രാഗീത് ആർ ബാലൻ

സിനിമയിലെത്തി ആദ്യ കാലങ്ങളിൽ തന്നെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും അധികം ക്രൂശിക്കപെട്ട ഒരു നടൻ ആയിരുന്നു പൃഥ്വിരാജ്.അന്നത്തെ മലയാളിയുടെ പൊതുബോധം അദ്ദേഹത്തെ അഹങ്കാരി എന്ന് വിളിച്ചു.. ഏറ്റവും കൂടുതൽ സൈബർ അക്രമങ്ങൾ നേരിടേണ്ടി വന്നപ്പോൾ രാജപ്പൻ എന്നൊരു പേര് പരിഹാസ രൂപേണേ കേട്ട നടൻ.രാജപ്പനിൽ നിന്നും പൃഥ്വിരാജിലേക്കുള്ള യാത്ര അത്ഭുത പെടുത്തുന്ന ഒന്നാണ്.കുറച്ചു വർഷങ്ങൾക്കു മുൻപുള്ള പൃഥ്വിരാജിന്റെ ഇന്റർവ്യൂകളിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിനു ഒരു നാൽപതു വയസ്സ് ആയി ഒക്കെ കഴിഞ്ഞാൽ അവിടെ ആണ് സാധ്യതകൾ തുറക്കപെടുന്നത് എന്ന്.അവിടെയാണ് പൃഥ്വിരാജ്

എന്ന നടന്റെ ഒരുപാട് ഒരുപാട് ഡയമെൻഷൻസ് പ്രേക്ഷകനിലേക്ക് എത്താൻ പോകുന്നത് എന്ന്.. അതുപോലെ ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ 3 ഭാഷകളിൽ എങ്കിലും അറിയപ്പെടുന്ന ഒരു മലയാളി നടനായിരിക്കണം. ഇരുപത് വർഷങ്ങൾക്ക് ശേഷം വളരെ സജീവമായി നല്ല സിനിമകൾ നിർമ്മിക്കുകയും നല്ല കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൌസ് റൺ ചെയ്യുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയിരിക്കണം. തനിക്കു വളരെ താല്പര്യം തോന്നുന്ന പ്രമേയങ്ങൾ മാത്രം സിനിമാരൂപത്തിലേക്ക് എത്തിക്കുന്ന ഒരു സിനിമാ സംവിധായകൻ ആയിരിക്കണം.

പറഞ്ഞതെല്ലാം ഈ കാലയളവിൽ അദ്ദേഹം നേടി എടുത്തു.സാധ്യതകൾ എല്ലാം തന്നെ തുറക്കപ്പെട്ടു.3ഭാഷകളിലും അറിയപ്പെടുന്ന ഒരു നടൻ ആയി.നല്ല കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനും ഒരു പ്രൊഡക്ഷൻ ഹൌസ് റൺ ചെയ്യുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയി അദ്ദേഹം മാറി. അങ്ങനെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് സംഭവിച്ചു.രണ്ട് സിനിമകൾ സംവിധാനം ചെയ്തു.

ഈ അടുത്തായി പൃഥ്വിരാജ് എന്ന നടനെ കുറിച്ച് ഒരുപാട് ആളുകൾ പറയുന്ന ഒന്നുണ്ട് കൃത്രിമാഭിനയം ആണ് എന്നുള്ളത്.. ആടുജീവിതം വരുമ്പോൾ ആ ഒരു വാചകം മാറ്റിയെടുക്കാൻ സാധിക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു..ബ്ലെസ്സി എന്ന സംവിധായകനിൽ ഉള്ള വിശ്വാസം.. കോളേജ് പഠന കാലത്ത് ആട് ജീവിതം വായിച്ചപ്പോൾ കിട്ടിയ ഒരു മരവിപ്പും ടെൻഷനും ഇമോഷണൽ കണക്റ്റും എല്ലാം സിനിമയിലും ഉണ്ടാവും എന്ന് ട്രൈലെർ കണ്ടപ്പോൾ തോന്നുന്നു.ആറു വർഷങ്ങൾക്കു മുൻപ് Film Companion കൊടുത്ത അഭിമുഖത്തിൽ പൃഥ്വിരാജ് ഇങ്ങനെ പറയുക ഉണ്ടായി ആട് ജീവിതത്തെ കുറിച്ച്
“I have always maintained that the only way to expand Malayalam cinema is to make films that would appeal to a global audience. True growth will happen when we make content that will also appeal to audiences that do not know Malayalam or Kerala. Aadujeevitham is very much in that space, although made on a much bigger scale. The dream of director Blessy and myself is to make it the biggest-ever global venture that Malayalam cinema has come up with. We are going to make sure that it travels the world. We want it to reach a place where we can tell the world that there is a small strip of land in the South of India, and we did this. That’s the idea”

https://youtu.be/D8SNTquwScQ

(മലയാള സിനിമ വിപുലീകരിക്കാനുള്ള ഒരേയൊരു മാർഗ്ഗം ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകളാണെന്ന് ഞാൻ എപ്പോഴും വാദിക്കുന്നു. മലയാളമോ കേരളമോ അറിയാത്ത പ്രേക്ഷകരെ ആകർഷിക്കുന്ന ഉള്ളടക്കം ഞങ്ങൾ നിർമ്മിക്കുമ്പോൾ യഥാർത്ഥ വളർച്ച സംഭവിക്കും. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ആഗോള സംരംഭമായി ഇതിനെ മാറ്റുക എന്നതാണ് ബ്ലെസി എന്ന സംവിധായകന്റെയും എന്റെയും സ്വപ്നം. അത് ലോകമെമ്പാടും സഞ്ചരിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുന്നു. ദക്ഷിണേന്ത്യയിൽ ഒരു ചെറിയ ഭൂപ്രദേശമുണ്ടെന്ന് ലോകത്തോട് പറയാൻ കഴിയുന്ന ഒരു സ്ഥലത്ത് അത് എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ ഇത് ചെയ്തു. അതാണ് ആശയം”) വാനോളം ഉയരട്ടെ മലയാള സിനിമ.

Leave a Reply
You May Also Like

കുതിരകളെ സ്നേഹിച്ച പോൺ മാലാഖ ജൂലിയ ആൻ

ഒരു അമേരിക്കൻ നീലച്ചിത്ര നടിയും നർത്തകിയുമാണ് ജൂലിയ ആൻ . നിരവധി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ…

ഇന്ദ്രജിത്ത്, സർജാനോ,ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’

ഇന്ദ്രജിത്ത്, സർജാനോ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മ്യൂസിക് അവകാശം സ്വന്തമാക്കി മ്യൂസിക് 247.  ശ്രുതി രാമചന്ദ്രൻ,…

13 എന്ന സംഖ്യയെ ഭയക്കാൻ കാരണമെന്ത് ?

13 എന്ന സംഖ്യയെ ഭയക്കാൻ കാരണമെന്ത് ? അറിവ് തേടുന്ന പാവം പ്രവാസി 👉 13…

ദൃശ്യം, കൈദി എന്നിവയുടെ റീമേക്കുകൾ, അജയ് ദേവ്ഗൺ ബോളിവുഡിന്റെ രക്ഷകൻ ?

അജയ് ദേവ്ഗൺ തന്റെ പുതിയ ചിത്രമായ ഭോലയുടെ ടീസർ ചൊവ്വാഴ്ച പുറത്തിറക്കി, അത് അദ്ദേഹത്തിന്റെ ആരാധകർക്ക്…