Rafeeq Abdulkareem

മിസ്റ്റർ ലിജോ, എം.ടി യുടെ കൈയിൽ ഭീമനെക്കുറിച്ചുള്ള ഒരു സ്ക്രീൻപ്ലേയുണ്ട്, അദ്ദേഹമത് ശ്രീകുമാർ മേനോൻ്റെ (ഒടിയൻ ഫെയിം) കൈയിൽ നിന്ന് കോടതി മുഖാന്തിരം തിരിച്ചു വാങ്ങിയതാണ്, അദ്ദേഹത്തിന് വിശ്വാസയോഗ്യമായ ഒരു ഒരു പ്രതിഭയ്ക്ക് (ഡയറക്ടർ) അത് കൈമാറുമെന്ന് വിശ്വാസിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ താങ്കൾ അതിന് തീർത്തും അനുയോജ്യമാണെന്ന്  കരുതുന്നു. മലൈക്കോട്ട വാലിബനിലെ ചില ഫ്രെയിമുകകൾക്ക് വേണ്ടി നിങ്ങളും , ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫറും, മറ്റ് ടെക്നിക്കൽ ടീമും എടുത്തിരിയ്ക്കുന്ന എഫർട്ട് എത്രയോ വലുതാണെന്നുള്ളതിൻ്റെ റിസൽറ്റ്, അത്തരം ഫ്രെയിമുകളിൽ നമ്മുക്ക് വ്യക്തമായി കാണാം.

 ടെക്നിക്കൽ സൈഡിൽ വാലിബൻ മലയാള സിനിമയുടെ ഒരു ബെഞ്ച് മാർക്കാണ്. സിനിമയുടെ ക്ലൈമാക്സിലുള്ള ആ ഉത്സവ സീനുകൾ, മഞ്ഞയിൽ കുളിച്ച് മറിയുന്ന ജനസാഗരത്തിൻ്റെ ഫ്രെയിമുകളുടെ ദൃശ്യ ഭംഗി, ജനാരവത്തിൽ നിന്നുയരുന്ന ശബ്ദങ്ങൾ, പെട്ടെന്ന് നിശ്ശബ്ദതയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്ന ആ സീൻ, മ്യൂസിക്ക് & സൗണ്ട് ഡിപ്പാർട്ട്മെൻ്റിൻ്റെ കോൺട്രിബ്യൂഷൻ✌️ പ്രശാന്ത് പിള്ള& രംഗനാഥ് രവി

ചിന്നപ്പയ്യനും, ജമന്തിയും തമ്മിൽ യാത്ര പറഞ്ഞ് പിരിഞ്ഞ്, പിന്നീട് കണ്ടു മുട്ടുന്ന ആ ലോങ്ങ് ഷോട്ട് ദൃശ്യ വിരുന്നിൻ്റെ അതിമനോഹരമായ കൂടിചേരൽ :മധു നീലകണ്ഠൻ ഈ സിനിമയിൽ ലോംഗ് ഷോട്ടുകളിലൂടെയുള്ള ഫ്രെയിമുകളുടെ മനോഹാരിത എടുത്ത് പറയേണ്ടതാണ്.ഗ്ലാഡിയേറ്ററിൽ റസ്സൽക്രോയുമായുള്ള ദ്വന്ദ്വയുദ്ധം നടയ്ക്കുന്ന ഗ്രീക്ക് കൊളോസിയത്തിൻ്റെ ഓർമ്മകളെ അനുസ്മരിപ്പിക്കുന്നുണ്ടായിരുന്നു,വാലിബനിൽ പറങ്കികളുമായിട്ടുള്ള ഏറ്റ് മുട്ടൽ അതിഗംഭീരമായി ഫ്രെയിം ടു ഫ്രെയിം ചെയ്യുമ്പോൾ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത ദൃശ്യതയുടെ മറ്റൊരു തലത്തിലേക്ക് ഉയരുന്നുണ്ടായിരുന്നു ഈ സിനിമ.

അതേ സമയം തന്നെ ക്രിഞ്ച് സീനുകളും പറയാതെ വയ്യ, വാലിബൻ ഒരു പീരങ്കി കൊണ്ട് എതിരാളികളെ നേരിടുന്നതൊക്കെ ലിജോയുടെ സിനിമയിൽ നിന്നു പ്രതീക്ഷിച്ചില്ല, ക്ലൈമാക്സിൽ പറയുന്ന ചീഞ്ഞ് നാറിയ അവിഹിത കഥയുടെ നാറ്റവും ലിജോയുടെ ഈയൊരു സിനിമയിൽ നിന്നു തീരെ പ്രതീക്ഷിക്കുന്നില്ല…..
ഫാൻ്റസിയുടെ കാള വണ്ടിയുമായി, മലയാള സിനിമയിലേക്ക് “കാളവണ്ടിയുടെ “അതേ വേഗതയുമായി വാലിബൻ കിതച്ച് കൊണ്ട്, നടന്ന് കയറാൻ ബുദ്ധിമുട്ടുമ്പോൾ , തീർച്ചയായും അതൊരു വിഭാഗം പ്രേക്ഷകരെ, മുപ്പത് സെക്കൻ്റ് വീഡിയോ പ്പോലും കാണാൻ ക്ഷമയില്ലാത്ത ഇന്നത്തെ യുവ തലമുറയെ അലസോര പ്പെടുത്തുന്നതിൽ അത്ഭുതമില്ല , മിസ്റ്റർ ലിജോ, എന്തിനായിരുന്നു ഫസ്റ്റ് ഹാഫിന് ഇത്ര വേഗത കുറവ് ???

Still No Plans To Change,
Still No Plans To Impress
അത് ശരി!!! എങ്കിൽപ്പിന്നെയെന്തിനാണ് പ്രസ്സ് മീറ്റ് വിളിച്ച് സിനിമയെ തകർക്കുന്നുവെന്ന് പറയുന്നത് …… എൻ്റെ സിനിമ കാണാൻ സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതിയെന്ന് അങ്ങോട്ട് പറഞ്ഞാൽ പോരോ ….
NB: ഞാൻ ഒരു സിനിമ കാണാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ഒരാളുടെ അഭിപ്രായവും എന്നെ സ്വാധീനിക്കാറില്ല.. കണ്ടിരിയ്ക്കും … especially directors movie , ലിജോ അതിൽ ഒരു ചോയ്സ് തന്നെയാണ്…..
മിസ്റ്റർ ലിജോ, ധൈര്യമായി സെക്കൻ്റ് പാർട്ട്മായി മുന്നോട്ട് പോകുക, ശക്തമായ ഒരു സ്ക്രീൻപ്ലേയുമായി, ബാക്കിയെല്ലാം 100 % പെർഫെക്ടാണ്.

You May Also Like

‘അവൻ’ യാഥാർഥ്യങ്ങളുടെ നേർക്ക് പിടിച്ച കണ്ണാടി

BINUBHASKAR SAMSKARA നിർമ്മാണം , രചന, സംവിധാനം, എഡിറ്റിങ് എല്ലാം നിർവ്വഹിച്ച ‘അവൻ’ തിക്തമായ ചില…

നിങ്ങൾ വാഹനം ഓടിക്കുന്ന ആളെങ്കിൽ ‘ഔട്ട് ഓഫ് കവറേജ്’ കണ്ടിരിക്കണം

⁣RAJESH SHIVA ട്രാഫിക് ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ,പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ചിത്രം ആണ് ഔട്ട് ഓഫ്…

ഏറ്റവുമധികം സന്തോഷിപ്പിച്ചത്, ആ സിനിമയില്‍ ചെറിയൊരു വേഷം ചെയ്ത നടന് വേണ്ടി തിയേറ്ററില്‍ അത്ര മുഴങ്ങിയ കൈയടികളായിരുന്നു

Rakesh Sanal പദ്മയില്‍ ജയിലര്‍ കാണുമ്പോള്‍, ഓരോ സൂപ്പര്‍താരങ്ങള്‍ക്കും വേണ്ടി ആഘോഷങ്ങള്‍ക്കിടയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്,…

പലരും ഇപ്പോൾ ഫേസ്ബുക്കിൽ കുത്ത് (.) ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റുകൾ ഇടുകയാണ്, ഇത് ഫലപ്രദമാണോ ?

പലരും ഇപ്പോൾ ഫേസ്ബുക്കിൽ കുത്ത് [.] ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റുകൾ ഇടുകയാണ്. ഫാസിൽ ഷാജഹാൻ ഒരു കുത്ത്…