ഈ സിനിമ കണ്ട് കിളി പോയിട്ടാണ് തിയ്യറ്ററിൽ നിന്നിറങ്ങിയത്

378

Rafeeq Abdulkareem

ഇന്നൊരു സിനിമ കണ്ടു, സിനിമ കണ്ട് കിളി പോയിട്ടാണ് തിയ്യറ്ററിൽ നിന്നിറങ്ങിയത്, പറന്ന് പോയ കിളികൾ ഇപ്പോഴും പൂർണ്ണമായും തിരിച്ച് കയറിയിട്ടില്ല. ഹോട്ടലിൽ കയറി, ചായ കുടിച്ചിരിക്കുമ്പോളുള്ള ആലോചനയിൽ കുറച്ച് കിളികളെ തിരിച്ചെടുത്തു. അവിടെ നിന്ന് ,വീട്ടിലെത്തിയിട്ടും കിളികൾ ബാക്കി. സിനിമയുടെ പേര് ലവ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമയുടെ ഡയറക്ടറായ ഖാലിദ് റഹ്മാൻ്റെ പേര് കണ്ടത് കൊണ്ട് തന്നെയാണ് ഈ സിനിമ കാണാൻ തീരുമാനിച്ചത്.

റൊമാൻസല്ല ത്രില്ലറാണ് 'ലവ്'; റിവ്യു | Love Review Malayalamഒരു ഫ്ലാറ്റിൽ നടയ്ക്കുന്ന കൊലപാതകവും, അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും, കൃത്യതയോടും, ത്രില്ലിംഗോടും കൂടി വളരെ വൃത്തിയായി സംവിധായകൻ ചെയ്തിട്ടുണ്ട്. ഒരു ദിവസം…ഒരു ഫ്ലാറ്റ് അപ്പാർട്ട്മെൻ്റ്… മൂന്നോ, നാലോ കഥാപാത്രങ്ങൾ… പ്രേക്ഷകൻ്റെ ആകാംക്ഷ അതേപടി നില നിർത്തി കൊണ്ട്, സിനിമയുടെ സഞ്ചാര വഴികൾ, സ്ലോ പേയ്സിൽ മൂവ് ചെയ്യുന്ന സിനിമാ റൂട്ടിൽ കൃത്യമായി ചലിക്കുന്ന ക്യാമറയും, ബാക്ക് ഗ്രൗണ്ട് മ്യുസിക്കും.എന്തൊരു ഡോർ ബെല്ലാ മിസ്റ്റർ, കോളിംഗ് ബെല്ലിൻ്റ സൗണ്ടിൽ പ്പോലും നമ്മളെ disturb ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.പ്രേക്ഷകൻ്റെ ത്രില്ലിഗ് മൂഡിൻ്റെ വേരിയേഷനിൽ പെർഫെക്ടായി ടൈം to ടൈം കത്രികയുമായി എഡിറ്ററുടെ ഇടപ്പെടലുകൾ.

ഇൻ്റർവെല്ലിന് ശേഷം സിനിമയുടെ സഞ്ചാരപഥം കുറച്ച് കൂടി വേഗത കൈവരിക്കുകയും, പ്രേഷകൻ്റെ ആദ്യ കിളികൾ സംവിധായകൻ പറത്തി വിടാൻ തുടങ്ങുകയും ചെയ്യുന്നു. ഖാലിദ് റഹ്മാൻ പറത്തി വിട്ട കിളികളെ നമ്മൾ, ആലോചനയുടെ കൂട്ടി കിഴിക്കലുകൾ നടത്തി തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയും, ഒരു പരിധി വരെ നാം അതിൽ വിജയിക്കുകയും ചെയ്യുമ്പോൾ തന്നെ, ഒരു പറ്റം കിളികളെ പറത്താൻ സംവിധായകൻ തയ്യാറെടുക്കുന്നത് നമ്മൾ വൈകിയാണ് മനസ്സിലാക്കുന്നത്. സിനിമയുടെ 98% അപ്പാർട്ട്മെൻ്റിൽ കറങ്ങി തിരിയുന്ന ക്യാമറ, ടെയിൽ എൻഡിൽ മെട്രോ സ്റ്റേഷനിലേക്ക് പോകുമ്പോൾ , ബാക്കിയുള്ള കിളികളെ ആകാശത്തിൻ്റെ വിഹായസ്സിലേക്ക് ഖാലിദ് ഭംഗിയായി പറത്തുന്നുണ്ട്.

സ്ക്രീൻ പെർഫോമൻസിൽ ഷൈൻ ടൈം ചാക്കോ, ഗോകുലൻ എം. എസ് ( പുണ്യാളൻ അഗർബത്തീസ്, Nerolac paints adds) തങ്ങളുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്. ഒന്നര മണിക്കൂർ ദൈർഘ്യം, Good making, ആരവങ്ങളോ, ആർപ്പ് വിളികളൊ കൂടാതെ നിശ്ശബ്ദമായി ഇറങ്ങി വരുന്ന കാണികൾ😉 തിയ്യറ്റർ Experience must ആയി ആവശ്യപ്പെടുന്ന ഈ മൂവി, ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് must watchable listil തന്നെ recommend ചെയ്യുന്നു. കൂടുതൽ പറയുന്നില്ല, ഞാനൊന്ന് ആ ടെയിൽ എൻഡ് ഡീ കോഡ് ചെയ്യ്ത് , പറന്നു പോയ ബാക്കി കിളികളെ തിരിച്ചെടുക്കാൻ കഴിയുമോ എന്ന് നോക്കട്ടെ!!!
എന്നാലും അവസാനം ആ ,,,,