ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
10 SHARES
119 VIEWS

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ നക്ഷത്രം ഏതാണ്.?

പ്രപഞ്ചത്തിൽ മനുഷ്യർ കണ്ടു പിടിച്ചതിൽ, നമ്മുടെ സ്വന്തം ഗാലക്സിയായ ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്രമാണ് UY Scuti. സൂര്യന്റെ ആരത്തേക്കാൾ 1,700 മടങ്ങ് ആരമുള്ള ഒരു വേരിയബിൾ ഹൈപ്പർജയന്റാണിത്. മറ്റൊരർത്ഥത്തിൽ, ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ
UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും.!

1860-ൽ, ബോൺ ഒബ്സർവേറ്ററിയിലെ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞർ UY സ്കൂട്ടിയെ ആദ്യമായി തരംതിരിച്ചു, അക്കാലത്ത് അതിന് BD 12 5055 എന്നായിരുന്നു പേരിട്ടിരുന്നത്. രണ്ടാമത്തെ നിരീക്ഷണത്തിൽ, ജ്യോതിശാസ്ത്രജ്ഞർ അത് 740 ദിവസങ്ങളുടെ ഇടവേളകൾക്കുള്ളിൽ കൂടുതൽ തിളങ്ങുന്നതും അതേപോലെ മങ്ങുന്നതും ആണെന്ന് മനസ്സിലാക്കി, ഇക്കാരണത്താൽ അതിനെ ഒരു വേരിയബിൾ നക്ഷത്രമായി വർഗ്ഗീകരിച്ചു.

ഭൂമിയിൽ നിന്ന് ഏകദേശം 9,500 പ്രകാശവർഷം അകലെ ക്ഷീരപഥത്തിന്റെ മധ്യഭാഗത്തായാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. Scutum നക്ഷത്രസമൂഹത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന UY Scuti ഒരു ഹൈപ്പർജയന്റ് നക്ഷത്രമാണ്. ഹൈപ്പർജയന്റ് നക്ഷത്രങ്ങൾ സൂപ്പർജയൻ്റ് ഭീമൻമാരേക്കാളും വലുതും അത്യധികം തിളക്കമുള്ള അപൂർവ നക്ഷത്രങ്ങളാണ്. അതിവേഗം വീശിയടിക്കുന്ന സ്റ്റെല്ലാർ വിൻഡുകളിലൂടെ അവയുടെ പിണ്ഡത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുന്നു.

ഏറ്റവും വലിയ നക്ഷത്രത്തെ എങ്ങനെ തിരിച്ചറിയുന്നു.?

ഇങ്ങിനെയൊക്കെയാണെങ്കിലും, എല്ലാ നക്ഷത്രങ്ങളുടെയും വലുപ്പങ്ങൾ ഏകദേശ കണക്കുകൾ മാത്രമാണ്.! “നക്ഷത്രങ്ങളുടെ സങ്കീർണ്ണത, അവയുടെ അതിരുകൾ നിർണ്ണയിക്കൽ ബുദ്ധിമുട്ടാക്കുന്ന
പരന്നു കിടക്കുന്ന വിശാലമായ അരികുകൾ ഉണ്ട് എന്നതാണ്,” സസെക്സ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ജിലിയൻ സ്‌കഡർ ആസ്ട്രോണമിക്കൽ മാഗസിനിൽ തുടർന്ന് എഴുതുന്നു, “മിക്ക നക്ഷത്രങ്ങൾക്കും വാതക പ്രതലം അവസാനിച്ചു ദൃഢമായ ഖരപ്രതലം ആരംഭിക്കുന്ന ഒരു പ്രത്യേക സ്ഥലമില്ല, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അത് ഒരു വ്യക്തമായ വിഭജനരേഖയാവുകയും നക്ഷത്രത്തിന്റെ അതിരിനെ അടയാളപ്പെടുത്തൽ എളുപ്പമാക്കുകയും ചെയ്യുമായിരുന്നു.”

ഇതുകൊണ്ട് തന്നെ പകരമായി ജ്യോതിശാസ്ത്രജ്ഞർ നക്ഷത്രത്തിന്റെ വലിപ്പം നിർണ്ണയിക്കാൻ അതിന്റെ ഫോട്ടോസ്ഫിയറിനെ ആശ്രയിക്കുന്നു. നക്ഷത്രം പ്രകാശത്തിലേക്ക് സുതാര്യമാകുകയും പ്രകാശത്തിന്റെ കണികകൾ അല്ലെങ്കിൽ ഫോട്ടോണുകൾ നക്ഷത്രത്തിൽ നിന്ന് വിടുപെടുകയും ചെയ്യുന്ന സ്ഥലമാണ് ഫോട്ടോസ്ഫിയർ.

“ഒരു ജ്യോതിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം, ഇത് നക്ഷത്രത്തിന്റെ ഉപരിതലമാണ്, കാരണം ഫോട്ടോണുകൾക്ക് നക്ഷത്രത്തിൽ നിന്ന് പുറത്തുപോകാൻ കഴിയുന്ന പോയിന്റാണിത്,” സ്‌കഡർ എഴുതി.

UY Scuti യെ സൗരയൂഥത്തിന്റെ മധ്യഭാഗത്ത് മാറ്റിസ്ഥാപിക്കുകയാണെങ്കിൽ, അതിന്റെ ഫോട്ടോസ്ഫിയർ വ്യാഴത്തിന്റെ ഭ്രമണപഥത്തിനപ്പുറത്തേക്ക് വ്യാപിക്കും. നക്ഷത്രത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന വാതക നെബുലകൾ പ്ലൂട്ടോയുടെ ഭ്രമണപഥത്തിനപ്പുറം ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 400 മടങ്ങ് വരെ നീളുകയും ചെയ്യുമായിരുന്നു.

നമ്മുടെ സൂര്യൻ വളരെ വലുതാണ്, ഒരു ദശലക്ഷത്തിലധികം ഭൂമികൾ അതിനുള്ളിൽ ഉൾക്കൊള്ളാൻ കഴിയും. എന്നാൽ ഒരു നക്ഷത്ര സ്കെയിലിൽ, ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ നക്ഷത്രങ്ങളുടെയും പകുതിയോളം UY Scuti യിൽ ഉൾക്കൊള്ളിക്കാം.

എന്നിരുന്നാലും UY Scuti യുടെ ഇത്രയും വലിയ ആരം അതിനെ ഏറ്റവും പിണ്ഡമുള്ളതോ ഭാരമേറിയതോ ആയ നക്ഷത്രമാക്കുന്നില്ല. ആ ബഹുമതി R136a1-ന് പോകുന്നു, അത് സൂര്യന്റെ പിണ്ഡത്തിന്റെ 300 മടങ്ങ് ഭാരമുള്ളതും എന്നാൽ UY Scuti യാവട്ടെ സൂര്യന്റെ പിണ്ഡത്തിന്റെ 30 മടങ്ങു ഭാരം മാത്രമാണുള്ളത് പക്ഷെ, അതിൻ്റെ വോളിയം നോക്കുകയാണെങ്കിൽ വളരെ കൂടുതലുമാണ്.

ഇപ്പോൾ മനുഷ്യൻ്റെ അറിവിൻ്റെ പരിധിയിലുള്ള ഏറ്റവും വലിയ നക്ഷത്രം ഇതാണെങ്കിലും, പുതിയ കണ്ടുപിടുത്തങ്ങൾ തുടരുന്നതിനാൽ എപ്പോൾ വേണമെങ്കിലും UY Scuti ഈ രാജകീയ പദവിയിൽ
നിന്ന് സ്ഥാനഭ്രഷ്ടനാവാം.!

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.