മനുഷ്യ കോശങ്ങളാൽ നിർമിച്ച കമ്പ്യൂട്ടർ ചിപ്പ്, ന്യൂറോൺ കമ്പ്യൂട്ടറുകളുടെ ആവിർഭാവം, മനുഷ്യരാശിക്ക്, ഉപകാരമോ ? ഉപദ്രവമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
448 VIEWS
വിവരശേഖരണം: Rafi Msm Muhammed 
മനുഷ്യ കോശങ്ങളാൽ നിർമിച്ച കമ്പ്യൂട്ടർ ചിപ്പ്: ന്യൂറോൺ കമ്പ്യൂട്ടറുകളുടെ ആവിർഭാവം.! മനുഷ്യരാശിക്ക്, ഉപകാരമോ.!? ഉപദ്രവമോ.!?

വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്, നമുക്ക് ഒരു ഭാവനാലോകത്തേക്ക് പോകാം. വർഷം 2030, ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദഗ്ദരുടെ സമ്മേളനമായ ലാസ് വെഗാസിലെ കൺസ്യൂമർ ടെക്‌നോളജി അസോസിയേഷന്റെ പ്രസ്സ് മീറ്റിലാണ് നമ്മളിപ്പോളുള്ളത്, വേദിയിൽ ഒരു പ്രമുഖ ടെക് കമ്പനി അതിന്റെ പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കുകയാണ്., വലിയൊരു ജനാവലി തടിച്ചുകൂടിയിട്ടുണ്ട്, സി.ഇ.ഒ രംഗത്തെത്തി, സ്‌മാർട്ട്‌ഫോണുകളിൽ ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ആപ്പായ ന്യൂറോയെ അവതരിപ്പിച്ച്‌കൊണ്ട്, ഇപ്രകാരം പ്രഖ്യാപിക്കുന്നു.!

“ഒരു ന്യൂറോയ്ക്ക് സെക്കന്റിൽ പതിനായിരക്കണക്കിന് വിവര കൈമാറ്റങ്ങൾ ചെയ്യാൻ കഴിയും. 2020 ലെ സ്മാർട്ട്‌ഫോൺ മോഡലുകളേക്കാൾ ആയിരം മടങ്ങ് വേഗതയുള്ളതാണ് ഇത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററികളോടൊപ്പം മുമ്പത്തേക്കാൾ പതിന്മടങ്ങ് ശക്തിയുമുണ്ട്. ” അപ്പോൾ ഒരു റിപ്പോർട്ടർ ചോദിച്ചു; “എന്ത് സാങ്കേതിക മുന്നേറ്റമാണ് ഇത്രയും വലിയ കാര്യക്ഷമത കൈവരിക്കാൻ നമ്മെ പ്രാപ്തമാക്കുന്നത്.?
“ലാബുകളിൽ വളർത്തിയ മനുഷ്യ മസ്തിഷ്ക ന്യൂറോണുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു പുതിയ ബയോചിപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ബയോചിപ്പുകൾ നിലവിലെ സിലിക്കൺ ചിപ്പുകളേക്കാൾ മികച്ചതാണ്, ഇതുകാരണം അവയ്ക്ക് അവയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോക്താവിന്റെ ഉപയോഗ രീതിയുമായി പൊരുത്തപ്പെടുത്തി കൂടുതൽ പ്രവർത്തന മികവ് നൽകാൻ കഴിയും,” സിഇഒ പറഞ്ഞു. അപ്പോൾ മറ്റൊരു റിപ്പോർട്ടർ; “മനുഷ്യ മസ്തിഷ്കത്തിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചു നിലനിൽക്കാൻ കഴിയുന്ന കമ്പ്യൂട്ടറുകളാൽ ഭാവിയിൽ പലതരത്തിലുള്ള ധാർമ്മിക പ്രശ്നങ്ങളുണ്ടാവുനുള്ള സാധ്യതയില്ലേ.?” അയാൾ ചോദിച്ചു.

 സാങ്കൽപ്പിക കഥയിൽ ഉൾപ്പെട്ടിരിക്കുന്ന പേരുകളും സാഹചര്യങ്ങളും ഭാവനയാണെങ്കിലും, ഈ ചോദ്യം നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കേണ്ട ഒന്നാണ്. 2021 ഡിസംബറിൽ, മെൽബൺ ആസ്ഥാനമായുള്ള കോർട്ടിക്കൽ ലബോറട്ടറി ലാബിലെ ശാസ്ത്രജ്ഞർ കമ്പ്യൂട്ടർ ചിപ്പിൽ ഘടിപ്പിച്ച ന്യൂറോണുകളുടെ (മസ്തിഷ്ക കോശങ്ങൾ) ഒരു ശേഖരം വളർത്തി. തലച്ചോറും ന്യൂറോണും പ്രവർത്തിക്കുന്നത് വൈദ്യുതിയിലൂടെയാണ്. അങ്ങനെ, ന്യൂറോണിൽ നിന്ന് നിർമ്മിച്ച ഒരു ഹൈബ്രിഡ് ചിപ്പ് പ്രവർത്തിപ്പിച്ചു. സിലിക്കൺ കമ്പ്യൂട്ടർ ചിപ്പുകളിൽ, വൈദ്യുത സിഗ്നലുകൾ വിവിധ ഘടകങ്ങളെ ബന്ധിപ്പിക്കുന്ന മെറ്റൽ വയറുകളിലൂടെ സഞ്ചരിക്കുന്നു. തലച്ചോറിൽ, ന്യൂറോണുകൾ പരസ്പരം ആശയവിനിമയം നടത്തുന്നത് വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ച് സിനാപ്സസ് എന്ന് വിളിക്കപ്പെടുന്ന നാഡീകോശങ്ങൾ തമ്മിലുള്ള ജംഗ്ഷനുകളിലൂടെയാണ്.
കോർട്ടിക്കൽ ലബോറട്ടറിയുടെ ഡിഷ് ബ്രെയിൻ സിസ്റ്റത്തിൽ, സിലിക്കൺ ചിപ്പുകളിൽ ന്യൂറോണുകൾ വളർത്തുന്നു. ഈ ന്യൂറോണുകൾ വിവിധ ഘടകങ്ങളെ ബന്ധിപ്പിക്കുന്ന കേബിളുകളായി പ്രവർത്തിക്കുന്നു. ഈ വിശിഷ്ട ന്യൂറോണുകൾക്ക് അത് പ്രവർത്തിക്കുന്ന സിസ്റ്റത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അവയുടെ ആകൃതി മാറ്റാനും വളരാനും വീണ്ടും കോപ്പിയെടുക്കാനും നിർജ്ജീവമാക്കാനും കഴിയും. ഈ സാങ്കേതികതയുടെ ഏറ്റവും വലിയ നേട്ടവും ഇതാണ്.
പരമ്പരാഗത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഏ.ഐ) സംവിധാനങ്ങളേക്കാൾ വേഗത്തിൽ ആർക്കേഡ് വീഡിയോ ഗെയിം പോംഗ് പോലുള്ള ഗെയിമുകൾ ഡിഷ് ബ്രെയിൻന് പഠിക്കാനാകും, അതിന്റെ ഡെവലപ്പർമാർ വിശദീകരിക്കുന്നു, “ഇതു മുമ്പൊരിക്കലുംവരാത്ത തികച്ചും വ്യത്യസ്തമായ പുതുമയാർന്നൊരു വഴിയാണ്. ഇത് സിലിക്കണിന്റെയും ന്യൂറോണിന്റെയും ഫലവത്തായ സംയോജനമാണ്.”
നിലവിലെ കമ്പ്യൂട്ടറുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ചെയ്യാൻ കഴിയാത്ത സങ്കീർണ്ണമായ കാര്യങ്ങളുടെ താക്കോൽ ഡിഷ് ബ്രെയിൻ ഹൈബ്രിഡ് ചിപ്പുകളിൽ ഉൾക്കൊള്ളുമെന്ന് കോർട്ടിക്കൽ ലാബ്സ് കരുതുന്നു. ലാബ് വികസിപ്പിച്ച ന്യൂറോണുകളിൽ നിന്ന് കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്ന മറ്റൊരു ജപ്പാൻ കമ്പനിയാണ് കൊനികു. ഇതിന്റെ സാങ്കേതികവിദ്യ, കൃഷി, ആരോഗ്യ സംരക്ഷണം, സൈനിക സാങ്കേതികവിദ്യകൾ, വിമാനത്താവളങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ മറ്റ് ചില തരം ബയോകമ്പ്യൂട്ടറുകളും വികസനത്തിന്റെ പ്രാരംഭദശകളിലാണു.സിലിക്കൺ കമ്പ്യൂട്ടറുകൾ സമൂഹത്തെ മാറ്റിമറിച്ചിട്ടുണ്ടെങ്കിലും, മിക്ക ജീവജാലങ്ങളുടെയും മസ്തിഷ്ക ശേഷിയെ മറികടക്കാൻ അവയ്ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്, പൂച്ചയുടെ തലച്ചോറിന് ശരാശരി ഐപാഡിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ഡാറ്റ സംഭരണ ​​ശേഷിയുണ്ട്. കൂടാതെ, ആ വിവരങ്ങൾ 10 ലക്ഷം മടങ്ങ് വേഗത്തിൽ ഉപയോഗിക്കാനും അവക്കാകും.

ഒരു ട്രില്ല്യണിലധികം ന്യൂറൽ കണക്ഷനുകളുള്ള മനുഷ്യ മസ്തിഷ്കത്തിന് സെക്കൻഡിൽ 15 ക്വിന്റില്യൺ (പതിനായിരം ബില്യൺ) പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

ഇതിനു പകരമാകാനുള്ള കഴിവ് വൻതോതിൽ ഊർജം വിനിയോഗിക്കുന്ന ഇന്നത്തെ കൂറ്റൻ സൂപ്പർ കമ്പ്യൂട്ടറുകൾക്ക് മാത്രമേ സാധ്യമാകൂ. ഒരു വൈദ്യുതബൾബിനെ പോലെ മനുഷ്യ മസ്തിഷ്കം ഏകദേശം 20 വാട്ട് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ ആ 20 വാട്ട് വൈദ്യുതി ഉപയോഗിച്ച് മനുഷ്യ മസ്തിഷ്കത്തിൽ സംഭരിക്കുന്ന ഡാറ്റയ്ക്ക് തുല്യമായ ഡാറ്റ ഒരു ആധുനിക ഡാറ്റ സ്റ്റോറേജ് സെന്ററിൽ സൂക്ഷിക്കാൻ മണിക്കൂറിൽ 500 മെഗാവാട്ട് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 34 ഓളം കൽക്കരിയിൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകളുടെ വൈദ്യുതി വേണ്ടിവരും.
        ടിഷ്യുകളുടെയും, കോശങ്ങളുടെയും, ദാനങ്ങൾ.!
ലാബുകളിൽ വളർത്തുന്ന ന്യൂറോണുകളെ സംബന്ധിച്ചിടത്തോളം, മൂലകോശദാതാവിന്റെ സമ്മതത്തെക്കുറിച്ചുള്ള വിഷയങ്ങളിൽ സംശയം ജനിപ്പിക്കുന്നു. ഇത് ചെയ്യുന്നതിന് ഒരാളുടെ മസ്തിഷ്ക കോശസാമ്പിളുകൾ തന്നെ സ്ഥാപനങ്ങൾക്ക് ദാനം ചെയ്യേണമെന്നില്ല., പകരം, സ്റ്റെംസെൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സാധാരണ ചർമ്മകോശങ്ങളിൽ നിന്ന് ലാബിൽ ആവശ്യമായ ന്യൂറോണുകൾ വളർത്തിയെടുക്കാൻ അവർക്ക് കഴിയും. രക്ത സാമ്പിളുകളിൽ നിന്നോ ചർമ്മ കോശങ്ങളിൽ നിന്നോ കോശങ്ങൾ നിർമ്മിച്ച് ഒരു പ്രത്യേകതരം സ്റ്റെംസെല്ലാക്കി മാറ്റാം. അവയ്ക്ക് മനുഷ്യശരീരത്തിലെ ഏത് തരത്തിലുള്ള കോശമായി മാറാനും കഴിയും.
എന്നിരുന്നാലും, ഇത് കോശദാതാക്കളുടെ സമ്മതത്തെക്കുറിച്ചു പല ചോദ്യങ്ങളും ഉയർത്തുന്നു. ഗവേഷണത്തിനും സാങ്കേതിക വികസനത്തിനും ടിഷ്യൂ സാമ്പിളുകൾ നൽകുന്നവർക്ക് അവകൊണ്ട് ന്യൂറൽ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ ഉപയോഗിക്കാനാണെന്ന് അറിയാമോ? ആളുകൾ അവരുടെ മസ്തിഷ്ക കോശങ്ങളെക്കാൾ ഗവേഷണത്തിനായി ചർമ്മകോശങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുമെന്നതിൽ സംശയമില്ല. മസ്തിഷ്ക ദാനത്തിനുള്ള തടസ്സങ്ങളിലൊന്ന് മസ്തിഷ്കം വ്യക്തിയുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്നു എന്നതാണ്. എന്നാൽ ഏത് തരത്തിലുള്ള കോശങ്ങളിൽ നിന്നും ചെറിയ തലച്ചോറുകൾ വളർത്താൻ കഴിയുന്ന ഒരു ലോകത്ത്, ഇത്തരത്തിലുള്ള വ്യത്യാസം ഉണ്ടാക്കുന്നതിൽ അർത്ഥമുണ്ടോഎന്നത് ചിന്തനീയമാണ്.?
ന്യൂറോകമ്പ്യൂട്ടറുകൾ സർവ്വസാധാരണമായാൽ, ടിഷ്യു ദാനവുമായി ബന്ധപ്പെട്ട മറ്റ് പല പ്രശ്നങ്ങളും ഉടലെടുത്തേക്കാം . ഡിഷ്ബ്രെയിനിൽ കോർട്ടിക്കൽ ലബോറട്ടറി നടത്തിയ പഠനത്തിൽ മനുഷ്യ ന്യൂറോണുകൾ എലികളുടെ ന്യൂറോണുകളേക്കാൾ വേഗത്തിൽ വിവരങ്ങൾ പഠിക്കുന്നതായി കണ്ടെത്തി. ഏത് ന്യൂറോണുകൾ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് പ്രകടനത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുമോ.? ഇന്നത്തെ ഏറ്റവും മികച്ചതും നൂതനവുമായ ന്യൂറോണുകൾ ഉപയോഗിച്ച് ആപ്പിളിനും ഗൂഗിളിനും മിന്നൽ വേഗത്തിലുള്ള കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ കഴിയുമോ? ആൽബർട്ട് ഐൻസ്റ്റീനെപ്പോലുള്ള മരിച്ചുപോയ പ്രതിഭാശാലികളിൽ നിന്ന് ആരുടെയെങ്കിലും ടിഷ്യു ശേഖരിച്ച് അത്യാധുനികവും അതിനൂതനവുമായ ന്യൂറൽ കമ്പ്യൂട്ടറുകൾ നിർമ്മിച്ചു ഉപയോഗിക്കാൻ കഴിയുമോ.?
         ഹെൻറിറ്റ ലാക്സിന്റെ കേസ്.
ഈ ചോദ്യങ്ങൾ ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണെങ്കിലും, ഇവകൾ ചൂഷണത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും വ്യാപകമായ വിഷയതലങ്ങളെ സ്പർശിക്കുന്നു. ഹെൻറിറ്റ ലാക്സ് എന്ന ഒരു ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീയുടെ കോശങ്ങൾ, അവരുടെ അറിവും,സമ്മതവും, കൂടാതെ മെഡിക്കൽ, വാണിജ്യ ഗവേഷണങ്ങളിൽ കൂടുതലായി ഉപയോഗിച്ചു. ഹെൻറിറ്റയുടെ സെല്ലുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ( ഈ അടുത്തിടെ ഉണ്ടായ, കോവിഡ് വാക്സിനുകളുടെ വികസനം ഉൾപ്പെടെയുള്ള) വലിയ വരുമാനം ഉണ്ടാക്കുന്ന സംവിധാനങ്ങളിൽ ഉപയോഗിക്കുന്നത് തുടരുന്നു. ഇതിന് ലാക്സ് കുടുംബത്തിന് കമ്പനികളിൽ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
തുടക്കത്തിലെ സാങ്കൽപ്പിക കഥയിലെ ന്യൂറോ പോലുള്ള ഉൽപ്പന്നങ്ങളിൽ ഒരു ദാതാവിന്റെ ന്യൂറോണുകൾ ഉപയോഗിക്കുന്നുവെങ്കിൽ, ആ ഉൽപ്പന്നങ്ങളിൽ നിന്നുള്ള ലാഭത്തിന്റെ ഒരു ഭാഗം അവർക്കും ലഭിക്കേണ്ടതുണ്ടോ.?
അതീവ ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു പ്രധാന വിഷയം, ന്യൂറൽ കമ്പ്യൂട്ടറുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സംവേദനാവസ്ഥ സൃഷ്ടിക്കാനും വേദനകളും, വികാരങ്ങളും അനുഭവിക്കാനും കഴിയുമോ എന്നതാണ്. സിലിക്കൺ അധിഷ്‌ഠിത കമ്പ്യൂട്ടർ അനുഭവങ്ങളേക്കാൾ തീവ്രമായ അനുഭവങ്ങൾ ന്യൂറൽ കമ്പ്യൂട്ടറുകൾക്ക് നൽകാനാകുമോ.?
ഒരു പോംഗ് വീഡിയോ ഗെയിം പരീക്ഷണത്തിൽ, ഡിഷ് ബ്രെയിൻ പന്ത് തെറ്റി തെറ്റായ നിഗമനത്തിലെത്തുമ്പോൾ ശബ്ദമിടുന്നതിനും, ഊഹാതീതമായ ഉത്തേജനത്തിനും വിധേയമാകുന്നു. ഫലം ശരിയായിരിക്കുമ്പോൾ അത് പ്രവചിക്കാവുന്ന ഉത്തേജനത്തിന് വിധേയമാണ്. അത്തരമൊരു സംവിധാനം ഊഹിക്കാനാവാത്ത വേദനയും, ആനന്ദവും അനുഭവിക്കാൻ തുടങ്ങാനുള്ള സാധ്യത കുറവാണ്.
“കോശദാതാക്കൾപൂർണ്ണമായ അറിവോടെയുള്ള സമ്മതം നൽകേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രക്രിയയുടെ ഭാഗമായി ഏതൊരു ദാതാവിനും നഷ്ടപരിഹാര കരാറിൽ എത്തിച്ചേരാനുള്ള അവസരം ഉണ്ടായിരിക്കണം. അവരുടെ ശരീരത്തോടുള്ള അവരുടെ അവകാശം നിബന്ധനകളില്ലാതെ മാനിക്കപ്പെടണം,” കോർട്ടിക്കൽ ലബോറട്ടറിയിലെ ചീഫ് ഫ്രെഡ് കഗൻ പറയുന്നു. “അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മനസ്സിലാക്കിയത് പ്രകാരം, ന്യൂറോണുകൾക്ക് സംവേദന ക്ഷമത ഉണ്ടെന്നതിന് തെളിവുകളൊന്നുമില്ല. അതിനാൽ, അവക്ക് വേദന റിസപ്റ്ററുകൾ ഇല്ലാത്തതിനാൽ വേദന അനുഭവപ്പെടില്ല., എല്ലാ വിവരങ്ങളും പ്രോസസ്സ് ചെയ്യാൻ ന്യൂറോണുകൾ പരിണമിച്ചു. ലോകമെമ്പാടുമുള്ള ലബോറട്ടറികളിൽ നിലവിൽചെയ്യുന്നത് പോലെ. പൂർണ്ണമായും ഉത്തേജിപ്പിക്കപ്പെടാതിരിക്കൽ ഒരു ന്യൂറോണിന്റെ സ്വാഭാവിക അവസ്ഥയല്ല, ഈ പ്രവർത്തനങ്ങളെല്ലാം ന്യൂറോണുകളെ അവയുടെ ഏറ്റവും അടിസ്ഥാന അവസ്ഥയിൽ സ്വാഭാവികമായി പ്രവർത്തിക്കാൻ അനുവദിക്കുന്നു,” അദ്ദേഹം പറഞ്ഞു.”
സഹസ്രാബ്ദങ്ങളായി മനുഷ്യർ മറ്റ് ജീവജാലങ്ങളെ ഉപയോഗിച്ച് ശാരീരിക അധ്വാനം വേണ്ട ജോലികൾ നടത്തിച്ചിട്ടുണ്ട്. ഭാവിയിൽ നാം വണ്ടി വലിക്കാൻ കാളയെ ഉപയോഗിക്കുന്നതിനേക്കാൾ ധാർമ്മികമായി സങ്കീർണ്ണമായ വൈജ്ഞാനിക ജോലികൾക്ക് ബയോകമ്പ്യൂട്ടറുകൾ ഉപയോഗിക്കുമോ?
നമ്മൾ ന്യൂറൽ കമ്പ്യൂട്ടിംഗിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ ചോദ്യങ്ങളെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കാൻ നമുക്ക് സമയമുണ്ട്, മുകളിലെ സാങ്കല്പിക കഥയിൽ നാം പറഞ്ഞ ന്യൂറോ പോലുള്ള ഉൽപ്പന്നങ്ങൾ സയൻസ് ഫിക്ഷനിൽ നിന്ന് സ്റ്റോർ സെയിൽസിലേക്ക് മാറുന്നതിന് മുമ്പ് നിർബന്ധമായും നമ്മൾ ചിന്തിച്ചേ മതിയാകൂ .!
ഫോട്ടോ മറ്റു വിവരങ്ങൾക്കും കടപ്പാട്: British broadcasting company.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.