അഭിമന്യുവിനെ കൊന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെന്ന് പറഞ്ഞതിന് കടകംപള്ളിയുടെ മേൽ എന്തിനാണ് ഇസ്ലാമോഫോബിയ ചുമത്തുന്നത് ?

44

Rafeeq Mangalasseri

അഭിമന്യുവിനെ കൊന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെന്ന് പറഞ്ഞതിന് കടകംപള്ളിയുടെ മേൽ എന്തിനാണ് ഇസ്ലാമോഫോബിയ ചുമത്തുന്നത് ? അഭിമന്യു രക്തസാക്ഷിത്വ ദിനമായ ഇന്ന് രാവിലെ മുതൽ ഒരു വിധപ്പെട്ട ഇടതുപക്ഷ പ്രൊഫൈലുകളിലൊക്കെ “വർഗ്ഗീയത തുലയട്ടെ “എന്നെഴുതിക്കൊണ്ട് അഭിമന്യുവിൻ്റെ പടം വെച്ചുള്ള പോസ്റ്റുകൾ കാണാം ….!എന്നാൽ അഭിമന്യുവിനെ കൊന്നത് ഏതോ അജ്ഞാതസംഘമായിരുന്നുവെന്നാണ് ഈ പോസ്റ്റുകളൊക്കെ കണ്ടാൽ തോന്നുക …!എവിടെയും ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ട എന്ന വാക്ക് കാണാൻ കഴിയില്ല …!

അതുകൊണ്ടായിരിക്കാം കടകംപള്ളിയെ പോലെയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ പേർ ഇത് വെട്ടിത്തുറന്ന് പറയുമ്പോൾ ,അവർ ഇസ്ലാമോഫോബിയയുമായി എത്തുന്നത് …!ഗാന്ധിജിയേയും ,കൽബുർഗിയേയും, ഗോവിന്ദ്പൻസാരെയെയും ,ധബോൽക്കറേയും ,ഗൗരീലങ്കേഷിനേയും കൊന്നവരെ നമ്മൾക്ക് ഹിന്ദു തീവ്രവാദികൾ എന്ന് വിളിക്കാൻ യാതൊരു ഭയവുമില്ല ….!എന്നാൽ ചേകന്നൂർ മൗലവിയേയും ,കോയമ്പത്തൂരിലെ ഫാറൂഖിനേയും ,അഭിമന്യുവിനേയും കൊന്നവരെ നമ്മൾക്ക് ഇസ്ലാമിക തീവ്രവാദികൾ എന്ന് വിളിക്കാൻ പേടിയാണ് …, പ്രത്യേകിച്ച് ഇടതുപക്ഷക്കാർക്ക് ….!

ഇത്തരം ഇരട്ടത്താപ്പുകൾ തുടരുന്നിടത്തോളം കാലം മതേതരവാദികൾ സംഘിയായും ഇസ്ലാമോഫോബിക്കായും ചാപ്പ കുത്തപ്പെടുക തന്നെ ചെയ്യും …!! നമ്മുടെ നാട്ടിൽ ഇസ്ലാമോഫോബിയ ഇല്ലാ എന്നൊന്നും ഞാൻ പറയുന്നില്ല …! ഉണ്ട് എന്ന് തന്നെയാണ് എൻ്റെയും അഭിപ്രായം ….!പക്ഷേ , അതിനുത്തരവാദികൾ മറ്റേന്തെങ്കിലും മതവിഭാഗങ്ങളോ മതേതരവാദികളോ അല്ല , ഇസ്ലാമിക തീവ്രവാദികൾ തന്നെയാണ് ….!ചേകന്നൂർ മൗലവിയെ ഇല്ലാതാക്കുന്നതിലൂടെ ,ജോസഫ് മാഷെ കൈവെട്ടുന്നതിലൂടെ ,വർഗ്ഗീയത തുലയട്ടെ എന്നെഴുതിയ അഭിമന്യുവിനെ കൊല്ലുന്നതിലൂടെ ,ഇസ്ലാം സ്വയം പേടിപ്പിക്കുകയാണ് …!ജനാധ്യപത്യത്തേയും മതേതരത്വത്തേയും ഇല്ലായ്മ ചെയ്യുന്ന ഇത്തരം ക്രൂരതകൾ കാണുമ്പോൾ ഏതൊരു സാധാരണ മനുഷ്യനും എങ്ങിനെയാണ് ഇസ്ലാമിനെ പേടിക്കാതിരിക്കുക …?! അതെ , ആ അർത്ഥത്തിൽ ഞാനും ഒരു ഇസ്ലാമോഫോബിക് ആണ് ….!I