ഗാന്ധിയെ അവർ കൊന്നതാണ്, എന്നിട്ടും അവർ ജനാധിപത്യ രീതിയിൽ അധികാരത്തില്‍ വന്നു

0
135

Rafeekh Nalakath

ഗാന്ധിയെ അവർ കൊന്നതാണ്. എന്നിട്ടും, അവർ ജനാധിപത്യ രീതിയിൽ അധികാരത്തില്‍ വന്നു.അവർ ഭരണ, നിയമ, സുരക്ഷാ തലങ്ങളില്‍ രാജ്യത്തിൻറെ തലപ്പത്ത് വന്നു.അവര്‍ നമ്മുടെ രക്ഷകരാകുമെന്ന് നമ്മളിൽ പലരും വിശ്വസിച്ചു.അല്ലെങ്കില്‍ അങ്ങിനെ വിശ്വസിക്കുന്നവർ നമ്മുടെ കൂടെയുള്ളവരാണെന്ന് നമ്മള്‍ കരുതി.എത്ര മ്ലേച്ഛമായിരുന്നു നമ്മുടെ വളർച്ച. അവർ ഗാന്ധിയെ കൊന്നവരാണെന്ന് നമ്മള്‍ എപ്പോഴോ മറന്നു. അവര്‍ നമ്മളെ കൊല്ലില്ലെന്ന് നമ്മള്‍ കരുതി.ഗാന്ധി ആയിരുന്നു ഇന്ത്യയെന്ന്, ജനാധിപത്യമെന്ന് നമ്മള്‍ മറന്നു. ഗാന്ധിയെ കൊന്നത് ഇന്ത്യയെ കൊല്ലാന്‍ വേണ്ടിയാണെന്ന് നമ്മള്‍ മറന്നു.മൊസാദാണ് ഏററവും വലിയ ചാര സംഘമെന്ന് പഠിച്ച സമയത്ത്, അതിനേക്കാള്‍ മികച്ച രീതിയിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ, സമൂഹിക സാംസ്കാരിക ഇടങ്ങളില്‍, ഭരണ, നീതിന്യായ വ്യവസ്ഥാപിത ഇടങ്ങളില്‍ അവർ ഗാന്ധിയെ കൊന്നവർ കയറി കൂടിയത് നമ്മള്‍ അറിഞ്ഞില്ല. അറിഞ്ഞിട്ടും മിണ്ടിയില്ല.ഇന്ത്യയെ കൊല്ലാനാണ് ഗാന്ധിയെ കൊന്നതെന്ന് നമ്മള്‍ ഒരിക്കല്‍ പോലും ഓർത്തില്ല..!

ഗാന്ധിയായിരുന്നു ഇന്ത്യയെന്നത് നമ്മള്‍ സൌകര്യ പൂർവ്വം മറന്നു. ഗാന്ധിയെ കൊന്നില്ലായിരുന്നെങ്കിൽ.എത്രയോ ഗാന്ധിമാർ ഇന്നും ഈ രാജ്യത്ത് ഉണ്ടാകുമായിരുന്നു. അവരെല്ലാം, ഒരോരുത്തരായി പറയുമായിരുന്നു.”ഞാനിതാ ഈ ചോരയെച്ചൊല്ലി ജീവൻ വെടിയു”മെന്ന്, അവരോടൊപ്പം ലക്ഷങ്ങള്‍ അത്തരം മൈതാനങ്ങളിൽ, ആശ്രമങ്ങളിൽ, പ്രാർത്ഥനാ യോഗങ്ങളിൽ ഒപ്പം നിൽക്കുമായിരുന്നു. അവർ എല്ലാ പാർട്ടികളിൽ നിന്നും, മതങ്ങളിൽ നിന്നും ഉള്ളവരാകുമായിരുന്നു.അത്തരം ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകാതിരിക്കാനാണ് അവർ ആദ്യം തന്നെ ഗാന്ധിയെ കൊന്നത്, ആ ആശയങ്ങളെ, അഹിംസയെ വേരോടെ നമ്മളിൽ നിന്നും എടുത്തുമാറ്റിയത്.ശരിക്കും നമ്മളാണ് ഈ അവസ്ഥയുടെ ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും കാരണം .നമുക്ക് അവർ കൊന്ന ഗാന്ധിക്ക് പകരം ഒരു ഗാന്ധിയെ പോലും സൃഷ്ടിക്കാനായില്ല. പ്രാർത്ഥന കൊണ്ട് പോലും കൂടെ നിൽക്കുന്ന ഒരു ഗാന്ധി നമുക്കിന്നില്ല.നെൽസൺ മണ്ടെല പറഞ്ഞ പോലെ.സഹന സമരത്തിന്‍റെ മൂല്യമറിയാതെ നമ്മള്‍ തിരഞ്ഞെടുത്ത് വളർത്തി വലുതാക്കിയി ഈ ഫാസിസ്റ്റു കളോട് ഇനി അഹിംസയും, സമാധനാവും, സത്യാഗ്രഹവും, നിരാഹാരവും പറഞ്ഞിട്ടു കാര്യമില്ല.അതിനാണ് അവർ ഗാന്ധിയെ തന്നെ ആദ്യം കൊന്നത്.