വേണു എന്ത്കൊണ്ട് സന്തോഷ് ശിവനെ പോലെ സെലിബ്രെറ്റ് ചെയ്യപ്പെട്ടില്ല

0
51

Raees Alam

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമാട്ടോഗ്രഫെർമാരുടെ ലിസ്റ്റ് എടുത്താൽ തീർച്ചയായും മുൻപന്തിയിൽ തന്നെ നിൽക്കാൻ യോഗ്യനായ സിനിമാട്ടോഗ്രഫെർമാരിൽ ഒരാളാണ് വേണു 🙌

മൂന്ന് വട്ടം നാഷണൽ അവാർഡ് നേടിയ ഛായാഗ്രാഹകനായിട്ടും എന്ത്കൊണ്ട് സന്തോഷ് ശിവനെ പോലെയോ അല്ലെങ്കിൽ തമിഴിൽ നിന്ന് പിസി ശ്രീരാമിനെ പോലെ ഇയാൾ സെലിബ്രേറ്റ് ചെയ്യപ്പെട്ടില്ല എന്നതിന് കാരണം അയാളുടെ വർക്കുകളുടെ മികവ് തന്നെയാണ്….

.ഒരിക്കലും സിനിമക്ക് മുകളിൽ വിഷ്വൽ എൻഹാൻസ് ചെയ്യണമെന്ന് പറഞ്ഞ് സ്വന്തമായി ഒരു സ്റ്റൈൽ ക്രിയേറ്റ് ചെയ്യാതെ സിനിമക്ക് വേണ്ട വിഷ്വൽസ് അതിന്റെ മൂഡിന് അനുസരിച്ച് create ചെയ്തിട്ടുള്ളത് കൊണ്ട് തന്നെയാണ് വേണുവിന്റെ സിനിമാട്ടോഗ്രഫിയിൽ ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ വിഷ്വൽസ് വളരെ എക്സ്ട്രീമിടയിൽ തന്നെ വെത്യസ്തമായിട്ടിരിക്കുന്നത്……താഴ്‌വാഴവും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും പോലെ ലാൻഡ്‌സ്‌കേപ്പിന് അത്രയധികം പ്രാധാന്യമുള്ള പടങ്ങൾ ചെയ്ത അതേ മനുഷ്യൻ തന്നെയാണ് ക്യാരക്ടർസിന് മുൻ‌തൂക്കം കൊടുത്ത് ഗോഡ്ഫാദറും ഇൻഹരിഹർ നഗറും ചെയ്തിരിക്കുന്നത്……

നാച്ചുറൽ ലൈറ്റിങ്ങിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായ മുന്തിരിത്തോപ്പുകളും ഇരുട്ടിനെ വളരെ മികച്ചയൊരു സ്‌കേലിൽ കാണിച്ച താഴ്‌വാഴുവും ഇരകളുമൊക്കെ അദ്ദേഹത്തിന്റെ ബ്രില്യൻസ് എടുത്ത് കാണിക്കുന്ന വർക്കുകളാണ്…….ഒരു സൈഡിൽ ജോണ് എബ്രഹാം മണി കൗൾ പോലെയുള്ള ലെജൻഡറി ഡയറക്ടർസിന്റെ പാരലൽ സിനിമകളിൽ വർക്ക് ചെയ്യുമ്പോൾ മറു വശത്ത് സിദ്ധിഖ്-ലാൽ,ഫാസിൽ പോലെയുള്ള പക്കാ കൊമ്മേർഷ്യൽ ഡയറക്ടര്സിന്റെ ഒപ്പം പടം ചെയ്യുന്നു….അതിനോടൊപ്പം തന്നെ മറ്റൊരു ട്രാക്കിൽ ഇത് രണ്ടും കൂടെ ബ്ലെൻഡ് ചെയ്യുത് സിനിമ ചെയ്യുന്ന ഭരതൻ,പത്മരാജൻ,കെജി ജോർജ് എന്നിവരുടൊപ്പവും സിനിമ ചെയ്തിരുന്നു

നടന്മാരുടെ കാര്യത്തിൽ ഏത് തരം ക്യാരക്ട്റുകളിലേക്കും ഫ്ലെക്സിബിൾ ആകാൻ കഴിയുമെന്ന് പറയുന്നത് പോലെ തന്നെ ഏത് തരം സിനിമകൾ ചെയ്യാനും ഫ്ലെക്സിബിളായിട്ടുള്ള സിനിമാട്ടോഗ്രഫെർമാരിൽ ഒരാളാണ് വേണു…..ഇത് ഇന്നയാളുടെ ലൈറ്റിങ് സ്റ്റൈലാണ് ഇത് ഇന്നയാളുടെ ഫ്രേമിങ് സെൻസാണ് എന്ന് കാണുന്ന പ്രേക്ഷകനെ ചിന്തിപ്പിക്കാൻ ശ്രമിക്കാതെ മൂഡ് create ചെയ്ത് സിനിമയിൽ തന്നെ ഇൻവോൾവ്ഡ് ആക്കി ഇരുത്താൻ പറ്റുക എന്നത് തന്നെയാണ് അയാളുടെ മികവിന്റെ ഏറ്റവും വലിയ അടയാളം