രാഗീത് ആർ ബാലൻ
അഞ്ചാം പാതിരയുടെ മൂന്ന് വർഷങ്ങൾ 1️⃣0️⃣ -0️⃣1️⃣ -2️⃣0️⃣2️⃣0️⃣ * 1️⃣0️⃣-0️⃣1️⃣-2️⃣0️⃣2️⃣3️⃣
ഡിസംബർ 21-2019 നായിരുന്നു അഞ്ചാം പാതിരായുടെ ട്രൈലർ യൂട്യൂബിൽ വരുന്നത്. 2മിനിറ്റ് 17സെക്കന്റുകൾ ഉള്ള ട്രെയ്ലറിൽ ഒരു ഡയലോഗ് ഉണ്ട് “ഇന്ന് രാത്രി നിങ്ങൾ ശരിക്കും ഉറങ്ങിക്കോളൂ സീസർ. ഉടനെ തന്നെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും. മറ്റാർക്കും വേല ചെയ്യാൻ പറ്റാത്ത അവർ മാത്രം വേല ചെയ്യുന്ന ആ രാത്രി ദിനങ്ങൾ വരികയാണ്. നിങ്ങളുടെ ഉറക്കമില്ല രാത്രികൾ വരുകയാണ്” ആ ഒരൊറ്റ ഡയലോഗ് ആണ് എന്നെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സിനിമ കാണാൻ പ്രേരിപ്പിച്ചത്.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്നെ ഏറ്റവും അധികം വിസ്മയിപ്പിച്ചത് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ്.അത് വരെ കോമഡി ഫീൽ ഗുഡ് സിനിമകൾ ചെയ്തുപോന്നിരുന്ന ഒരു സംവിധായകൻ അഞ്ചാം പാതിരാ എന്ന ഒറ്റ സിനിമയിൽ കൂടെ തനിക്കു ത്രില്ലർ സിനിമകളും ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചു.അതുപോലെ തന്നെ എടുത്തുപറയേണ്ടതാണ് ഷൈജു ഖാലിദിന്റെ മനോഹരവും വ്യത്യസ്തവുമായ ഛായാഗ്രഹണവും ഷൈജു ശ്രീധറിന്റെ എഡിറ്റിങ്ങും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും. ഉറപ്പുള്ള കഥയും നല്ല ഡയറക്ഷനും ക്യാമറയും എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും അടങ്ങിയ ഒന്നാന്തരം ത്രില്ലർ അനുഭവം ആയിരുന്നു അഞ്ചാം പാതിരാ.
സിനിമയിലെ ഇന്ദ്രൻസ് അവതരിപ്പിച്ച റിപ്പർ രവി എന്നെ വല്ലാതെ haunt ചെയ്ത ഒരു കഥാപാത്രസൃഷ്ടി ആയിരുന്നു..കഥാപാത്രത്തിന്റെ ഭൂതകാലം അടയാളപ്പെടുത്തുന്ന ഒരു സംഭാഷണം മാത്രം മതി റിപ്പർ രവിയുടെ റേഞ്ച് മനസിലാക്കാൻ.
“ഓരോ കൊലപാതകം കഴിയുമ്പോഴും ഞാൻ ഒന്നരയോ രണ്ടോ കൊല്ലം അവധി എടുക്കും.. എന്നിട്ട് പോലീസുകാരെയും പത്രക്കാരെയും വിശ്വസിപ്പിക്കും..റിപ്പർ രവിയുടെ അവസാനത്തെ കൊലയും കഴിഞ്ഞെന്നു..വേട്ട അവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരൻ ആണ് യഥാർത്ഥ ബുദ്ധിമാൻ”.. വളരെ കുറച്ചു സ്ക്രീൻ പ്രെസെൻസ് മാത്രമേ റിപ്പർ രവിക്ക് ഉള്ളു..നെടുനീളൻ സംഭാഷണങ്ങളോ ഒന്നും അയാൾക്ക് ഇല്ല..ആ ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ റിപ്പർ രവി ആരായിരുന്നു എന്തായിരുന്നു എന്നും.. കഥാപാത്രത്തിന്റെ ഒരൊറ്റ ഫ്ലാഷ്ബാക്ക് രംഗങ്ങൾ പോലും കാണിക്കാതെ തന്നെ പ്രേക്ഷകനിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഇന്ദ്രൻസ് ചേട്ടന് കഴിഞ്ഞിരുന്നു..രവിയുടെ മുഖത്ത് മാറി മറയുന്ന ഭാവങ്ങളും സംസാരത്തിനിടയിൽ ഉള്ള ഒരു നീഗുഡമായ ചിരിയും എല്ലാം അക്ഷരർത്ഥത്തിൽ എന്നെ ഞെട്ടിച്ചതാണ്..
മൂന്ന് വർഷമായിരിക്കുന്നു റിപ്പർ രവി പ്രേക്ഷകരെ വിശ്വസിപ്പിച്ചിട്ടു വേട്ട അവസാനിച്ചു എന്ന്..ഈ സിനിമക്ക് ഒരു സീക്വൽ ഉണ്ടായാൽ ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് റിപ്പർ രവിക്കു വേണ്ടി ആണ്..വേട്ടക്കാരൻ ആണ് അയാൾ യഥാർത്ഥ ബുദ്ധിമാൻ… അയാൾക്ക് പറയാൻ ഏറെ ഉണ്ട് ഇനിയും…