Horrific & Terrible Climax ❌❌❌ ഇരട്ട‼️‼️
Rafeeq Abdulkareem
സ്ക്രീനിൽ അയാൾ വിറങ്ങലിച്ച് നിൽക്കുമ്പോൾ, നിശ്ശബ്ദതയോടെ, അസ്വസ്ഥതയോടെ നമ്മൾ തിയ്യറ്റർ വിടുമ്പോൾ, രോഹിത് എം.ജി കൃഷ്ണൻ എന്ന ഇരട്ട സിനിമയുടെ സംവിധായകൻ എഴുതി വെച്ച് അവസാനിപ്പിച്ച, ഈ സിനിമയുടെ ക്ലൈമാക്സ് തികച്ചും അപ്രതീക്ഷിതവും, ആർക്കും Predict ചെയ്യാൻ കഴിയാത്തതുമായി മാറിയതിൽ, Screen Play Writer കൂടിയായ സംവിധായകൻ്റെ ചിന്തകളെ ഏത് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കണമെന്ന് എനിക്കറിയില്ല !!! Torturous Brilliant ‼️
മിസ്റ്റർ ജോജു ജോർജ്, നിങ്ങളൊരു അസാധ്യ നടനാണ്. ഇരട്ടകളായ ASI വിനോദ് കുമാറും, DySP പ്രമോദ് കുമാറും, വിഭിന്ന ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന, തികച്ചും വ്യത്യസ്തരായ രണ്ട് മനുഷ്യരുടെ വികാര വിചാരങ്ങളെയും, അവരുടെ മാനറിസങ്ങളും, നിസ്സഹായവസ്ഥയും, നിങ്ങളുടെ മുഖങ്ങളിൽ വിരിയുന്ന വിഭിന്ന ഭാവങ്ങളിലൂടെ എത്ര ആയാസരഹിതമായി, ഗംഭീരമായി പകർത്തിവെച്ചിരിയ്ക്കുന്നു. മദ്യപിച്ച് ലക്കുകെട്ട്, സിഗരറ്റും പുകച്ചൂതി ആ ലോഡ്ജ് സീനിൽ നിങ്ങൾ നടന്നു വരുമ്പോൾ, പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ പകച്ചു, പേടിക്കുന്നുണ്ട്. അപ്പോൾ നിങ്ങളുടെ മുഖത്ത് വിരിയുന്ന നിന്ദ്യമായ ക്രൗര്യത്താലുള്ള ഭാവത്തിൽ നിന്നും, എത്ര പെട്ടെന്നാണ് കുറ്റബോധത്തിൻ്റെ നേരിയ ലാഞ്ചനയുമായി നടന്നു പോകുന്ന നിങ്ങളെ ഞങ്ങൾ നോക്കിയിരുന്നത്.
ക്ലൈമാക്സ് സീനിൽ നിങ്ങൾ അനുഭവിക്കുന്ന ആത്മസംഘർക്ഷങ്ങൾ പ്രേക്ഷകരിലേക്ക് എന്ത് മനാഹരമായിട്ടാണ് കൺവേ ചെയ്യുന്നത്. ചിരിച്ചുല്ലസിച്ച്, പെട്ടെന്ന് കുറ്റബോധത്താൽ നീറുന്ന മനസ്സിൻ്റെ വേദനയിലേക്കുള്ള ട്രാൻസ്ഫർമേഷൻ അതി ഗംഭീരമായി നിങ്ങളിൽ മിന്നി മറയുമ്പോൾ, ജോജു ജോർജ് എന്ന നടൻ നടന്ന് കയറുന്നത്, മലയാള സിനിമയിലെ അഭിനയപ്രതിഭകളായ തൻ്റെ മുൻഗാമികൾ ചെയ്ത് വെച്ചിരിക്കുന്ന, മറയ്ക്കാനാകാത്ത, അനശ്വരമായ കഥാപാത്രങ്ങളുടെ കൂട്ടത്തിലേക്ക് തന്നെയാണ്. നിങ്ങളുടെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ ആദ്യം കാണുന്ന ആ സീൻ തന്നെ നിങ്ങളുടെ റേഞ്ച് വിളിച്ചോതുന്ന പ്രകടനത്താൽ സമ്പന്നമാണ്. മേയ്ക്കപ്പ് കൊണ്ട് രൂപമാറ്റം വരുത്താതെ, ആ രണ്ട് കഥാപാത്രങ്ങളെ നിങ്ങൾ അവതരിപ്പിച്ചിരിക്കുന്ന രീതി, നിങ്ങളിലെ അസാദ്ധ്യ നടനെ ഒരിയ്ക്കൽ കൂടി മലയാള സിനിമ കൈയടികളോട് കൂടി സ്വീകരിയ്ക്കുന്നു…Hats Off Mr: Joju George🙏
നോൺ ലീനിയർ ടൈപ്പിൽ കഥ പറയുന്ന ഈ സിനിമയിൽ Back to Back സീനുകളെ കൂട്ടിയിണക്കി , സിനിമയുടെ സഞ്ചാരപഥത്തെ വിദഗ്ദമായി കൊണ്ടു പോകുന്നതിൽ തിര കഥാകൃത്തുകൂടിയായ സംവിധായകൻ നല്ല ഒരു കൈയടി അർഹിക്കുന്നുണ്ട്. ക്ലൈമാക്സ് സീനിലെ BGM സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ചെവിയിൽ മുഴങ്ങുന്നുണ്ട്, ആ ചായക്കടയിൽ വെച്ചുള്ള ഫൈറ്റെക്കെ സ്ക്രീൻ ചെയ്തിരിക്കുന്നത് ഗംഭീരമായിട്ട് തന്നെയാണ്. ടെക്നിക്കലി വളരെ മനോഹരമായിട്ട് തന്നെയാണ് ഇരട്ടയുടെ മെയ്ക്കിംഗ്. Script, BGM,DOP, Editing… എല്ലാ മേഖലകളിലും മികച്ച് നിന്ന ഈ സിനിമയെ കഷ്ടിച്ച് രണ്ട് മണിക്കൂറിൽ ഒരുക്കിയ, നോൺ ലീനിയർ രീതിയിൽ മനാഹരമാക്കിയ എഡിറ്റിറും കൈയടി നേടുന്നുണ്ട്.
സമീപ കാലത്ത് ഇറങ്ങിയ സിനിമകളിൽ ഇരട്ടയുടെ തിരക്കഥ മികച്ചു നിൽക്കുന്നു. രോഹിതിൻ്റെ ആദ്യ സിനിമാ സംരഭം തന്നെ കൈയടികൾ നേടുമ്പോൾ, നിങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകളുടെ ഭാരം, ഭാവിയിൽ നിങ്ങൾക്കൊരു ബാധ്യതയായി മാറാതിരിക്കട്ടെ!!!