Raees Alam

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമാട്ടോഗ്രഫെർമാരുടെ ലിസ്റ്റ് എടുത്താൽ തീർച്ചയായും മുൻപന്തിയിൽ തന്നെ നിൽക്കാൻ യോഗ്യനായ സിനിമാട്ടോഗ്രഫെർമാരിൽ ഒരാളാണ് വേണു ????

മൂന്ന് വട്ടം നാഷണൽ അവാർഡ് നേടിയ ഛായാഗ്രാഹകനായിട്ടും എന്ത്കൊണ്ട് സന്തോഷ് ശിവനെ പോലെയോ അല്ലെങ്കിൽ തമിഴിൽ നിന്ന് പിസി ശ്രീരാമിനെ പോലെ ഇയാൾ സെലിബ്രേറ്റ് ചെയ്യപ്പെട്ടില്ല എന്നതിന് കാരണം അയാളുടെ വർക്കുകളുടെ മികവ് തന്നെയാണ്….

.ഒരിക്കലും സിനിമക്ക് മുകളിൽ വിഷ്വൽ എൻഹാൻസ് ചെയ്യണമെന്ന് പറഞ്ഞ് സ്വന്തമായി ഒരു സ്റ്റൈൽ ക്രിയേറ്റ് ചെയ്യാതെ സിനിമക്ക് വേണ്ട വിഷ്വൽസ് അതിന്റെ മൂഡിന് അനുസരിച്ച് create ചെയ്തിട്ടുള്ളത് കൊണ്ട് തന്നെയാണ് വേണുവിന്റെ സിനിമാട്ടോഗ്രഫിയിൽ ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ വിഷ്വൽസ് വളരെ എക്സ്ട്രീമിടയിൽ തന്നെ വെത്യസ്തമായിട്ടിരിക്കുന്നത്……താഴ്‌വാഴവും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും പോലെ ലാൻഡ്‌സ്‌കേപ്പിന് അത്രയധികം പ്രാധാന്യമുള്ള പടങ്ങൾ ചെയ്ത അതേ മനുഷ്യൻ തന്നെയാണ് ക്യാരക്ടർസിന് മുൻ‌തൂക്കം കൊടുത്ത് ഗോഡ്ഫാദറും ഇൻഹരിഹർ നഗറും ചെയ്തിരിക്കുന്നത്……

നാച്ചുറൽ ലൈറ്റിങ്ങിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായ മുന്തിരിത്തോപ്പുകളും ഇരുട്ടിനെ വളരെ മികച്ചയൊരു സ്‌കേലിൽ കാണിച്ച താഴ്‌വാഴുവും ഇരകളുമൊക്കെ അദ്ദേഹത്തിന്റെ ബ്രില്യൻസ് എടുത്ത് കാണിക്കുന്ന വർക്കുകളാണ്…….ഒരു സൈഡിൽ ജോണ് എബ്രഹാം മണി കൗൾ പോലെയുള്ള ലെജൻഡറി ഡയറക്ടർസിന്റെ പാരലൽ സിനിമകളിൽ വർക്ക് ചെയ്യുമ്പോൾ മറു വശത്ത് സിദ്ധിഖ്-ലാൽ,ഫാസിൽ പോലെയുള്ള പക്കാ കൊമ്മേർഷ്യൽ ഡയറക്ടര്സിന്റെ ഒപ്പം പടം ചെയ്യുന്നു….അതിനോടൊപ്പം തന്നെ മറ്റൊരു ട്രാക്കിൽ ഇത് രണ്ടും കൂടെ ബ്ലെൻഡ് ചെയ്യുത് സിനിമ ചെയ്യുന്ന ഭരതൻ,പത്മരാജൻ,കെജി ജോർജ് എന്നിവരുടൊപ്പവും സിനിമ ചെയ്തിരുന്നു

നടന്മാരുടെ കാര്യത്തിൽ ഏത് തരം ക്യാരക്ട്റുകളിലേക്കും ഫ്ലെക്സിബിൾ ആകാൻ കഴിയുമെന്ന് പറയുന്നത് പോലെ തന്നെ ഏത് തരം സിനിമകൾ ചെയ്യാനും ഫ്ലെക്സിബിളായിട്ടുള്ള സിനിമാട്ടോഗ്രഫെർമാരിൽ ഒരാളാണ് വേണു…..ഇത് ഇന്നയാളുടെ ലൈറ്റിങ് സ്റ്റൈലാണ് ഇത് ഇന്നയാളുടെ ഫ്രേമിങ് സെൻസാണ് എന്ന് കാണുന്ന പ്രേക്ഷകനെ ചിന്തിപ്പിക്കാൻ ശ്രമിക്കാതെ മൂഡ് create ചെയ്ത് സിനിമയിൽ തന്നെ ഇൻവോൾവ്ഡ് ആക്കി ഇരുത്താൻ പറ്റുക എന്നത് തന്നെയാണ് അയാളുടെ മികവിന്റെ ഏറ്റവും വലിയ അടയാളം

You May Also Like

അഴകുള്ളതെല്ലാം വെളുത്തു തുടുത്തിരിക്കണം എന്ന വിഡ്ഢി ന്യായങ്ങൾ പൊളിച്ചടുക്കി ഡോക്ടർ ശ്രീക്കുട്ടി

സോഷ്യൽ മീഡിയ ഒരു സുന്ദരി പെണ്ണിനെ കണ്ണു വെക്കാൻ തുടങ്ങിയിട്ട് നാൾ കുറച്ചായി. മുല്ലമൊട്ട് വിതറി പോലെയുള്ള പല്ലുകൾ കട്ടിയുള്ള മന്ദഹാസം കറുപ്പിൽ അഗ്നി ശോഭ തുളുമ്പുന്ന

‘പുള്ള’ എന്ന കഥാപാത്രം പത്മരാജൻ്റെ മികച്ചൊരു സൃഷ്ടി

ചെല്ലപ്പനാശാരിയുടെ കൂടെത്തന്നെ കാണും സദാസമയവും ഈ പയ്യൻസ്.. ആശാരി പണിയുന്നിടത്ത് ചെന്നിരുന്ന് പുള്ളിയുടെ ഗിർവാണവും പുളുവടിയും കഥകളുമൊക്കെ

‘ജിഹാദ്’- തെറ്റിദ്ധരിച്ചവരോടും തെറ്റിദ്ധരിപ്പിക്കുന്നവരോടും

ഇത് ആധുനിക യുഗം തന്നെ വേണമെങ്കില്‍ മാവിനേയും പ്ലാവിനെയും സങ്കരയിപ്പിച്ചു “പ്ലാങ്ങ ” എന്ന പുതിയ പഴ വര്‍ഗം തന്നെ ഉണ്ടാക്കുന്ന രീതിയില്‍ നമ്മുടെ ശാസ്ത്രം വളര്‍ന്നിരിക്കാം പക്ഷെ ….??

‘പ്രതി മൂകേഷ് സിങ്ങ് നിർഭയയെ കുറിച്ച് പറഞ്ഞതുപോലെ ആയി ഹരീഷ് വാസുദേവന്റെ പോസ്റ്റ് ‘

ഡൽഹി നിർഭയ ബലാൽസംഗത്തെക്കുറിച്ച് ആക്ടിവിസ്റ്റും സംവിധായകയുമായ Leslee Udwin, India’s Daughter എന്ന പേരിൽ ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. ഇന്ത്യയിൽ അതിന് പ്രദർശനാനുമതി നൽകിയിട്ടില്ല. നിർഭയയെ ബലാൽസംഗം