ചൂതാട്ടം തുടരട്ടെ, പ്രജാപതിക്ക് പണയം വെക്കാൻ പാഞ്ചാലിയില്ലെങ്കിലും രാജ്യവും രാജ്യസമ്പത്തും വേണ്ടുവോളമുണ്ടല്ലോ

20008

എഴുതിയത്  : Rafeeque Mohamed

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 76, 600 കോടി രൂപയുടെ വൻകിട കടങ്ങൾ എഴുതിത്തള്ളുന്നു.

വളരെ വേണ്ടപ്പെട്ട 220 മാന്യന്മാരുടെ 76,600 കോടി രൂപ എസ്.ബി.ഐ എഴുതിത്തള്ളിയെന്ന് വിവരാവകാശ രേഖകൾ. നൂറ് കോടിയിലേറെ വായ്പയെടുത്ത 220 പേരെയും 500 കോടിക്കുമേൽ ബാധ്യതയുള്ള 33 പേരുടെയും കടമാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. എല്ലാ ബാങ്കുകളും കൂടെ 2.75 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്.

100 കോടിക്കുമേൽ വായ്പ എഴുതിത്തള്ളിയ 980 പേരുണ്ടെന്നാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തുന്നു. ഇതിൽ 280 ബാധ്യതക്കാരും എസ്.ബി.ഐയിലാണ്. 500 കോടിയിലേറെ വായ്പ എഴുതിതള്ളി രക്ഷപെട്ടത് 71 പേർ. ഇതിൽ 33 ശതമാനം എസ്.ബി.ഐ ൽ നിന്ന്. ഒരു അക്കൗണ്ടിന് ശരാശരി 348 കോടി രൂപ എന്ന തോതിലാണ് എഴുതിത്തള്ളൽ യോജന നടന്നത്.

പഞ്ചാബ് നാഷണൽ ബാങ്ക് 94 പേരുടെ നൂറുകോടിയുടെ മുകളിലുള്ള കടങ്ങൾ എഴുതിത്തള്ളി. നഷ്ടം 9037 കോടി രൂപ. 500 കോടിയോ അതിലധികമോ ഉള്ള കടം പി.എൻ.ബി എഴുതിത്തള്ളിയത് 12, നഷ്ടം 27024 കോടി.

26,219 കോടി രൂപ എഴുതിത്തള്ളി സ്വകാര്യമേഖലയിൽ ഐ.ഡി.ബി.ഐ ഒന്നാം സ്ഥാനം നേടി. കാനറ ബാങ്കും നിലവാരം കാത്ത് സൂക്ഷിച്ചു. 100 കോടി രൂപയിൽ കൂടുതൽ കുടിശ്ശികയുള്ള 63 അക്കൗണ്ടുകളും 500 കോടിക്ക് മുകളിൽ വായ്പയെടുത്ത് 7 അക്കൗണ്ടുകളും ഉണ്ട്.

ഇവരൊക്കെയാണ് മിനിമം ബാലൻസ് സൂക്ഷിച്ചില്ലെന്ന പേരിൽ അത്താഴപ്പഷ്ണിക്കാരായ ഇന്ത്യക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് കഴിഞ്ഞ സാമ്പത്തിക വർഷം 2400 കോടി നക്കിതിന്നത്. ദേശഭക്തിയും പട്ടാളസ്നേഹവും ജിഹാദിപ്പേടിയും പെരുമ്പറയടിപ്പിച്ചു രാജ്യസ്നേഹികൾ അരങ്ങ് തകർക്കുമ്പോൾ കൂട്ടിന് ഇലനക്കി പട്ടിയുടെ ചിറി നക്കാൻ നടക്കുന്ന ബാങ്കിംഗ് പിമ്പുകളും.

ചൂതാട്ടം തുടരട്ടെ. പാണ്ഡവന്മാരും ദുര്യോധനനും ശകുനിയും പുനർജനിക്കട്ടെ. ഇന്നത്തെ പ്രജാപതിക്ക് പണയം വെക്കാൻ പേരിനൊരു പാഞ്ചാലിയില്ലെങ്കിലും രാജ്യവും രാജ്യസമ്പത്തും വേണ്ടുവോളമുണ്ടല്ലോ. എല്ലാം എരിഞ്ഞു തീരുന്നത് വരെ ചൂതാട്ടം തുടരട്ടെ. ഏഴകളുടെ കരച്ചിൽ പുറത്താവാതിരിക്കാൻ ദിഗന്തങ്ങൾ മുഴക്കി നമുക്ക് ദേശഭക്തി ഗാനങ്ങൾ പാടാം.

As on March 31, 2019, the SBI has declared as unrecoverable outstanding worth Rs 37,700 crore that 33 borrowers, with loans of Rs 500 crore and more, owed to it.

….