fbpx
Connect with us

ശ്രീനിവാസന് നല്ല പരിചയമുള്ള ഒരാളുടെ ജീവിതം തന്നെയാണ് തിരക്കഥയും സിനിമയും ആക്കിയത്

കാവ്യ കലാ ഫിലിം യൂണിറ്റിൻ്റെ ബാനറിൽ ശ്രീ വിന്ധ്യൻ നിർമ്മിച്ച വടക്കു ‘നോക്കിയന്ത്രം എന്ന സിനിമയെ കുറിച്ചാണ്. പ്രശസ്ത തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം: ഇത് ഒരു ഹാസ്യ സിനിമയായി

 97 total views,  2 views today

Published

on

രാഗനാഥൻ വയക്കാട്ടിൽ

കാവ്യ കലാ ഫിലിം യൂണിറ്റിൻ്റെ ബാനറിൽ ശ്രീ വിന്ധ്യൻ നിർമ്മിച്ച വടക്കു ‘നോക്കിയന്ത്രം എന്ന സിനിമയെ കുറിച്ചാണ്. പ്രശസ്ത തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം: ഇത് ഒരു ഹാസ്യ സിനിമയായി മാത്രം കാണാൻ കഴിയില്ല. ഒരു സൈക്കോളജിക്കൽ മൂവിയായി മാത്രമേ കാണാൻ കഴിയൂ. ശ്രീനിവാസൻ്റെ പതിവു ശൈലിയായ നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നത് പ്രേക്ഷകർക്ക് വേഗം മനസ്സിലാക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് .സന്ദേശം സിനിമയ്ക്ക് തിരക്കഥ എഴുതിയതും ഇതേ രീതിയിൽ തന്നെയാണ്. വടക്കു നോക്കി യന്ത്രത്തിലെ ദിനേശൻ നമ്മുടെ കൺവെട്ടത്തു തന്നെയുണ്ട്. ശ്രീനിവാസന് നല്ല പരിചയമുള്ള ഒരാളുടെ ജീവിതം തന്നെയാണ് തിരക്കഥയും സിനിമയും ആക്കിയത്. എന്നാൽ അത് തിരിച്ചറിയാൻ യഥാർത്ഥ മനുഷ്യന് കഴിഞ്ഞിട്ടില്ല എന്ന് ഒരിക്കൽ ശ്രീനി പറയുകയുണ്ടായി.എങ്കിലും ദിനേശൻ്റെ സ്വഭാവ വിശേഷങ്ങൾ ഉണ്ടായിരുന്ന ഒട്ടേറെ പേർക്ക് ഈ സിനിമ കണ്ട് മനംമാറ്റം ഉണ്ടായിട്ടുണ്ട്.

Vadakkunokkiyanthram | Malayalam Full Movie | Sreenivasan & Parvathy | Comedy Entertiner Movie - YouTubeഉയരമില്ല നിറമില്ല;കലാ കായിക മേഖലയിൽ കഴിവില്ല പാടാനറിയില്ല. ആരോടും നേരിൽ സംസാരിക്കാൻ ധൈര്യമില്ല എന്ന കാര്യം ഉള്ളിൽ വച്ച് അപകർഷതാബോധമായി നടക്കുന്ന നായകൻ: ഭാര്യയ്ക്ക് തന്നേക്കാൾ സൗന്ദര്യമുള്ളത് കൊണ്ടുള്ള സംശയരോഗം മനോരോഗമായി മാറുന്നത് സരസമായി ശ്രീനിവാസൻ തൻ്റെ തിരക്കഥയിലൂടെ എടുത്തുകാണിക്കുന്നു. ഇതിലെ പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനായി ശ്രീനിവാസൻ തന്നെ അഭിനയിച്ചിരിക്കുന്നു.
ശ്രീ ജോൺസൺ മാഷുടെ മനോഹരമായ ടൈറ്റിൽ മ്യൂസിക്കോടെയാണ് ചിത്രം ആരംഭിക്കുന്നത്.

ഈ ചിത്രത്തിൽ ദിനേശൻ്റെ അമ്മയായി ശ്രീ കെ.പി എ സി ലളിതയും അമ്മാവൻ ചന്തുനായരായി ശങ്കരാടിയും അനിയത്തി തങ്കമണിയായി ഉഷയും അനിയൻ പ്രകാശനായി ബൈജുവും അഭിനയിച്ചിരിക്കുന്നു. ഭാര്യ ശോഭയായി പാർവ്വതി ജയറാമും ശോഭയുടെ അച്ഛനായി CI പോളും, പ്രസിലെ ജീവനക്കാരൻ സഹദേവനായി ബോബി കൊട്ടാരക്കരയും കൂടാതെ ദിനേശൻ്റെ സുഹൃത്തും തളത്തിൽ പ്രസ്റ്റിൻ്റെ സഹായത്താൽ അച്ചടിക്കുന്ന സായാഹ്ന പത്രത്തിൻ്റെ പത്രാധിപർ തലക്കുളം സാർ ആയി ഇന്നസെൻ്റും ദിനേശൻ്റെ വീടിനടുത്ത് വാടകക്ക് താമസിക്കുന്ന തൊഴിൽ രഹിതനായ വിനോദ് കുമാർ ആലപ്പിയായി ജഗദീഷും വേഷമിട്ടു.കൂടാതെ ദേവനും ലിസിയും മാമുക്കോയയും നെടുമുടി വേണുവും ചെറിയ വേഷങ്ങളിലും.

May be an image of 7 people and text that says "വടക്കുനോക്കി യന്ത്രം രചന,സംവിധാനം ശ്രീനിവാസൻ നിർമ്മാണം: വിന്ധ്യൻ സംവിധാനം: ശ്രീനിവാസൻ മറക്കാനാവാത്ത മലയാള സിനിമകൾ വടക്കുനോക്കിയന്ത്രം ABAKEAOULTATHAR SSN OPURRENA തയ്യാറാക്കിയത് രാഗനാഥൻ വയക്കാട്ടിൽ"

കൈതപ്രത്തിൻ്റെ വരികൾക്ക് ജോൺസൻ്റെ സംഗീതം: മായാമയൂരം പീലി നീർത്തിയോ…. എന്ന ഗാനം എം ജി ശ്രീകുമാർ ആലപിച്ചു.1989 മെയ് 19നാണ് പ്രദർശനശാലകളിൽ എത്തിയത്.

കഥയിലൂടെ:

Advertisement



വിവാഹ നാൾ അടുക്കും തോറും ദിനേശൻ്റെ ആശങ്കകളും കൂടി വന്നു.ഉറക്കമുണർന്ന ഉടൻ തന്നെ വാരികയിലെ മനശ്ശാസ്ത്രജ്ഞന് കത്ത് എഴുതി: തനിക്ക് മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും ഇല്ലാത്തതിനാലാണ് പെൺ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടതെന്നും വിവാഹിതയാകുന്ന പെൺകുട്ടിക്ക് ഇഷ്ടപ്പെടാൻ തൻ്റെ ഉയരക്കുറവും കറുപ്പു നിറവും എല്ലാം മാറ്റാൻ മരുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് കത്തെഴുത്ത്.ഒരു പരിചയക്കാരനോട് ചോദിക്കുന്നത് പോലെയാണ് ഡോക്ടറോട് ചോദിക്കുന്നത് ‘വിക്കോ ടെർമറിക്കിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന്.

വിക്കോ ടെർമറിക് തേച്ചാൽ വെളുക്കുമോ എന്നാണ് വീണ്ടും എഴുതുന്നത്.(അക്കാലത്ത് വിഡിയോ കാസറ്റിലൂടെ സിനിമ കാണുമ്പോൾ വിക്കോയുടെ പരസ്യം തുടരെ തുടരെ വന്നിരുന്നു.)കത്ത് പൂർത്തിയാകും മുമ്പ് അമ്മ വന്ന് വിളിച്ചു.അമ്മാവൻ കാത്തിരിക്കുന്ന വിവരം അമ്മ പറഞ്ഞപ്പോൾ പൂമുഖത്തേക്ക് വന്നു.
.വിവാഹക്ഷണക്കത്തിൽ അമ്മാവൻ്റെ പേര് വയ്ക്കുന്നില്ലേ എന്നതാണ് അദ്ദേഹത്തിന് ഉത്കണ്ഠ.ചന്തു നായരുടെ മരുമകനുമായ എന്ന് പ്രത്യേകം ചേർക്കാൻ പറഞ്ഞു.മനശ്ശാസ്ത്രജ്ഞന് എഴുതി വച്ച കത്ത് സഹോദരി തങ്കമണി വായിച്ചു തീർക്കുമ്പോഴേക്കും പിടിച്ചു വാങ്ങി.

പ്രസിലേക്ക് പോകും വഴി വാടകക്ക് താമസിക്കുന്ന ചെറുപ്പക്കാരോട് കയർത്തു സംസാരിച്ചു. അവർ പരിചയക്കാരിയായ സ്ത്രീയോട് സംസാരിച്ചത് സംശയദൃഷ്ടിയോടെയാണ് കണ്ടത്.. എല്ലാ സ്ത്രീകളേയും സഹോദരിമാരായി കാണണമെന്ന ഉപദേശവും: താൻ വിവാഹം കഴിച്ചു കഴിഞ്ഞാൽ അയൽക്കാരായ ഈ ചെറുപ്പക്കാർ ഭാര്യയോട് മാന്യമായി പെരുമാറാനുള്ള മുൻകൂർ സൂത്രം.മനശ്ശാസ്ത്രജ്ഞനള്ള കത്ത് പോസ്റ്റ് ചെയ്തു.

പ്രസിലെത്തിയപ്പോൾ ജീവനക്കാരൻ സഹദേവൻ പറഞ്ഞു രണ്ടായിരം കത്തുകളും പ്രിൻ്റ് ചെയ്തു എന്ന്.
വായിച്ചു നോക്കിയപ്പോൾ ചന്തു നായർ എന്ന തിന് ചന്ത നായരുടെ മരുമകൻ എന്നാണ് പ്രിൻ്റ് ചെയ്ത് വച്ചത്.
തലക്കുളം സാർ വന്നപ്പോൾ കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. അക്ഷരാഭ്യാസമില്ലാത്ത ആളെ ജോലിക്ക് വച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് തലക്കുളം. വിവാഹത്തിന് തലക്കുളം തയ്യാറാക്കിയ മംഗളപത്രം വായിച്ചു കേൾപ്പിച്ചു.ആ മംഗളപത്ര കാവ്യം കേട്ടപ്പോൾ ദിനേശൻ സ്വപ്ന ലോകത്ത് എത്തി.മായാമയൂരം പീലി നീർത്തിയോ എന്ന വരികളിലൂടെ ഗാനരംഗളിലൂടെ ദിനേശനും ശോഭയുമായുള്ള വിവാഹം ശുഭമുഹൂർത്തത്തിൽ തന്നെ നടന്നു..തൻ്റെ കൂടപ്പിറപ്പായ ഭയവും സങ്കോചവും മൂലം

Advertisement



ആദ്യരാത്രിയിൽ ശോഭയക്ക് തന്നോട് ആകർഷണമുണ്ടാകാൻ എന്തു ചെയ്യണമെന്ന് ‘ തലക്കുളം സാറിനോടാണ് ചോദിക്കുന്നത്:തന്നെ മറുപടി തരാതെ മനശ്ശാസ്ത്രജ്ഞൻ ചതിച്ചു എന്നും പറഞ്ഞപ്പോൾ തലക്കുളം സാർ പ്രയോഗികമല്ലാത്ത തിരിഞ്ഞ പല ഉപദേശങ്ങളും കൊടുക്കുന്നു. പാട്ടു പാടാൻ ഉൾപ്പെടെ.
പ്രേക്ഷകർ ചിരിച്ചു ചിരിച്ചു അവശരാകുന്ന രംഗങ്ങളാണ് ആദ്യരാത്രിയിൽ അരങ്ങേറുന്നത്.
രാവിലെ അടുക്കളയിൽ കയറിയ ശോഭയെ ഒന്നു കണ്ടുകിട്ടാനുള്ള അടവുകളുമായി ദിനേശൻ.
കർക്കശക്കാരിയായ അമ്മ അടുക്കളയിൽ കയറാൻ സമ്മതിക്കുന്നില്ല.

ഇന്ന് പ്രസ്സിൽ പോകുന്നില്ല എന്ന് ദിനേശൻ പറഞ്ഞപ്പോൾ പോകണം എന്ന് അമ്മ വാശിയോടെ പറഞ്ഞു. അങ്ങനെ വിവാഹ പിറ്റേന്നും പ്രസ്സിൽ പോയി.ശോഭയെ കാണാൻ കഴിയാത്ത സങ്കടം തലക്കുളം സാറിനോട് പറഞ്ഞു. സ്വന്തം ഭാര്യയോട് സംസാരിക്കാൻ എന്തിനാണ് ഭയം എന്ന് ചോദിച്ചിട്ടും ഉത്കണ്ഠ മാറിയില്ല :എങ്കിൽ ഒരു കാര്യം ചെയ്യൂ. നല്ല ആരോഗ്യമുള്ള അഞ്ചാറ് പേരുമായി പോയി ശോഭയെ തട്ടിക്കൊണ്ടു വന്ന് റജിസ്ട്രർ വിവാഹം കഴിച്ച് വേറെ എവിടെയെങ്കിലും പോയി സുഖമായി താമസിക്കാൻ കളിയാക്കിപ്പറഞ്ഞു. (പക്വതയാകാതെ വിവാഹം കഴിച്ച് അച്ഛനമ്മമാരെ ഭയന്ന് ജീവിക്കുന്ന എല്ലാ പുരുഷൻമാർക്കും ഡെഡിക്കേറ്റ് ചെയ്ത ഡയലോഗ് .)

അത് കേട്ടപ്പോൾ പ്രസ്സിൽ നിന്നും വീട്ടിലേക്ക് പതുങ്ങി പതുങ്ങി വന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദിനേശൻ്റെ അമ്മ ആരാണ് എന്ന് ചോദിച്ചപ്പോൾ ദിനേശൻ അലമാരയ്ക്കകത്ത് കയറിയിരുന്നു. മുറിയിൽ വന്ന അമ്മ കണ്ടത് പൂർണ്ണമായും അടയ്ക്കാത്ത അലമാരയുടെ വാതിൽ ആണ്..അമ്മ ആ അലമാര താക്കോൽ കൊണ്ട് അടച്ചു . അലമാരയിൽ അകപ്പെട്ട ദിനേശന് ശ്വാസം കിട്ടാതായപ്പാൾ അലമാര യിൽ ഇടിച്ച് തുറക്കാൻ ശ്രമിച്ചു.അലമാര താഴെ വീണു. ഈ സമയം അവിടെയെത്തിയ ശോഭ നിലവിളിച്ചു കൊണ്ട് അലമാരയിൽ കള്ളൻ കയറി എന്ന് അമ്മയെ അറിയിക്കുകയും ഉടനെ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു..വടിയുമായെത്തിയവരിൽ ഒരാൾ അലമാര തുറന്ന അതേ നിമിഷത്തിൽ തന്നെ തലയ്ക്ക് അടിയ്ക്കുകയും ചെയ്തു. അയ്യോ തല്ലല്ലേ എന്ന നിലവിളി കേട്ടപ്പോഴാണ് അത് ദിനേശനാണെന്ന് വീട്ടുകാർക്ക് മനസ്സിലായത്. എന്തിനാണ് അലമാരയിൽ കയറിയ തെന്ന ചോദ്യത്തിന് നിങ്ങളെയൊക്കെ ഒന്ന് പറ്റിച്ചതാ എന്ന മറുപടി:

ദിനേശൻ്റെ രോഗത്തിൻ്റെ തുടക്കമാണ് യഥാർത്ഥത്തിൽ അവിടെ അരങ്ങേറിയത്.. (അതൊരു തമാശ പറയൽ ആയി മാത്രം പ്രേക്ഷകർക്ക് കഴിയില്ല.)
ശോഭയുമായി അടുത്ത് പെരുമാറാനുള്ള ദിനേശൻ്റെ എല്ലാ ശ്രമങ്ങളും പാളിപ്പോയി. അഥവാ അമ്മയിൽ നിന്നും മാറി തനിച്ചൊന്ന് കാണാൻ കിട്ടുക പ്രയാസമായി.
തൻ്റെ ഏക ഉപദേശി തലക്കുളം സാറിനോട് തന്നെ സങ്കടം അറിയിക്കുന്നു. തുടർന്ന് തലക്കുളം സാറിൻ്റെ മണ്ടൻ ഉപദേശങ്ങൾ ലഭിക്കുന്നു. സ്റ്റുഡിയോയിൽ രണ്ടു പേരും കൂടി പോയി ഫോട്ടോയെടുക്കാൻ പ്രത്യേകം നിർദ്ദേശിച്ചു.മുഖം മുഴുവൻ പൗഡർ വാരിത്തേച്ച് ഒരു വിരുന്നുണ്ട് എന്ന് അമ്മയോട് പറഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ അമ്മ അനിയത്തിയേയും കൂടെ കൂട്ടാൻ പറഞ്ഞെങ്കിലും മറ്റൊരു സൂത്രം പറഞ്ഞ് പുറത്തിറങ്ങി -തൊട്ടയൽ വീട്ടിൽ വാടകക്ക് താമസിക്കുന്നവർ പാട്ടു പാടുന്നത് കേട്ട ദിനേശൻ കള്ളുകുടിയൻമാരായ വഷളൻമാരാണ് അവിടെ താമസിക്കുന്നത് അങ്ങോട്ടു നോക്കേണ്ട എന്ന് പറഞ്ഞു.
താനൊഴികെ എല്ലാവരും മോശമാണ് എന്ന് ശോഭയെ തോന്നിപ്പിക്കാനുള്ള അടവുകൾ ഓരോന്നായി പുറത്തെടുക്കുന്നു.

Advertisement



സ്റ്റുഡിയോയിൽ ഫോട്ടോ എടുത്ത ശേഷം സിനിമയ്ക്ക് കയറി.മോഹൻലാലിൻ്റെ ചിത്രം എന്ന സിനിമയിൽ ശോഭ ലയിച്ചിരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ദിനേശൻ പുറകിൽ നിന്നും ഒരാൾ ശോഭയെ ചവിട്ടി എന്ന് പറഞ്ഞ് തിയേറ്ററിൽ വഴക്കുണ്ടാക്കി ഇറങ്ങിപ്പോരുന്നു. തൻ്റെ സ്വാർത്ഥതയുടെ അഥവാ സംശയ രോഗത്തിൻ്റെ രണ്ടാം ഭാഗം അവിടെ നിന്ന് ആരംഭിക്കുന്നു.
സിനിമ കാണാൻ കഴിയാതെ ഇറങ്ങിപ്പോന്നതിൽ സങ്കടം വന്ന ശോഭ എന്തു നല്ല സിനിമയായിരുന്നു: മോഹൻലാലിനെ കാണാൻ എന്തു ഭംഗിയാണ് എന്ന് പറഞ്ഞപ്പോൾ: അതെല്ലാം മെയ്ക്കപ്പ് ആണ് എന്ന് ദിനേശൻ പറഞ്ഞു. ആരു മെയ്ക്കപ്പ് ചെയ്താലും ഭംഗി വരുമെന്ന് ശോഭയോട് പറയുന്നു’
സിനിമാ താരങ്ങൾ മുഴുവൻ കള്ളുകുടിയൻമാർ ആണെന്ന് ശോഭയോട് പറയുന്നു: കള്ള് കുടി അത്ര വലിയ തെറ്റല്ല എന്നത് കേട്ടപ്പോൾ ശോഭയ്ക്ക് ഇഷ്ടമാകും എന്ന് കരുതി പിറ്റേ ദിവസം മദ്യപിക്കാൻ ബാറിൽ പോയി. പെഗ് എന്ന മദ്യത്തിൻ്റെ അളവ് കേട്ടിട്ടു പോലുമില്ലാത്ത ദിനേശൻ ഒരു ഗ്ലാസ് മദ്യമാണ് ആവശ്യപ്പെട്ടത്. ആദ്യമായി മദ്യപിച്ച ദിനേശൻ ലക്കുകെട്ട് നടക്കാൻ കഴിയാതായപ്പോൾ ബാറിൽ എത്തിയ സ്ഥിര മദ്യപാനിയായ തലക്കുളം സാർ രാത്രിയിൽ വീട്ടിൽ കൊണ്ടു വിട്ടു. എട്ടും പൊട്ടും തിരിയാത്ത മകനെ കൊണ്ടുപോയി കുടിപ്പിച്ചു എന്ന് പറഞ്ഞ് ദിനേശിൻ്റെ അമ്മ തലക്കുളത്തെ ആടിയോടിച്ചു.ദിനേശൻ മുറി മുഴുവൻ ഛർദിച്ചു അലങ്കോലമാക്കി –

പിറ്റേ ദിവസം ഉണർന്നെണീറ്റ ദിനേശിൻ്റെ അടുക്കൽ ശോഭ കരഞ്ഞ് പറഞ്ഞു.ശോഭയാണ് മദ്യപാന ശീലത്തിൻ്റെ കാരണക്കാരി എന്ന് അമ്മ കുറ്റപ്പെടുത്തി എന്ന് . ചർച്ചിൽ കുടിച്ചിരുന്നു, കെന്നഡി കുടിച്ചിരുന്നു എന്ന് ശോഭ പറഞ്ഞതല്ലേ എന്ന് പറഞ്ഞപ്പോൾ കുടിക്കുന്നവർ കുടിയ്ക്കട്ടെ ഇല്ലാത്ത ശീലം ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു.

ദിനേശൻ പ്രസ്സിൽ പോയ സമയത്താണ് അനുജൻ പ്രകാശൻ ജോലി ഉപേക്ഷിച്ച് വടക്കേ ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയത്. ‘ചേട്ടൻ്റെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചേട്ടത്തിയെ തമാശകൾ പറഞ്ഞ് ഏറെ നേരം ചിരിപ്പിച്ചിച്ചു. അത് കണ്ടു കൊണ്ട് ദിനേശൻ വന്നു. കത്ത് എഴുതുന്ന ശൈലിയിൽ അനുജനോട് വിശേഷം തിരക്കി .ഒരു അന്യനോടെന്ന പോലെ കാര്യമായി ഗൗനിയ്ക്കാതെ അകത്തേക്ക് പോയി. പ്രകാശൻ എന്തൊരു തമാശക്കാരനാണ് നേരം പോകുന്നത് അറിയില്ല എന്ന് ശോഭ പറഞ്ഞപ്പോൾ അവൻ്റെ തമാശകൾ എല്ലാം താൻ പറഞ്ഞ് കൊടുത്തിട്ടുള്ളതാണ് എന്ന് ശോഭയോട് പറഞ്ഞു. തമാശ അത്രയും ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ ആർക്കാണ് തമാശ ഇഷ്ടമില്ലാത്തത് എന്ന് ശോഭയുടെ മറുപടി. തലക്കുളത്തിൻ്റെ ഉപദേശത്തിൽ പഴയ വാരികയിലെ നിലവാരം കുറഞ്ഞ തമാശകൾ കൊണ്ടുവന്ന് ശോഭയെ വാഴത്തോട്ടത്തിലേക്ക് വിളിച്ച് കേൾപ്പിക്കുന്നു.എന്നിട്ട് സ്വയം ഉറക്കെ പൊട്ടിച്ചിരിച്ചു. ശോഭ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. തൻ്റെ ഭർത്താവിൽ മനോരോഗത്തിൻ്റെ ലക്ഷണങ്ങൾ തുടങ്ങിയതായി അവൾ സംശയിച്ചു.
ആ സമയത്ത് അനുജൻ പ്രകാശൻ കറുത്ത പെണ്ണേ കരിങ്കുഴലി എന്ന പാട്ട് ഉറക്കെ പാടുന്നത് കേട്ട് ശോഭ പറഞ്ഞു എത്ര മനോഹരമായിട്ടാണ് അനുജൻ പാടുന്നതെന്ന്.
ആ കഴിവുകൾ പാരമ്പര്യമായി കിട്ടിയതാണെന്ന് ദിനേശൻ.അച്ഛൻ പാടുമായിരുന്നു. ഞാനും പാടുമെന്ന് .ആ നുണ കേട്ട് ശോഭയ്ക്ക് ചിരി വന്നു. കുളിമുറിയിൽ പോലും ദിനേശേട്ടൻ പാടുന്നത് കേട്ടിട്ടില്ലല്ലോ എന്ന് ദിനേശനോട് ശോഭ.

പാട്ടു പാടുന്ന അനുജനെ വന്ന് ചീത്ത വിളിച്ചു.. ആരാണ് കറുത്ത പെണ്ണ് കരിങ്കുഴലി എന്ന് ചോദിച്ചു കൊണ്ട്.പ്രസ്സിലേക്ക് ദിനേശൻ തിരിച്ചു ചെന്നു.തലക്കുളം സാർ ഒരു ചൂടു വാർത്ത പത്രത്തിൽ അടിക്കാൻ സഹദേവനെ ഏൽപ്പിക്കുന്നത് കണ്ടു കൊണ്ടാണ് എത്തിയത്. ചേട്ടൻ്റെ ഭാര്യ അനിയനോടൊപ്പം ഒളിച്ചോടിയ വാർത്ത’…
സംശയത്തിൻ്റെ തീപ്പൊരിയുമായിമനസ്സമാധാനമില്ലാതെ വീട്ടിലെത്തിയ ദിനേശൻ കണ്ടത് അനുജനോടൊപ്പം ചെസ് കളിക്കുകയും കള്ളക്കരുക്കൾ നീക്കിയ അനുജനെ കൈ പിടിച്ച് തടയുന്നതുമാണ്.

Advertisement



പ്രകാശനോട് വീട് വിട്ട് പോകാൻ പറയുകയും രൂക്ഷമായ വഴക്കാകുയും ചെയ്തു. അനുജനെ തല്ലുന്നത് അമ്മയും ശോഭയും അനിയത്തിയും കൂടി തടഞ്ഞു.
മോന് ഇത്തരം ശീലങ്ങൾ ഉണ്ടായിരുന്നില്ല തലയണമന്ത്രത്തിലൂടെ ആക്കിയെടുത്തതാണ് എന്ന് പറഞ്ഞ് അമ്മ ശോഭയെ കുറ്റപ്പെടുത്തി.
പുറത്ത് പോയി വന്ന ദിനേശനോട് അമ്മയും അനിയത്തിയും പ്രകാശനും വീട്ടിൽ നിന്ന് പോയി എന്ന കാര്യം പറഞ്ഞു.

അമ്മയോട് മാപ്പ് പറഞ്ഞ് തിരിച്ചു കൊണ്ടു വരാം എന്ന് പറഞ്ഞ് പോയി. പ്രസ്സിൽ കയറിയ ദിനേശൻ അനുജൻ പ്രകാശൻ പ്രസിൽ തൻ്റെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടത്.അച്ഛൻ വീട് ചേട്ടൻ്റെ പേരിലും പ്രസ് തൻ്റെ പേരിലും എഴുതി വച്ച കാര്യം പ്രകാശൻ ഓർമ്മിപ്പിച്ചു. ‘ തൻ്റെ ഉപജീവന മാർഗ്ഗം അടഞ്ഞതിനാൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന സ്വന്തം സ്ഥാപനം കൈവിട്ടു പോയതിനാൽ ദിനേശൻ വീട്ടിലേക്ക് തിരിച്ചു വന്നു – ആ സമയത്ത് അയൽ വീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ ആലപ്പി സൈക്കിളിൽ കൊണ്ടു പോകുന്ന വിറക് താഴെ വീണതിനാൽ ശോഭയുടെ കൈയിൽ നിന്നും കയർ വാങ്ങി പോകുന്നതാണ് കണ്ടത്. ദിനേശൻ്റെ സംശയരോഗം കൂടുതൽ മൂർച്ഛിക്കുകയായിരുന്നു’ എന്തിനാണ് താൻ ഞാൻ വീട്ടിലില്ലാത്ത സമയത്ത് അവിടെ കയറിയതെന്ന് ചോദിച്ച് വഴക്കായി. താൻ അവളെ വശീകരിക്കാൻ വന്നതല്ലേ എന്ന ചോദ്യത്തിന് വേണ്ടി വന്നാൽ അവളെ തട്ടിക്കൊണ്ടുപോകാൻ മടിക്കില്ല എന്ന് വിനോദ് കുമാർ പറഞ്ഞു. ദിനേശൻ നേരേ പോലീസിൽ പറഞ്ഞു.പോലീസുകാർ തെളിവുമായി വരാൻ പറഞ്ഞു. അല്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ശേഷം പരാതിയുമായി വരാൻ പറഞ്ഞു .പോലീസുകാരെ കാവൽ നിർത്താമോ എന്ന് ചോദിച്ചെങ്കിലും അതിനും ദിനേശന് ധൈര്യമില്ല. പോലീസുകാർ ശോഭയുമായി അടുപ്പമാകുമാ എന്ന ചിന്തയായി.

ദിനേശൻ കോയമ്പത്തൂർക്ക് പോകുകയാണെന്ന് ശോഭയോട് കള്ളം പറഞ്ഞ് ബാഗും കൊണ്ട് പുറത്തിറങ്ങി. അയൽപക്കത്തെ വിനോദ് കുമാർ കേൾക്കാൻ വേണ്ടി വഴിപോക്കനോട് പറയുന്നത് പോലെ ഉറക്കെ വിളിച്ച് പറഞ്ഞു.
ഞാൻ കോയമ്പത്തൂർക്ക് പോകയാണേ രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന്.
വീട് കാണാവുന്ന വിധത്തിലുള്ള സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. രാത്രിയിൽ വീട് നിരീക്ഷിച്ചു കൊണ്ടിരിക്കെ ഒരാൾ ശോഭയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. ഓടി വന്ന് ഒരു ഉലക്ക കിട്ടുമോ എന്ന് റിസപ്ഷനിൽ ചോദിച്ചു.:ഉന്മാദത്തിൻ്റെ മൂർത്തമായ അവസ്ഥയായിരുന്നു അപ്പോൾ ‘.. വീട്ടിലേക്ക് ഓടിയെത്തി ഓട് പൊളിച്ച് താഴെ മുറിയിൽ ഇറങ്ങി മുട്ടൻ വടി കൊണ്ട് തലയ്ക്കടിച്ചു. വന്നത് ശോഭയുടെ അച്ഛനാണെന്ന് ചിന്തിക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ദിനേശൻ.ഒറ്റക്ക് കഴിയാൻ ഭയമായി അച്ഛനെ വിളിച്ചു വരുത്തിയതായിരുന്നു.’ ‘പരിക്കേറ്റ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോയി മുറിവ് കെട്ടി അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു. തിരിച്ചു വീട്ടിൽ വന്നപ്പോൾ ശോഭയെ കാണാൻ സ്കൂൾ കാലഘട്ടത്തിലെ’ ക്ലാസ് മേറ്റ് സരള (ലിസ്സി ) എത്തി .പുറത്ത് കാർ കിടക്കുന്നത് കണ്ട ദിനേശൻ ഒളിച്ചു നിന്ന് അവരുടെ സംസാരം കേട്ടു . സരള പഴയ കാല ഓർമ്മകൾ പങ്കുവച്ചപ്പോൾ ജാതകം ഒത്തിരുന്നെങ്കിൽ ചേട്ടൻ ബാലചന്ദ്രൻ നിന്നെ വിവാഹം കഴിക്കേണ്ടതായിരുന്നില്ലേ എന്ന് പറയുന്നത് മനസ്സിൽ കയറ്റി വച്ചു. സംശയരോഗം ഇരട്ടിയായി – ബാലചന്ദ്രൻ്റെ നമ്പർ ശോഭയോട് പറയുന്നത് കേട്ട് ദിനേശൻ മനസ്സിൽ കുറിച്ചിട്ടു. ശോഭയുടെ ഓട്ടോഗ്രാഫിലെ ആശംസാ വാചകങ്ങൾ സംശയം കൂടുതൽ ബലപ്പെടുത്തി.അതിൽ ഒരു ബാലചന്ദ്രൻ്റെ ആശംസകണ്ട് ഈ ബാലചന്ദ്രൻ തന്നെ എന്ന് തീർച്ചപ്പെടുത്തി.. പത്രാധിപർ ജോസഫ് എന്ന പേരിൽ ബാലചന്ദ്രനെ (ലാലു അലക്സ് ) വിളിച്ച് ശല്യപ്പെടുത്തുകയും വീട്ടിൽ നേരിട്ട് പോയി താക്കീത് ചെയ്യുകയും ചെയ്തു. തൻ്റെ ഭാര്യയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമെന്ന ചിന്ത ഊണിലും ഉറക്കത്തിലും ആയി .സ്വപ്നം കാണുന്നതെല്ലാം അതുമാത്രം. രാത്രിയിൽ ടോർച്ചടിച്ചു നോക്കി കാണുന്ന നിഴലെല്ലാം ബാലചന്ദ്രനാണെന്ന് ഉറപ്പിച്ചു.

രോഗം മൂർച്ഛിച്ച് ശോഭയെ വരെ ആക്രമിക്കാൻ ശ്രമിച്ചു അയൽക്കാർ എല്ലാം കൂടി മാനസിക രോഗ ആശുപത്രിയിൽ ആക്കി .പുറത്ത് കാവലായി ശോഭ ദു:ഖത്തോടെ ഇരുന്നു .അച്ഛൻ ആശുപത്രിയിൽ എത്തി. തിരിച്ചുവിളിച്ചിട്ടും അവൾ പോകാൻ സമ്മതിച്ചില്ല. പിടിച്ചു വലിച്ചു അച്ഛൻ കൊണ്ടു പോയി. ചികിത്സ ഫലം കണ്ടു :ദിനേശൻ ഭ്രാന്തമായ ഓർമ്മകളിൽ നിന്ന് ഉണർന്നു..ഡോക്ടർ (നെടുമുടി ) യഥാർത്ഥ്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതിൽ തിരിച്ചറിവ് ഉണ്ടായി. രോഗമുക്തനായ ദിനേശൻ ശോഭയെ വിളിക്കാൻ അവളുടെ വീട്ടിൽ പോയി. ഭയപ്പാടോടെ നോക്കിയ ശോഭയുടെ അമ്മയോട് ( സുകുമാരി ) തൻ്റെ രോഗം മാറി എന്ന് പറഞ്ഞു. അച്ഛനും അമ്മയും അവളെ കാണാൻ വിസമ്മതിച്ചു. അവൾക്ക് ദിനേശൻ്റെ കൂടെ താമസിക്കാൻ താൽപര്യമില്ല എന്ന് അമ്മ പറഞ്ഞു. അച്ഛനും അമ്മയും ഒന്നിച്ച് ഇറങ്ങിപ്പോകാൻ പറഞ്ഞു.ശോഭയെ കണ്ടിട്ടേ പോകു എന്ന് വാശി പിടിച്ച് അകത്ത് കയറി കണ്ടു. ശോഭ അനുകൂലമായി സംസാരിക്കാതിരുന്നപ്പോൾ അച്ഛനും അമ്മയും ഇറക്കിവിട്ടു. പിന്നാലെ ദിനേശേട്ടാ എന്ന് വിളിച്ച് ശോഭ ഇറങ്ങി വന്നു.ദിനേശൻ്റെ വീട്ടിലേക്ക് എത്തി.

Advertisement



രാത്രിയിൽ എന്തോ അനക്കം കേട്ട ദിനേശൻ നല്ല പ്രകാശമുള്ള ടോർച്ചടിച്ച് പുറത്തേക്ക് നോക്കുന്നു. .യഥാർത്ഥത്തിൽ തളത്തിൽ ദിനേശൻ്റെ സംശയരോഗവും മനോരോഗ വും മാറിയോ? സംവിധായകൻ അത് പ്രേക്ഷകർക്ക് വിട്ടുതരുന്നു. വടക്കുനോക്കിയന്ത്രം എങ്ങനെ വച്ചാലും ഏത് ഭാഗത്തേക്ക് തിരിച്ചു വച്ചാലും സൂചിമുന വടക്കോട്ടു തന്നെയിരിക്കും.

NB :ഈ ചിത്രത്തിൽ പല അപാകതകളും ഉണ്ടാകാം. അത് തിരഞ്ഞു പിടിക്കുന്ന നിരൂപണമല്ല ഈ കുറിപ്പുകൾ.90 % പ്രേക്ഷകർക്കും ഇഷ്ടമാകുന്ന സിനിമകളിലൂടെ ഒരു സഞ്ചാരം മാത്രം.

 98 total views,  3 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident18 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science23 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment26 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment29 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment8 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment29 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement