Connect with us

International

ഒരുരാജ്യത്തെയും ഭരണാധികാരി അല്ലെങ്കിലും അയാളെ സ്വീകരിക്കാൻ നെതന്യാഹു വന്നതിന്റെ കാരണം എന്തായിരുന്നു ?

ഈ പുതുവർഷാരംഭത്തിന് രണ്ടു ദിവസംമുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ടെല്‍അവീവിലെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത് ഒരു വിശിഷ്ടാതിഥിയെ വരവേല്‍ക്കാനായിരുന്നു

 39 total views

Published

on

Rafeeq MN

മൊസാദ് vs യുഎസ്

ഈ പുതുവർഷാരംഭത്തിന് രണ്ടു ദിവസംമുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ടെല്‍അവീവിലെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത് ഒരു വിശിഷ്ടാതിഥിയെ വരവേല്‍ക്കാനായിരുന്നു. അമേരിക്കയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയ ആ യാത്രക്കാരന്‍ പക്ഷേ, ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്‍റോ ആയിരുന്നില്ല, ഇസ്രയേലിനുവേണ്ടി അമേരിക്കയില്‍ ചാരവൃത്തി നടത്തിയതിനു 30 വര്‍ഷം ജയിലില്‍ കിടന്ന ജോനാഥന്‍ പോളാര്‍ഡായിരുന്നു.

Jonathan Pollard - Wikipediaനെതന്യാഹുവിനെപ്പോലുള്ളവരുടെ കണ്ണില്‍, ഇസ്രയേലിനുവേണ്ടി കനത്ത ത്യാഗം സഹിച്ചയാളാണ് ഈ അറുപത്താറുകാരന്‍. യുഎസ്-ഇസ്രയേല്‍ ബന്ധം എന്നും സുദൃഡവും ഊഷ്മളവുമായിരുന്നു. തങ്ങളുടെ രക്ഷകരായിട്ടാണ് യുഎസ് ഭരണകൂടത്തെ ഇസ്രയേലികള്‍ കണ്ടിരുന്നത്. അതിനാല്‍, അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതിന് 1985ല്‍ ജോനാഥന്‍ പോളാര്‍ഡും ഭാര്യ ആനും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ അമ്പരന്നുപോയി.

Jonathan Pollard story to be made into a Hollywood feature film, report  says - The Jerusalem Postഅമേരിക്കന്‍ നാവിക സേനയുടെ ഇന്‍റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു പോളാര്‍ഡ്. വാഷിങ്ടണിലെ ഇസ്രയേല്‍ എംബസ്സിയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ട ഉടനെയായിരുന്നു അറസ്റ്റ്. ്പോളാര്‍ഡ് കുറ്റം സമ്മതിച്ചു. വധശിക്ഷ നല്‍കണമെന്നുപോലും ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും 1987ല്‍ ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. പോളാര്‍ഡിന്‍റെ ഭാര്യ ആന്‍ ഹെന്‍ഡേഴ്സന്‍ അഞ്ചുവര്‍ഷം തടവിനും ശിക്ഷിക്കപ്പെട്ടു. മൂന്നു വര്‍ഷത്തിനുശേഷം ആന്‍ മോചിതയായി. അവരുടെ വിവാഹമോചനവും നടന്നു.

പ്രധാന സഖ്യകക്ഷി ആയിട്ട് പോലും അമേരിക്ക ചില രഹസ്യങ്ങള്‍ ഇസ്രയേലില്‍നിന്നു മറച്ചുപിടിക്കുന്നതു ന്യായമല്ലെന്ന വാദം പിന്നീട് ഇസ്രയേൽ ഭാഗത്ത് നിന്നു ഉണ്ടായെങ്കിലും ഒരു പരമാധികാര രാജ്യത്തിൻ്റെ ഭരണ, സൈനിക രഹസ്യങ്ങൾ ചോർത്തുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നാണ് അമേരിക്കയുടെ വാദം. എങ്കിലും, 30 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2015-ല്‍ പോളാര്‍ഡിനു പരോള്‍ ലഭിച്ചു.

ന്യൂയോര്‍ക്ക് മേഖലയില്‍നിന്നു പുറത്തുപോകരുതെന്നും ഇന്‍റര്‍നെറ്റ് ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും നിബന്ധനകളുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തെ പരോള്‍ കഴിഞ്ഞതോടെ നാടുവിട്ടുപോകാൻ അനുവദിക്കുകയും ചെയ്തു. നെതന്യാഹുവുമായുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സൗഹൃദവും ഇതില്‍ പങ്കുവഹിച്ചു.

U.S. Preparing to Release Convicted Israeli Spy Jonathan Pollard, Officials  Say - WSJഈ 30 വർഷത്തിനിടക്ക് പോളർഡിനെ മോചിപ്പിക്കാൻ ഇസ്രയേൽ ഒരുപാട് ശ്രമം നടത്തിയിരുന്നെങ്കിലും ഒന്നും ഫലിച്ചില്ല. ഇസ്രയേൽ- യുഎസ് ബന്ധം ഇത്ര ദൃഢമായിരുന്നിട്ട് പോലും പോളർഡിനെ അമേരിക്ക വിട്ടയച്ചില്ല. പോളർഡിൻ്റെ പ്രവർത്തി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിക്ക് ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും പറഞ്ഞു യുഎസ് ഇൻ്റലിജൻസ് വിഭാഗം അയാളുടെ പുറത്ത് വിടുന്നതിൽ ശക്തമായി എതിർത്തത് തന്നെയാണ് പ്രധാന കാരണം.

 40 total views,  1 views today

Advertisement
Entertainment1 hour ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment10 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement