പാത്രം കൊട്ടി ഐക്യദാർഢ്യം പറയാനല്ല, പാത്രത്തിൽ വല്ലതും മേടിക്കാനാണ്

165

Rafeeque Mohamed

ഇത് ഈ കോവിഡ് ലോക്ക്ഡൌൺ കാലത്ത് ഇന്ത്യയുടെ തെരുവുകളിൽ നിത്യവും കാണുന്ന ആയിരക്കണക്കിന് ചിത്രങ്ങളിൽ ഒന്ന് മാത്രം. അവർ വരി നിൽക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് ദീപം തെളിയിക്കാനല്ല, പാത്രം കൊട്ടി ഐക്യദാർഢ്യം പറയാനല്ല. ദേശീയ ഗാനം പാടി രാജ്യസ്നേഹം കൊണ്ട് വിജ്രംഭിതരാകാനല്ല. കോടിക്കണക്കായ പട്ടിണിക്കാരും നിരക്ഷരരുമായ ഇന്ത്യക്കാർ . സ്വന്തം മക്കൾക്കും പ്രായമായ മാതാപിതാക്കൾക്കും ഒരു നേരം വയറുണ്ണാൻ വക തേടി ഏതെങ്കിലും ഉദാരമനസ്കരുടെ ഔദാര്യം കിട്ടാൻ തെരുവ് തോറും വരി നിൽക്കുന്നതാണ്. അവർക്ക് കോവിഡിന്റെ ഭീകരതയെക്കുറിച്ച് അറിവില്ല. അവരുടെ സുരക്ഷയെകുറിച്ചു അറിവില്ല. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല. അവർക്ക് ആകെ അറിയുന്നത് ഒട്ടിയ വയറിന്റെ വിളിയാണ്. ആ വിശപ്പ് അനുഭവിച്ചവർക്ക് മറ്റൊന്നും അറിയില്ല, അറിയാൻ കഴിയില്ല. വിശപ്പിനോളം വരില്ല മറ്റെന്ത് പ്രതിരോധവും. ഇന്ത്യ അവരുടേത് കൂടിയാണ് എന്നല്ല, അവരുടേതാണ്. അത് മനസ്സിലാക്കാനുള്ള സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും അവരെ ചവിട്ടി മെതിക്കാൻ അവർ തിരഞ്ഞെടുത്തു ഇന്ദ്രപ്രസ്ഥത്തിൽ കയറ്റി ഇരുത്തിയവർക്കില്ല എന്നതിന്റെ നേർക്കാഴ്ചയാണിത്. ഇതിനിടയിലും ഇങ്ങനെയുള്ള കാഴ്ചകൾ കേരളത്തിൽ സംഭവിക്കാൻ നമ്മൾ അനുവദിക്കുന്നില്ല എന്നതാണ് കേരളത്തെ പുച്ഛിക്കുന്നവർക്കുള്ള ആദ്യ മറുപടി.