ഡിഎൻഎ രൂപത്തിൽ ശേഖരിച്ചാൽ, ഒരു പഞ്ചസാരത്തരിയുടെ വലിപ്പമുള്ള ചിപ്പിൽ ഒരു സിനിമ മുഴുവനായി സൂക്ഷിക്കാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
193 VIEWS

✍ വിവരശേഖരണം:
Rafi Msm Muhammed

ഹാർഡ് ഡിസ്കുകൾക്ക് പകരമായി ഡി.എൻ.എ. യിൽ ഡാറ്റകൾ സംഭരിക്കുന്നതിനുള്ള ഗവേഷണത്തിൽ മുന്നേറ്റം.!!

ഡിഎൻഎ രൂപത്തിൽ ശേഖരിച്ചാൽ, ഒരു പഞ്ചസാരത്തരിയുടെ വലിപ്പമുള്ള ചിപ്പിൽ ഒരു സിനിമ മുഴുവനായി സൂക്ഷിക്കാം.വിവരങ്ങളെ ഡിഎൻഎ തന്‍മാത്ര രൂപത്തിൽ ശേഖരിച്ചുവെക്കാനുള്ള ശ്രമത്തിൽ തങ്ങൾ ഒരു വലിയ മുന്നേറ്റം നടത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. ഇത് മറ്റ് രീതികളേക്കാൾ ചെറിയതും ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്നു.ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മാഗ്നെറ്റിക് ഹാർഡ് ഡ്രൈവുകൾ ധാരാളം സ്ഥലം എടുക്കുന്നു., അതിനാൽ അവ കാലത്തിനനുസരിച്ച് മാറ്റേണ്ടതുണ്ട്.

ജീവിതത്തിൽ നമ്മൾ സംഭരിക്കാൻ ഇഷ്ടപ്പെടുന്ന അമൂല്യമായ വിവര ശേഖരണത്തിന് ഇൻഫർമേഷൻ സ്റ്റോറേജ് (ഡിഎൻഎ) സംവിധാനം ഉപയോഗിക്കുന്നത് ചെറിയ സ്ഥലത്ത് വളരെ വലിയ അളവിലുള്ള വിവരങ്ങൾ സംഭരിക്കാൻ നമ്മെ പ്രാപ്തരാക്കും.ഈ രീതിയിൽ, വിവരങ്ങളെ ശേഖരിച്ചു വെച്ചാൽ ആയിരക്കണക്കിന് വർഷങ്ങളോളം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

നിലവിലുള്ള സാങ്കേതിക വിദ്യയെക്കാൾ 100 മടങ്ങ് പുരോഗമിച്ചിരിക്കുന്നു..!!

യുണൈറ്റഡ് സ്റ്റേറ്റ്സിലെ അറ്റ്ലാന്റ ഏരിയയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം, നിലവിലുള്ള ഡിഎൻഎ. ഡാറ്റ സംഭരണം 100 മടങ്ങ് മെച്ചപ്പെടുത്തുന്ന ഒരു ചിപ്പ് വികസിപ്പിച്ചതായി അവകാശപ്പെടുന്നു.
“ഞങ്ങളുടെ പുതിയ ‘ചിപ്പ് ‘ ഫീച്ചറിന്റെ പ്രയോജനങ്ങൾ (ഏകദേശം) നിലവിൽ വിപണിയിലുള്ള ഉപകരണങ്ങളേക്കാൾ 100 മടങ്ങ് മികച്ചതാണ്,” ജോർജിയ ടെക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജിടിആർഐ) മുതിർന്ന ഗവേഷണ ശാസ്ത്രജ്ഞനായ നിക്കോളാസ് ഗീസ് പറഞ്ഞു.

അധികരിക്കുന്ന കൗതുകം.!!

ഈ ഡിഎൻഎ ചിപ്പ് വളരെ ചെറുതും വിശ്വാസയോഗ്യവുമായതിനാൽ ഇതിനോട് പരക്കെയുള്ള ആഭിമുഖ്യം പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. അതിർവരമ്പുകളില്ലാത്ത വിവരശേഖരണത്തിനുള്ള ഭാവി മാധ്യമമായി ഡിൻഎ മാറുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഡിഎൻഎ യെ വളർത്താൻ ഉപയോഗിക്കുന്ന ചിപ്പുകളെ ‘ സൂക്ഷ്മ കിണറുകൾ ‘( micro wells ) എന്ന് വിളിക്കപ്പെടുന്നു. ഇവ ഏതാനും നൂറു നാനോമീറ്ററോളം മാത്രം ആഴമുള്ളവയാണ്, ഒരു പേപ്പർ താളിനേക്കാളും കനംകുറഞ്ഞതുമാണ്.

നിലവിലെ പ്രോട്ടോടൈപ്പ് മൈക്രോചിപ്പ് ഫോർമാറ്റ് 2.5 ചതുരശ്ര സെന്റീമീറ്റർ (1 ഇഞ്ച്) വലുപ്പമുള്ളതാണ്, കൂടാതെ ഇതിൽ ഒന്നിലധികം മൈക്രോവെല്ലുകളും ഉൾപ്പെടുന്നു, ഇത് ഒരേസമയം ഒത്തിരി ഡി.എൻ.എ. നാരുകൾ നിർമ്മിക്കാൻ സഹായിക്കുന്നു. ഇതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ ഡിഎൻഎകളെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു.വേഗമേറിയ ഡാറ്റഅപ്ലോഡ്.!

ഇതൊരു മോഡൽ ഫോർമാറ്റായതിനാൽ, എല്ലാ മൈക്രോവെല്ലുകളും ഇതുവരെ മുഴുവനായി ബന്ധിപ്പിച്ചിട്ടില്ല. ഇതിൽ ഇപ്പോൾ, മുൻനിര കമ്പനികളുടെ വാണിജ്യ ചിപ്പുകളിൽ ഉള്ളതിതിനേക്കാൾ വളരെ കുറഞ്ഞ സംഭരണ ശേഷിയെ ലഭിക്കുന്നുള്ളൂ.എന്നിരുന്നാലും, സമീപ ഭാവിയിൽ ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത് പോലെ എല്ലാം സുഗമമായി നടക്കുമ്പോൾ ഈ സ്ഥിതി മാറുമെന്ന്ഡോ. ഗീസ് വിശദീകരിക്കുന്നു. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ക്രിയേഷൻ സൈക്കിളിനൊപ്പം, ഡിഎൻഎ ഡിജിറ്റൽ വിവര സംഭരണത്തിന്റെ നിലവിലെ ഏറ്റവും ഉയർന്ന സംഭരണതോത് ഏകദേശം 200 GB ആണ്. എന്നാൽ അതേ സമയം കൊണ്ട് 100 മടങ്ങ് കൂടുതൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ പുതിയ ഡിഎൻഎ സാങ്കേതികവിദ്യയ്ക്ക് കഴിയും.

ചിലവുകൾ ചുരുക്കാനുള്ള ശ്രമം.!!

ഡിഎൻഎ ഡാറ്റ സംഭരണത്തിന്റെ ഉയർന്ന ചിലവ് കാരണം ഇതുവരെ ഈ സാങ്കേതികവിദ്യയെ ചിലവേറിയ ടൈം ക്യാപ്‌സ്യൂളുകളിൽ സംഭരിക്കാൻ ആഗ്രഹിക്കുന്നവരെപ്പോലുള്ള ഉന്നതർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.ജിടിആർഐയിലെ ടീം ഈ സാങ്കേതികവിദ്യ വേണ്ടവിധത്തിൽ മാർക്കറ്റിംഗ് ചെയ്യുന്നതിലൂടെ ചെലവുകൾ ഗണ്യമായി കുറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാങ്കേതികവിദ്യ വാണിജ്യവത്കരിക്കുന്നതിന്, GTRI കാലിഫോർണിയയിലെ ട്വിസ് ബയോസയൻസസ്, റോസ്വെൽ ബയോടെക്നോളജീസ് എന്ന രണ്ട് ബയോടെക് കമ്പനികളുമായി പങ്കാളിത്തകരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ആയിരം വർഷത്തോളം നിലനിൽക്കുന്ന വിവര സംഭരണം.!!

ഡിഎൻഎ ഉടനെതന്നെ വേഗത്തിലും ഇടയ്ക്കിടെയും ഉപയോഗിക്കേണ്ട വിവരങ്ങൾക്ക് നിലവിലുള്ള ‘സെർവർ ഫാമുകൾക്ക്’ പകരമാവില്ല കാരണം വിവരങ്ങളുടെ നിരകൾ വായിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ തന്നെ, വളരെക്കാലം സൂക്ഷിക്കേണ്ട, അധികമായി ഉപയോഗിക്കാറില്ലാത്ത വിവരങ്ങൾക്ക് ഇത് കൂടുതൽ ഉപയോഗപ്രദമാണ്. നിലവിൽ, അത്തരം വിവരങ്ങൾ മാഗ്നറ്റിക് ടേപ്പുകളിൽ സംഭരിച്ചിരിക്കുന്നു, അത് ഓരോ 10 വർഷം കുടുമ്പോഴും മാറ്റിസ്ഥാപിക്കേണ്ടിവരുന്നു.

എന്നാൽ ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച്, ശരിയായ താപനിലയിൽ സൂക്ഷിക്കുകയാണെങ്കിൽ, വിവരങ്ങൾ ആയിരക്കണക്കിന് വർഷങ്ങളോളം നിലനിൽക്കും, അതിനാൽ ഉടമസ്ഥാവകാശത്തിന്റെ വില ഏതാണ്ട് പൂജ്യമാണ്,” ഡോ.ഗൈസ് പറഞ്ഞു. “തുടക്കത്തിൽ ഒരു തവണ ഡിഎൻഎയിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും പിന്നീട് അത് വായിക്കാനും മാത്രം ധാരാളം പണം ചിലവാകും. വിവരങ്ങൾ കാന്തികമായി അപ്‌ലോഡ് ചെയ്യുന്നതിന് ആനുപാതികമായി ഈ സാങ്കേതികവിദ്യയുടെ ചിലവ് കുറയ്ക്കാൻ കഴിയുമെങ്കിൽ, ഡിഎൻഎയിൽ വർഷങ്ങളോളം വിവരങ്ങൾ സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവുകൾ. ഗണ്യമായി കുറക്കാൻ കഴിയും.” അദ്ദേഹം കൂട്ടിചേർത്തു.

തെറ്റുകൾ തിരുത്തൽ.‼

ഡിഎൻഎ ഡാറ്റ സംഭരണത്തിന്റെ പിഴവു നിരക്ക് പരമ്പരാഗത ഹാർഡ് ഡ്രൈവ് സംഭരണ രീതിയേക്കാൾ കൂടുതലാണ്. വാഷിംഗ്ടൺ ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ച് പിഴവുകൾ കണ്ടെത്തി തിരുത്താനുള്ള സംവിധാനം ജിടിആർഐ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അമേരിക്കൻ ഇന്റലിജൻസ് റിസർച്ച് കമ്മ്യൂണിറ്റി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഒരു സംഘടനയായ ഇന്റലിജൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസിയാണ് ഈ ഗവേഷണത്തെ പിന്തുണയ്ക്കുന്നത്.

(അവലംബം:British broadcasting company.)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ