Rafeeque Mohamed ന്റെ കുറിപ്പ്

മൂന്ന് മാസത്തെ കഠിനമായ ആഫ്രിക്കൻ ജീവിതത്തിന് ശേഷം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കരുത്തനായ സാരഥി ജനാബ് പി വി അൻവർ MLA നാളെ തിരിച്ചു വരികയാണ്, ഇൻശാ അള്ളാ.കഴിഞ്ഞ അഞ്ച് വർഷം നിലമ്പൂരിലെ ജനപ്രതിനിധിയായി സേവനം ചെയ്തത് കൊണ്ട് മാത്രം അതിഭീകരമായ കടക്കെണിയിൽ അകപ്പെട്ട അദ്ദേഹത്തിന് ഗത്യന്തരമില്ലാതെ സർവ്വം സർവ്വശക്തനിൽ അർപ്പിച്ചു അഴലുമ്പോൾ യാദൃശ്ചികമായി ദൈവദൂതനെ പോലെ എത്തിയ ഒരു ആഫ്രിക്കൻ വ്യവസായിയാണ് പുതിയ ജീവിതത്തിന് തിരി കൊളുത്താൻ സഹായിച്ചത്.

ഏതാനും വർഷങ്ങളായി മുടങ്ങാതെ ഉംറ ചെയ്യാൻ പോകുന്ന അൻവർ സാഹിബ്‌ എല്ലാ വർഷവും യാദൃശ്ചികമായി അതേ സമയത്ത് തന്നെ ഉംറക്ക് എത്താറുള്ള ആഫ്രിക്കൻ വംശജനെ മക്കയിൽ വെച്ച് താമസിക്കുന്ന ഹോട്ടലിൽ കണ്ടു മുട്ടാറുള്ളത് വളരെ യാദൃശ്ചികമായിരുന്നു. ഇടയ്ക്കിടെയുള്ള യാദൃശ്ചികമായുള്ള ഈ കണ്ടുമുട്ടലിന് ശേഷം ഈ ആഫ്രിക്കൻ വംശജൻ തന്റെ ഭാര്യ പിതാവിന്റെ അടുത്ത കച്ചവട സുഹൃത്തായിരുന്നു എന്ന പരമസത്യം യാദൃശ്ചികമായി പുറത്ത് വിട്ടത് രണ്ട് പേരെയും അത്യന്തം അത്ഭുതപരതന്ത്രരാക്കി മാറ്റി. എന്തിനേറെ പറയുന്നു, യാദൃശ്ചികമായുള്ള ഈ അത്ഭുതത്തിന് ശേഷം അൻവർ സാഹിബും ആഫ്രിക്കൻ വംശജനും ചേർന്ന് ആഫ്രിക്കയിൽ ഖനന വ്യവസായം തുടങ്ങാൻ യാദൃശ്ചികമായി തീരുമാനിച്ചു പിരിയുന്നു.

യാദൃശ്ചികമായി പിരിഞ്ഞതിന് ശേഷമുള്ള മുഴുവൻ സമയ ബിസിനസ് കോൺസെൻട്രേഷന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിലും കഴിഞ്ഞ മൂന്ന് മാസം അൻവർ സാഹിബ്‌ ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതലകളിൽ നിന്ന് മാറി നിന്ന് തന്റെ കടബാധ്യതകൾ തീർക്കാനും അയ്യായിരം മലയാളികൾക്ക് ആഫ്രിക്കൻ ഭൂമികയിൽ തൊഴിലവസരം നൽകുവാനുമുള്ള നടപടികൾ സ്വീകരിച്ചത്. മാഷാ അല്ലാഹ്‌.ഇതേ അവസരത്തിൽ തന്നെയാണ് അൻവർ സാഹിബിന്റെ ഇച്ഛക്ക് വിരുദ്ധമായി 20000 കോടിയുടെ വ്യവസായ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി യാദൃശ്ചികമായി സിപിഎം അൻവർ സാഹിബിനെ വീണ്ടും നിലമ്പൂർ മണ്ഡലത്തിൽ ജനവിധി തേടാനായി തീരുമാനിക്കുന്നത്.

ഈയവസരത്തിൽ എനിക്ക് ജനാബ് അൻവർ സാഹിബിനോട് അപേക്ഷിക്കാനുള്ളത് : സാഹിബിനോട് പാർട്ടിക്കുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും താല്പര്യത്തിന്റെയും കരുതലിന്റെയും ആശീർവാദമാണ് താങ്കൾക്ക് വീണ്ടും നൽകിയ ഈ സ്ഥാനാർഥിത്വം. പക്ഷേ, പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബിസിനസ്കാരനായ അങ്ങ് വിവേക പൂർണ്ണമായ തീരുമാനം എടുക്കേണ്ട സമയമാണിത്. കേവലം അമ്പത് കോടി ആസ്ഥി മാത്രമുണ്ടായിരുന്ന അൻവർ സാഹിബ്‌ വെറും അഞ്ച് വർഷത്തെ എംഎൽഎ ജീവിതം കൊണ്ട് വലിയ കടക്കാരനായി മാറി എന്ന താങ്കളുടെ കഴിഞ്ഞ ആഴ്ചയിലെ തുറന്നു പറച്ചിൽ താങ്കളെ സ്നേഹിക്കുന്ന മലയാളികൾ വളരെ ഞെട്ടലോടും വേദനയോടെയുമാണ് ശ്രവിച്ചത്.

ഇപ്പോൾ താങ്കൾ ആഫ്രിക്കയിൽ 20000 കോടി രൂപ നിക്ഷേപിച്ചു പുതിയ വ്യവസായ സംരംഭം തുടങ്ങുന്ന വേളയിൽ വീണ്ടും ജനപ്രതിനിധി ആയാൽ താങ്കൾ വീണ്ടും കര കേറാനാകാത്ത വലിയ കടക്കെണിയിലേക്ക് പതിക്കുകയായിരിക്കും ഫലം. വീഴ്ചയിൽ നിന്നും പരാജയത്തിൽ നിന്നും പാഠം പഠിച്ചു തെറ്റ് തിരുത്തി മുന്നോട്ട് പോകുകയെന്നത് ഏതൊരു സംരംഭകന്റെയും ആദ്യ പാഠമാണ്.

May be an image of 1 person and beardഅതുകൊണ്ട് 20000 കോടി രൂപ നിക്ഷേപിച്ചു വിദൂരമായ ആഫ്രിക്കയിൽ പുതിയ സംരംഭം തുടങ്ങുന്ന അങ്ങയുടെ മുഴുവൻ സമയ ശ്രദ്ധയും സാന്നിധ്യവും സമർപ്പണവും അധ്വാനവും മേൽപ്പടി സംരംഭത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന് മറ്റാരും പറഞ്ഞു തരാതെ അങ്ങേക്ക് അറിയാവുന്നതാണ്. ആയതിനാൽ ഈ സന്നിഗ്ദ ഘട്ടത്തിൽ സ്വന്തം ബാധ്യതകൾ തീർത്തു ബിസിനസ്സിൽ ഉത്തരോത്തരം അഭിവൃദ്ധി നേടി സന്തോഷ പ്രദമായ ഒരു ജീവിതം മുന്നോട്ട് നയിക്കാൻ പാർട്ടി മുന്നോട്ട് വെച്ച നിലമ്പൂരിലെ എം എൽ എ സ്ഥാനം സ്നേഹപൂർവ്വം നിരസിക്കാമെന്ന് അഭ്യർത്ഥിക്കുന്നു. സർവ്വശക്തൻ ആഫിയത്തും ബർക്കത്തും ഹിദായത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

നിലമ്പൂരിലെ ജനങ്ങളോടാണ് : നിങ്ങൾക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ഒരു ബ്രിട്ടാനിയ ബിസ്ക്കറ്റ് പോലും വാങ്ങി കഴിക്കാതെ കഴിഞ്ഞ അഞ്ച് കൊല്ലം ജനപ്രതിനിധിയായി അഹോരാത്രം നിങ്ങളെ സേവിച്ചവനാണ് അൻവർ സാഹിബ്‌. ആ സമർപ്പണത്തിന്റെ അനന്തര ഫലമാണ് അദ്ദേഹം കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തി വെച്ചത്. ആ ബാധ്യതകൾ തീർക്കാൻ പടച്ചവൻ വഴി കാണിച്ചു കൊടുത്തത് പ്രകാരം ഇപ്പോൾ അദ്ദേഹം ആഫ്രിക്കയിൽ 20000 കോടി രൂപ നിക്ഷേപിച്ചു പുതിയ സംരംഭം തുടങ്ങുകയാണ്.

അത്രയും വലിയൊരു ചുമതലയുള്ള അദ്ദേഹം കേവലം ഒരു നിലമ്പൂർ മണ്ഡലത്തിന്റെ എം എൽ എ ആയി വീണ്ടും വലിയ ബാധ്യതകൾ വരുത്തി വെച്ചാൽ പടച്ചവൻ നിങ്ങളോട് പൊറുക്കില്ല. മാത്രമല്ല, ജോലി സാദ്ധ്യതകൾ തുലോം കുറവായ കേരളത്തിൽ നിന്നും 5000 പേർക്കാണ് അദ്ദേഹം ആഫ്രിക്കയിൽ ജോലി നൽകാൻ ഉദ്ദേശിക്കുന്നത്. ആ ജോലിയിൽ എന്തായാലും നിലമ്പൂരിലെ യുവാക്കൾക്ക് തന്നെയായിരിക്കും അദ്ദേഹം പരിഗണന കൊടുക്കുക. വീണ്ടും അദ്ദേഹത്തെ എം എൽ എ ആയി തിരഞ്ഞെടുത്തു നിങ്ങളുടെ ജോലി സാധ്യത ഇല്ലാതാകുന്നതിനൊപ്പം അദ്ദേഹത്തെയും കുടുംബത്തെയും വലിയ കടബാധ്യതയില്ലേക് തള്ളി വിടരുതെന്ന് അപേക്ഷിക്കുന്നു. അൻവർ സാഹിബിനെയും നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും ദാരിദ്ര്യത്തില്‍ നിന്നും ദുരിതത്തിൽ നിന്നും കട ബാധ്യതയിൽ നിന്നും കരകയറ്റി ബർക്കത്ത് നിറഞ്ഞ ദിനങ്ങൾ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ നാഥാ, ആമീൻ.

https://www.facebook.com/pvanvar/videos/944624436281066/

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനോടാണ് : ഇനിയും കേരളത്തിൽ ഒരു സംരംഭകനെ നിങ്ങൾ ഇല്ലാതാക്കരുത്. കേരളത്തിന്റെ മണ്ണിൽ നിന്നും വിജയിക്കാൻ ഒരു വഴിയും കാണാതെ നിങ്ങളുടെ തന്നെ ഒരു എംഎൽഎ ആഫ്രിക്കൻ കാടുകളിൽ പോയി നരകിക്കുന്നതും കട ബാധ്യതകളിൽ പെട്ട് മുങ്ങാംകുഴിയിടുന്നതും നിങ്ങൾ ഉയർത്തി പിടിക്കുന്ന വികസന മുദ്രാവാക്യങ്ങൾക്ക് വിരുദ്ധമാണ്. ഒരു എംഎൽക്ക്‌ പോലും വിജയകരമായി വ്യവസായം നടത്താൻ പറ്റാത്ത അവസ്ഥ സംസ്ഥാനത്തു പുതിയ സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ട് വരുന്നവരെ മാറി ചിന്തിപ്പിക്കാൻ വഴി വെക്കരുത്. അതിലുപരി കഴിഞ്ഞ അഞ്ച് കൊല്ലത്തെ ദുരിത പൂർണ്ണമായ ജീവിതത്തിനോടുവിൽ പാർട്ടിയും സർക്കാരും നിസ്സഹായരായി നിന്നപ്പോൾ പകച്ചുപോയ അൻവർ സാഹിബിന് സർവ്വശക്തൻ തുറന്നു കൊടുത്ത അവസാന അവസരത്തിന് പാർട്ടി അറിഞ്ഞു കൊണ്ട് ഇടങ്കോലിടരുത്.

പ്ലീസ് സേവ് പി വി അൻവർ ❤

You May Also Like

കോന്നിയിൽ ഗ്യാസ് സിലിണ്ടർ തനിയെ നിറയുന്നു, നേമത്ത് പെട്രോൾ ടാങ്കുകൾ തനിയെ നിറയുന്നു, പല ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം രൂപ വരുന്നു

Swami Sandeepananda Giri യുടെ ഒരു ട്രോള് പോസ്റ്റാണിത് . 2014 ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആണ് പരാമർശ വിഷയം. ഇടയ്ക്കിടയ്ക്ക് സംഘ്പരിവാരങ്ങളേ പരിഹസിച്ചു പോസ്റ്റിടുന്ന Sandeepananda Giri അവരുടെ കണ്ണിലെ കരടായിട്ടു കാലങ്ങൾ കഴിഞ്ഞു. സ്വാമിയുടെ ഹ്രസ്വവും രസകരവുമായ പോസ്റ്റ് വായിക്കാം.

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകവേഷത്തിൽ അഭിനയിക്കുന്നു.…

വാർ & ലവ് കേരളവും പാകിസ്ഥാനും തമ്മിൽ ഒരു ട്രോൾ യുദ്ധം

വിനയൻ സംവിധാനം ചെയ്‌ത ‘വാർ ആൻഡ് ലവ് ‘ എന്ന ചിത്രം എക്കാലവും പരിഹസിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും…

“വരാനിരിക്കുന്ന ക്രിസ്റ്റഫറോടു കൂടി ‘ഉക്രി ഉക്രി’ കൂട്ടുകെട്ട് അവസാനിക്കുമോ..” ? ട്രോൾ, കുറിപ്പ്

Anvar E K ഒരു മികച്ച ക്രൈം ത്രില്ലർ സിനിമയ്ക്ക് ആദ്യം വേണ്ടത് ഒരു കെട്ടുറപ്പുള്ള…