരു ചുക്കും സംഭവിക്കാനില്ല എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു .. ഇല്ലെങ്കിലും സാരമില്ല, തെറി വിളിക്കുന്നവൻ അവന്റെ ആഭാസം കവലയിൽ നിന്ന് മുണ്ടു പൊക്കി സത്വം പ്രദർശിപ്പിച്ചത് നാട്ടാര് കണ്ടു ചിരിക്കും എന്നു മാത്രം.

നബി : ന്നാലും ന്റെ കൊടുങ്ങല്ലൂർ ഭഗോതീ.. ഈ സങ്കിസൽപുത്രർക്ക് നീ വാരിക്കോരി ഭരണിപ്പാട്ട് അനുഗ്രഹം ചൊരിഞ്ഞ നേരത്ത് ഒരു ഇള്ളോളം ചരിത്രസാമൂഹികബോധവും ചിന്താശേഷിയും കൂടെ കൊടുക്കാൻ തോന്നിയില്ലല്ലോ !