ജനത കർഫ്യു മലയാളികൾ അനുസരിച്ചു, മോദിയുടെ നാട്ടുകാർ അവഗണിച്ചു , അവർ കൊറോണാസുരനെ തുരുത്താൻ ഒന്നിച്ചുകൂടി

0
366

Rafeeque Mohamed

മിത്രമേ, ലോകമെങ്ങും ജനങ്ങളെ മുട്ടുകുത്തിച്ച കൊറോണാസുരൻ മോദിജിയുടെ മറ്റൊരു സർജ്ജിക്കൽ സ്‌ട്രൈക്കിൽ കീഴടങ്ങി. ഷെഡ്യൂൾ ചെയ്ത പ്രകാരം കൊറോണാസുരൻ, സൺഡേ ഏർലി മോർണിങ് ഭാരതത്തിൽ വന്ന് 12 മണിക്കൂർ വെയിറ്റ് ചെയ്തിട്ടും ഇരയൊന്നും കിട്ടാതെ വിശന്ന് വലഞ്ഞു കിടക്കുകയായിരുന്നു. പൊടുന്നനെ നാഴിക മണി അഞ്ച് ചലിച്ചപ്പോൾ അവശനായ കഥയൊന്നുമറിയാതെ കിടന്ന കൊറോണാസുരൻ പൊടുന്നനെ മിത്രങ്ങളുടെ പാത്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് അന്ത്യ ശ്വാസം വലിച്ചു. താങ്ക്സ് മോദിജി. വാട്ട് ആൻ ഐഡിയ സർജി. അനന്തരം മിത്രങ്ങളെല്ലാം ചേർന്ന് കൊറോണാസുരനെ ഭസ്മീകരിച്ചതിന്റെ ആഹ്ലാദ പ്രകടനം ഭാരതമെമ്പാടും വിവിധ ശാഖകളിൽ നടത്തുകയുണ്ടായി. നാസയും യുനെസ്കോയും മോദിജിയെയും മിത്രങ്ങളെയും ഈയവസരത്തിൽ മുക്തകണ്ഠം ശ്ലാഖിക്കുകയുമുണ്ടായി.
ജയ് മോദിജി
ജയ് പാത്രമടി യോജന
കൊറോണ ഗോൺ
(ആശാനാക്ഷരമൊന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴക്കും ശിഷ്യന്. ഏത് കൊമ്പത്തെ ദൈവത്തിന് ഇന്ത്യയെ രക്ഷിക്കാൻ പറ്റുമെന്നാണ് നമ്മൾ സ്വപ്നം കാണുന്നത്. സുഹൃത്തുക്കളെ, തീർന്ന്. കൊറോണക്ക് പോലും വേണ്ടാതെ നമ്മൾ ആരെങ്കിലുമൊക്കെ ചാവാതെ ബാക്കിയുണ്ടെങ്കിൽ പിന്നെ എപ്പോഴെങ്കിലും കാണാം)

video