സർക്കാരിന്റെ അടുത്ത വെള്ളിടി, പൊതുമേഖലയിലെ മൂന്ന് ഇൻഷുറൻസ് കമ്പനികളും ലയിച്ചു ഒന്നാക്കാൻ തന്ത്രിസഭ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു

0
184

Rafeeque Mohamed

ഇനി അടുത്തത്, പൊതുമേഖല സ്ഥാപനങ്ങളും LIC യും വിറ്റ് തുലക്കുന്നതും പോരാതെ സംഘഭ്രാന്തൻ സർക്കാരിന്റെ അടുത്ത വെള്ളിടി. ഇന്ത്യയിലെ പൊതുമേഖലയിലെ മൂന്ന് ഇൻഷുറൻസ് കമ്പനികളും ലയിച്ചു ഒന്നാക്കാൻ തന്ത്രിസഭ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു.

അതോടെ ദശാബ്ദങ്ങളായി രാജ്യത്ത് ലാഭകരമായി പ്രവർത്തിച്ചിരുന്ന ഓറിയന്റൽ ഇൻഷുറൻസ് (1947), നാഷണൽ ഇൻഷുറൻസ്(1906) , യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് (1938) എന്നിവ ലയിച്ചു ഒന്നാകും. സ്വയം വരുത്തി വെച്ച ഭീഷ്മാബദ്ധങ്ങളുടെ ഫലമായുണ്ടായ നഷ്ടം കുറക്കാനുള്ള ഓട്ടയടക്കൽ നടപടികളുടെ മറവിൽ പൗരന്മാരുടെ കണ്ണടച്ച് ഇരുട്ടാക്കിയും മൂഢ ഭക്തർക്ക് ദേശസ്നേഹം ഛർദ്ദിച്ചു കൊടുത്തും എതിർക്കുന്നവരെ തുറുങ്കിലടച്ചും ആൾക്കൂട്ടക്രമണം നടത്തിയും ഈ കൊള്ളസംഘം നാടിന്റെ ആധാരം പോലും ബാക്കി വെക്കില്ല.

പതിവുപോലെ മിത്രങ്ങൾ ആരും പേടിക്കേണ്ട, ജോലി ഉള്ളവർക്കല്ലേ ജോലി നഷ്ടപ്പെടുമെന്ന ഭയം വേണ്ടൂ, അധ്വാനിക്കുന്നവനല്ലേ അധ്വാനം പാഴാകുമെന്ന ഭയം വേണ്ടൂ, സമ്പത്തുള്ളവനല്ലേ അത് നഷ്ടപ്പെടുമെന്ന ഭയം വേണ്ടൂ. നമുക്ക് പാകിസ്‌ഥാനെ തോൽപ്പിക്കേണ്ടേ, മോഡി മഹാരാജിനെയും സംഘപുത്ര കൂട്ടാളികളെയും വിമർശിക്കുന്ന രാജ്യദ്രോഹികളെ വെടിവെച്ചു കളിക്കേണ്ടേ.