Rafeeque Mohamed
നിരോധിന്റെയും നിരോധനങ്ങളുടെയും സ്വന്തം ഭാരതം :
നടൻ പൃഥ്വിരാജിന്റെ ആഡംബര വാഹനം ഇന്നലെ ആലപ്പുഴയിൽ വെച്ച് നിയമലംഘനത്തിന് പോലീസ് പിടികൂടി. നിയമം ലംഘിച്ചു അദ്ദേഹത്തിന്റെ വാഹനത്തിൽ സൺ കണ്ട്രോൾ ഫിലിം ഒട്ടിച്ചിരുന്നു എന്നതാണ് മഹാപാപം. പുറത്തിറങ്ങിയാൽ ആൾകൂട്ടം ഈച്ച പൊതിയുന്ന അദ്ദേഹത്തെ പോലെ ഒരു ജനപ്രിയ വ്യക്തിക്ക് പോലും സ്വകാര്യത പാടില്ലത്രേ. പതിവുപോലെ പിഴയടച്ചു ഖജനാവിലേക്ക് മുതൽ കൂട്ടി വാഹനം വിട്ടുകൊടുത്തു.
സൺ കൺട്രോൾ ഫിലിം ഒട്ടിച്ച വാഹനങ്ങളിൽ കുൽസിതവും രാജ്യദ്രോഹവും നടക്കുന്നുവെന്നറിഞ്ഞു ഞെട്ടിത്തരിച്ച സുപ്രീം കോടതി വാഹനങ്ങൾ ടിന്റ് ചെയ്യുന്നത് നിരോധിച്ചത് 2012ൽ. കൊല്ലങ്ങൾ കഴിയുന്തോറും ചൂട് കൂടിക്കൂടി അമ്പത് ഡിഗ്രിക്ക് മേലെ എത്തിയ ഇന്ത്യയിലെ അന്തരീക്ഷോഷ്മാവിൽ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പൊതുജനം വാഹനങ്ങളിലിരുന്നു വെന്തുരുകുന്നത് എട്ട് കൊല്ലം കഴിഞ്ഞും തുടരുന്നു. ദൈവങ്ങളുടെയും പരിവാരങ്ങളുടെയും മറ്റേത് വൃണപ്പെടുന്ന കാര്യത്തിൽ മാത്രം ഉൽക്കണ്ഠപ്പെട്ട് നിയമനിർമ്മാണവും ഭേദഗതിയും പ്രക്ഷോഭങ്ങളും നടത്തുന്ന ആർക്കും ജീവിച്ചിരിക്കുന്നവന്റെ പൊതുജന വിഷയങ്ങളിൽ താല്പര്യമില്ല, പൊതുതാൽപര്യ ഹർജികളുമില്ല.
ഈ നിയമം ബാധകമാക്കിയ കോടതി അദ്ധേഹങ്ങളും നിയനിർമാണം നടത്തേണ്ട ജനപ്രതിനിധി അദ്ധേഹങ്ങളും നിയമപരിപാലനം നടത്തേണ്ട അദ്ധേഹങ്ങളും ഫിലിമിന് പകരം ഫുൾ കർട്ടനിട്ട സർക്കാർ വാഹനങ്ങളിൽ ആസനമമർത്തി സാധാരണക്കാരോട് ചുട്ടുപൊള്ളുന്ന വെയിലിൽ വാഹനത്തിലിരുന്ന് പുഴുങ്ങിയടങ്ങി പൊക്കോളാൻ പറയുന്ന ചെറ്റത്തരത്തിന്റെ പേരാണ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്.
*ചിത്രത്തിൽ വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ് ഫെബ്രുവരി മാസം പകുതിയിൽ പാലക്കാട് പട്ടണത്തിലെ ചൂട്. മെയ്‌ മാസം അവസാനം വരെ കാത്തിരുന്നു കാണാം.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.