രാഗീത് ആർ ബാലൻ

ഒരു അഭിമുഖത്തിൽ അവതാരകൻ ദിലീഷ് പോത്തനോട് ചോദിക്കുക ഉണ്ടായി-
ദിലീഷ് അത്ഭുതകരമായ കാസ്റ്റിംഗിന്റെ ആളാണ്. ഈ കാസ്റ്റിംഗ് അകത്തു താങ്കൾ പുലർത്തുന്ന മാനദണ്ഡം എന്താണ്?
ദിലീഷ് പോത്തൻ : “കാസ്റ്റിംഗിൽ ഞാനൊരു കള്ളത്തരവും കാണിക്കുന്നില്ല എന്നതാണ് ആദ്യത്തെ മാനദണ്ഡം. കഥാപാത്രത്തിനോട് ഏറ്റവും അനിയോജ്യനായിട്ടുള്ള ആളെ കാസറ്റ് ചെയ്യുക കാസറ്റ് ചെയ്യപ്പെട്ടാൽ. കാസ്റ്റിംഗ് കറക്റ്റ് ആയി കഴിഞ്ഞാൽ ഒരു സിനിമയുടെ പെർഫോമൻസ് ഏരിയുടെ 50 ശതമാനം സേവ് ആയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കഥാപാത്രത്തിലേക്കു ഒരാളെ കാസറ്റ് ചെയ്തു കഴിഞ്ഞാൽ ഇയാളെ ഞാൻ ഒന്നു മനസിലാക്കാൻ ശ്രമിക്കാറുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ അയാൾ എന്താണെന്നും ഈ കഥാപാത്രം എന്താണെന്നും മനസിലാക്കി ഇതിനെ ഒന്ന് സ്ക്രീൻ പ്ലെയിൽ നൈസ് ആയിട്ടു ബ്ലെൻഡ് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. ഈ കഥാപാത്രവും ഈ അഭിനയിക്കുന്ന വ്യക്തിയും തമ്മിൽ ചെറിയൊരു മാജിക്കൽ ബ്ലെൻഡ് നടക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”

അതുപോലെ തന്നെ അദ്ദേഹത്തിന്റെ സിനിമകളിൽ കോ-ഡയറക്ടർ എന്ന പേരിൽ ക്രെഡിറ്റ് കാണാറുണ്ട്. അസിസ്റ്റന്റ് അല്ലെങ്കിൽ അസോസിയേറ്റ് എന്നീ രണ്ടു രീതിയിലേ സാധാരണ സിനിമകളിൽ കാണാറുള്ളൂ.അത് പലപ്പോഴും എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു ഡയറക്ഷൻ ഡിപ്പാർട്ട്മെന്റാണ് ഒരു സിനിമയുടെ നട്ടെല്ല്. പണ്ടത്തെ കാലത്തു അസിസ്റ്റന്റ് ഡയറക്ടേഴ്സിന് വേണ്ടത്ര വില നൽകിയിരുന്നില്ല എപ്പോഴും അപമാനിക്കപ്പെടുന്ന എപ്പോഴും കളിയാക്കുന്ന രീതിയിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സിനെ ട്രീറ്റ് ചെയ്യുന്നത് ആയിട്ടാണ് അദ്ദേഹം കണ്ടിട്ടുള്ളത്.

എന്റെ അഭിപ്രായത്തിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഒരുപാട് ജോലിചെയ്യുന്ന ഒരുപാട് ഹാർഡ്‌വർക്ക് ചെയ്യുന്ന ആളുകളാണ്. ഒരു സിനിമയുടെ പ്രോസസ് എന്ന് പറയുന്നത് ഒരു കൊല്ലത്തോളം ഉണ്ടാകാം അതിൽ കൂടുതൽ ഉണ്ടാകാം… അത്രെയും നാളുകൾ നാടിനെയും വീടിനെയും ഉപേക്ഷിച്ചു സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. ഒരു സംവിധായകനെ പോലെ എല്ലാ ജോലികളും അവരും ചെയ്യുന്നുണ്ട്.

ദിലീഷ് പോത്തന് Co-Directors എന്നാൽ അവർ സിനിമ ചെയ്യാൻ പ്രാപ്തിയുള്ളവർ എന്നതാണ്.അവരെ പോലെ ഉള്ള ഓരോ അസിസ്റ്റന്റ് ഡയറക്ടേഴ്സും വലിയ കോൺട്രിബ‍്യൂഷൻസ് തന്റെ സിനിമകൾക്ക് നൽകുന്നുണ്ടെന്നു വിശ്വസിക്കുന്ന സംവിധായകൻ ആണ് ദിലീഷ് പോത്തൻ.എന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ കാര്യത്തിൽ പ്രേക്ഷകർക്കു ഉണ്ടാകുന്ന അമിത പ്രതീക്ഷകൾ ഒരിക്കലും തെറ്റുകയില്ല എന്നതാണ്.യാതൊരു പതർച്ചയും ഇല്ലാതെ അത്രയ്ക്ക് സൂക്ഷ്‌മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയിൽ തന്നെ ആണ് അദ്ദേഹം മഹേഷിനെയും കള്ളൻ പ്രസാദിനെയും ജോജിയെയും നമുക്ക് മുൻപിലെത്തിച്ചത്. അത് തന്നെയാണ് ദിലീഷ് പോത്തന്റെ നമ്മളെല്ലാം പറയുന്ന പോത്തേട്ടൻ ബ്രില്ലിൻസ്…കൂടെ നിൽക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്സിന് വരെ കൃത്യമായി സ്ഥാനം നൽകുന്ന സംവിധായകൻ..

ഒരു സിനിമ പരാജയപെടുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്ന ഒരു വിഭാഗം തന്നെ ആണ് അസിസ്റ്റന്റ് ഡയറക്ടേഴ്സും.. അവരുടെയും അധ്വാനം കൂടെ ആണല്ലോ ഓരോ സിനിമകളും…ഒരു സംവിധായകനെ പോലെ എല്ലാ ജോലികളും ചെയ്യുന്ന വിഭാഗം..

Leave a Reply
You May Also Like

“കൂമൻ” സിനിമയിൽ സൂചിപ്പിക്കുന്ന സംഭവമാണ് ഈ സീരീസ്

“കൂമൻ” സിനിമയിൽ സൂചിപ്പിക്കുന്ന സംഭവമാണ് ഈ സീരീസ്. ഹൗസ് ഓഫ് സീക്രട്ട്സ്: ദി ബുരാരി ഡെത്ത്സ്(2021)…

“അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ”, ബെഡ്‌റൂം സീനിനെ വിമർശിച്ചവർക്ക് മറുപടിയുമായി സ്വാസിക

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ എന്ന ചിത്രം ‘ഒരു ശുദ്ധ ‘A’ പടം ‘…

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ജോഡി ഷാരൂഖും ദീപിക പദുക്കോണും, ഫയർ വർക്കിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കരുത്, ജവാനിലെ പട്ടാസാ എന്ന വീഡിയോ ഗാനം

ജവാനിലെ പട്ടാസാ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു . ഷാരൂഖും ദീപിക പദുക്കോണും ആണ്…

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ക്ലൈമാക്സിൽ അജു…