പൂജ നടത്തി കൊറോണയെ തുരത്താനുള്ള മധ്യപ്രദേശ് മന്ത്രിയുടെ തീരുമാനം എന്തുകൊണ്ടും ശ്ലാഘനീയമാണ്

68

Rafeeque Mohamed ന്റെ കുറിപ്പ്

മിത്രമേ, കോവിഡിനെ ശാസ്ത്രീയമായി തുരത്താൻ ഇനിയെങ്കിലും കേരളത്തിലെ മന്ത്രിമാർ മുന്നോട്ട് വരണം. സനാതന ധർമ്മത്തിലൂന്നി ഭരണം നടത്തുന്ന മധ്യപ്രദേശിലെ ടൂറിസം മന്ത്രി പൂജ്യനീയ ഉഷാ ജി നടത്തുന്ന മഹത്തായ സേവനങ്ങൾ രാജ്യമെമ്പാടുമുള്ള ഭരണാധികാരികൾക്ക് മാതൃകയാണ്. ഉറവിടത്തിൽ നിന്ന് തന്നെ മാലിന്യം സംസ്കരിച്ചാൽ ഫലം ഏറുമെന്ന ശാസ്ത്രീയ സത്യത്തിന്റെ അടിസ്ഥാനത്തിൽ കൊറോണയുടെ ഉറവിടമായ എയർപോർട്ടിൽ വെച്ച് തന്നെ എയർപോർട്ടിലെ അഹല്യ ഭായ് ദേവി പ്രതിമക്ക് മുന്നിൽ പൂജ നടത്തി കൊറോണയെ ശാസ്ത്രീയമായി തുരത്താനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനം എന്തുകൊണ്ടും ശ്ലാഘനീയമാണ്.

Responsible Tourism: Madhya Pradesh Tourism Minister Usha Thakur interacts with Kerala hoteliersമന്ത്രിയോടൊപ്പം എയർപോർട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും മാസ്ക് ഇല്ലാതെ പൂജയിൽ പങ്കെടുത്ത് സ്ഥിരമായി ഹനുമാൻ ചാലീസ ചൊല്ലി ചാണകം കൊണ്ട് ഹോമം നടത്തിയാലേ ഉദ്ദിഷ്ട കാര്യം ഫലം കാണൂ മന്ത്രിയെ ഉദ്ധരിച്ചു ഇൻഡോറിൽ നിന്നുള്ള റിപ്പോർട്ട്‌ പറയുന്നു.
മേയ് 2ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള കേരളത്തിലെ ശ്രീധരേട്ട സർക്കാരും നെടുമ്പാശ്ശേരിയിലും മറ്റ് എയർപോർട്ടുകളിലും ശാസ്ത്രീയ സനാതന കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് മിത്രങ്ങൾക്കെല്ലാം പ്രതീക്ഷ നൽകുന്ന ശുഭ വാർത്തയാണ്.