പാലത്തിനു മുകളിലെ വെള്ളപ്പൊക്കം കണ്ടോ ? ഇന്ത്യയിൽ മാത്രം കാണാൻ കഴിയുന്നത്

131
Rafeeque Mohamed
മണ്ണുത്തി – വടക്കഞ്ചേരി ഹൈവേ:
ദേശീയ പാത വികസനത്തിന്റെ ഭാഗമായി 29 കിലോമീറ്റർ പാതയുണ്ടാക്കാൻ 2009ലാണ് കെഎംസി എന്ന ദരിദ്രവാസി കമ്പനിയുമായി കേന്ദ്ര സർക്കാർ കരാറുപ്പിച്ചത്. അവിടുന്നിങ്ങോട്ട് മുക്കിയും ഞരങ്ങിയും പലവട്ടം കൊല്ലങ്ങളോളം ദരിദ്രവാസി കമ്പനിക്ക് നയാ പൈസയില്ലാതെ തൊഴിലാളികൾക്കും വാടക്കക്കാർക്കും ഉപകരാറുകാർക്കും പൈസ കൊടുക്കാതെ നിർമ്മാണം നിലച്ചു പൊതുജനത്തെ നരക യാതനയിലാക്കി. ഉടായിപ്പ് കമ്പനിക്ക് പലവട്ടം ബാങ്കുകൾ ലോൺ കൊടുത്തു മുടിഞ്ഞു. പിന്നീട് അവരും കയ്യൊഴിഞ്ഞ മട്ടാണ്.

കേന്ദ്ര മന്ത്രിയും സംസ്ഥാന സർക്കാരും പലവട്ടം ജനങ്ങൾക്ക്‌ നൽകിയ ഉറപ്പുകൾ പാഴ്‌വാക്കുകളായി. സംസ്ഥാന പൊതുമരാമത്തു മന്ത്രി നേരിട്ട് ചെന്ന് പത്രക്കാരുടെ മുന്നിൽ വെച്ച് മേപ്പടി ദരിദ്രവാസികളെ മൂക്കിൽ വലിക്കുമെന്ന് ഭീഷണി പെടുത്തി. എന്നിട്ടും സ്ഥിതി തഥൈവ.കുതിരാൻ ടണലും മറ്റുള്ളതുമെല്ലാം അതേ പോലെ കിടക്കുന്നു. ടണൽ പണിയാൻ പൊട്ടിച്ച മലമുകളിൽ നിന്ന് പാറ അടർന്നു വീടുകൾക്ക് ഭീഷണിയായി നിൽക്കുന്നു. ഉപകരാറുകാരും തൊഴിലാളികളും പൈസ കിട്ടാതെ സ്ഥലം വിടുന്നു. പാതയോരത്തെ വാടകക്കെടുത്ത സ്ഥലങ്ങളിൽ നിന്ന് യന്ത്രങ്ങൾ സ്ഥലമുടമകളെ പറ്റിച്ചു രാത്രിക്ക് രാത്രി പൊളിച്ച് കടത്തുന്നു.

ഇതൊന്നും കാണാതെയും പ്രതികരിക്കാതെയും രാഷ്ട്രീയകോമാളികളും മാധ്യമ വ്യഭിചാരികളും അന്തിചർച്ചകൾക്ക് വെടിമരുന്ന് തേടി അലയുന്നു. 50 ഡിഗ്രി ചൂടിൽ സ്വകാര്യ കാറുകളിൽ പിഞ്ചു കുഞ്ഞുങ്ങളെ പോലും വേവിച്ചു കൊല്ലുവാൻ സൺ കൺട്രോൾ ഫിലിം നിരോധിച്ച കോടതികൾക്ക് ഇതൊന്നും വിഷയമേ അല്ല.
നിലവിലെ പണി പാതി മുക്കാൽ ആകുമ്പോഴേക്കും ടോൾ ബൂത്ത്‌ ഭംഗിയായി പണി കഴിപ്പിച്ചിട്ടുണ്ട്. പൊതുജനത്തിനെ പിഴിഞ്ഞ് തുടങ്ങാനുള്ള ശുഭദിനം കാത്ത്. പതിനൊന്നു കൊല്ലത്തെ ദുരിതത്തിന് ശേഷം മണ്ണുത്തിയിൽ പണിത മേൽപാതയിൽ ഒരൊറ്റ മഴക്ക് സംഭവിച്ച നയന മനോഹരമായ കാഴചയാണിത്, ലോകാത്ഭുതങ്ങളിൽ ഇടം പിടിക്കേണ്ട ഒന്ന്. മേൽപ്പാതയിലും വെള്ളക്കെട്ട്. ഇനിയുമെത്ര കാലം നാം കാത്തിരിക്കണം, പൊതുജനത്തിൽ നിന്ന് പിടുങ്ങി വാങ്ങുന്ന നികുതികൾക്ക് തക്ക സേവനങ്ങൾ തിരിച്ചു ലഭിക്കാൻ.
ഇത്രയും നഗ്നമായ നിയമ ലംഘനവും കരാർ ലംഘനവും നടത്തിയിട്ടും ആ നിർമാണ കമ്പനിയുടെ രോമത്തിൽ തൊടാൻ ഒരു ഭരണകൂട സംവിധാനങ്ങൾക്കും ആവുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് രാജ്യസ്നേഹം വിജ്രംഭിക്കേണ്ടത്.