Humour
മദ്യപാനികൾക്ക് മാത്രമല്ല വിശ്വാസികൾക്കും വേണം ആപ്പ്
ഭക്ത ജനങ്ങളെ, ചെറിയൊരു ഇടവേളയ്ക്കു ശേഷം വരുന്ന ചൊവ്വാഴ്ച മുതൽ നമ്മൾ അമ്പലത്തിലും പള്ളിയിലും പൂർവാധികം ഉന്മേഷത്തോടെ പോകാൻ തയ്യാറെടുത്തിരിക്കുകയാണല്ലോ. ബീവറേജസിൽ പോയി വരിനിന്ന് വിഷമിക്കാതിരിക്കാൻ
147 total views

ഭക്ത ജനങ്ങളെ, ചെറിയൊരു ഇടവേളയ്ക്കു ശേഷം വരുന്ന ചൊവ്വാഴ്ച മുതൽ നമ്മൾ അമ്പലത്തിലും പള്ളിയിലും പൂർവാധികം ഉന്മേഷത്തോടെ പോകാൻ തയ്യാറെടുത്തിരിക്കുകയാണല്ലോ. ബീവറേജസിൽ പോയി വരിനിന്ന് വിഷമിക്കാതിരിക്കാൻ കള്ള് കുടിയന്മാർക്ക് സ്പെഷ്യൽ ആപ്പ് ഉണ്ടാക്കി സൗകര്യമുണ്ടാക്കി കൊടുത്ത പിണറായി വിജയന്റെ കമ്മി സർക്കാരിൽ നിന്ന് ഭക്തർക്ക് അനുകൂലമായ ഒരു നടപടിയും പ്രതീക്ഷിക്കരുത്. വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ചരിത്രമേ അവർക്കുള്ളൂ. ആയതിനാൽ നമ്മൾ തന്നെ ജാതി മത വ്യത്യാസമില്ലാതെ എല്ലാ ഭക്തർക്കും വിശ്വാസികൾക്കും വേണ്ടി DevQ എന്ന പേരിൽ ഒരു ആപ്പ് ഉണ്ടാക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഈ ആപ്പിലൂടെ എല്ലാ മതക്കാർക്കും വീട്ടിൽ ഇരുന്ന് തന്നെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇരിക്കുന്ന അവരുടെ ഇഷ്ട ദേവീ ദേവന്മാരുമായും വിർച്യുൽ പ്രാർത്ഥനകളും ഇടപാടുകളും നടത്താവുന്നതാണ്. DevQ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും OTP വേണ്ടവരും നിങ്ങളുടെ ഇഷ്ട ദേവീ ദേവന്മാരെ ആഡ് ചെയ്യാനും ആഗ്രഹിക്കുന്നവർ പെട്ടെന്ന് തന്നെ ബന്ധപ്പെടുക. ഓരോ ദിവസവും അനുവദിക്കുന്ന സീറ്റുകൾ പരിമിതം. എല്ലാ ഭക്തജനങ്ങൾക്കും കൊറോണോൽസവാശംസകൾ
*(ലോകത്ത് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള 4200 മതവിഭാഗങ്ങളിൽ ആദ്യം മൂന്ന് എണ്ണം വെച്ചാണ് നമ്മൾ ആപ്പ് തുടങ്ങുന്നത്. ബാക്കിയുള്ളവ ക്രമേണ കൂട്ടിച്ചേർക്കാനുള്ള പരിശ്രമത്തിലാണ്. മൂന്നാള് കൂടി തുടങ്ങിയത് മൂഞ്ചില്ലെന്ന വിശ്വാസത്തിൽ നിങ്ങളുടെയെല്ലാം നിർലോഭമായ സഹായ സഹകരണം പ്രതീക്ഷിക്കുന്നു).
148 total views, 1 views today