Connect with us

ആ കഥാപാത്രത്തിന്റെ ഭൂതകാലം അടയാളപ്പെടുത്തുന്ന ഒരു സംഭാഷണം മാത്രം മതി ഈ നടനെ ഓർക്കുവാൻ

കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ നീ.. തൃശൂർ കുമ്മാട്ടി അല്ല മുണ്ടൂർ കുമ്മാട്ടി.. പണ്ട് ജന്മിമാര് പാണ്ടികളെ ഇറക്കും കുമ്മാട്ടി കോലത്തില്..എതിരെ നിൽക്കുന്ന യൂണിയൻ പ്രവർത്തനം ഉള്ള

 48 total views

Published

on

രാഗീത് ആർ ബാലൻ

അനിൽ പി നെടുമങ്ങാട് ❣️

ഒരു കഥാപാത്രത്തിന്റെ ഭൂതകാലം അടയാളപ്പെടുത്തുന്ന ഒരു സംഭാഷണം മാത്രം മതി ഈ നടനെ ഓർക്കുവാൻ ❣️

“കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ നീ.. തൃശൂർ കുമ്മാട്ടി അല്ല മുണ്ടൂർ കുമ്മാട്ടി.. പണ്ട് ജന്മിമാര് പാണ്ടികളെ ഇറക്കും കുമ്മാട്ടി കോലത്തില്..എതിരെ നിൽക്കുന്ന യൂണിയൻ പ്രവർത്തനം ഉള്ള ഹരിജൻ സഖാക്കളേ തീർക്കാൻ.. രണ്ടു കുമ്മാട്ടി കഴിഞ്ഞു..കുറെ സഖാക്കൾ തീർന്നു..പക്ഷെ അടുത്ത കുമ്മാട്ടിക്ക് തീർന്നത് പതിമൂന്നു പാണ്ടികളാ..ചെയ്തത് ആരെന്നു പോലീസിന് പിടികിട്ടിയില്ല..പക്ഷെ പാർട്ടിക്ക് കിട്ടി.. ഇരുപത്തഞ്ചു വയസ്സുള്ള ഒരു ചെക്കനെ കുമ്മാട്ടി കോലത്തിൽ കൊണ്ട് നിർത്തി എം ൽ എ ചാത്തൻ മാഷിന്റെ മുൻപിൽ…മാഷ് അവനോടു പറഞ്ഞു.. നീ ചെയ്തത് തെറ്റല്ല ചെറുത്തുനിൽപ്പാണ്.. പക്ഷെ ഇന്ന് നീ എന്ത് ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്നു നിർബന്ധിച്ചു മാഷ് അവനെ പോലീസിൽ ചേർത്തു…

May be a close-up of 1 person, beard and outdoorsഅവന്റെ പേരാണ് അയ്യപ്പൻ നായർ.. പിന്നീട് മുണ്ടൂർ മാടൻ എന്നൊരു വിളിപേരും കിട്ടി.. യൂണിഫോമിൽ കയറിയത് കൊണ്ട് അയാൾ ഒന്ന് ഒതുങ്ങി..മയപെട്ടു.. ആ യൂണിഫോം ആണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്..ഇനി അയാൾക്കു നിയമം ഇല്ല… കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുക എന്നത് ”

ഈ സംഭാഷണം അത്ര മനോഹരമായിട്ടാണ് അനിൽ പി നെടുമങ്ങാട് എന്ന നടൻ ചെയ്തത്.ആ ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ആയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് ഒരു സീൻ പോലും കാണിക്കാതെ തന്നെ അതിന്റെ ആ തീവ്രത അനുഭവിക്കാൻ കഴിഞ്ഞിരുന്നു പ്രേക്ഷകർക്ക്..C. I സതീഷ്കുമാർ എന്ന കഥാപാത്രവും അനിൽ പി നെടുമങ്ങാട് എന്ന നടനെയും എന്നും ഓർത്തിരിക്കാൻ ആ ഒരു രംഗം മതി.അടുത്ത കാലത്തു ഒരൊറ്റ ഡയലോഗ് ഡെലിവറി കൊണ്ട് എന്നെ വിസ്മയിപ്പിച്ച അതിശയിപ്പിച്ച നടൻ

ഭയങ്കര ഒരു ഇഷ്ടമുണ്ടായിരുന്നു എനിക്ക് ഈ നടനോട്. ഓരോ സിനിമകളിലും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.ഇപ്പോൾ വെറുതെ എങ്കിലും അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ എടുത്തു കാണാറുണ്ട്.. കാരണം സിനിമ മേഖലയിൽ കലാഭവൻ മണി ചേട്ടന്റെ വിയോഗത്തിന് ശേഷം എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച ഒരു മരണ വാർത്ത ആയിരുന്നു അനിൽ ചേട്ടന്റെ..

ഡിസംബർ 25ഞാൻ ഒരിക്കലും മറക്കാത്ത ഒരു ദിവസം ആണ്. കാരണം അന്ന് മലങ്കര ഡാമിന്റെ ആഴത്തിലേക്കു അദ്ദേഹം വൈകുനേരം മുങ്ങി താഴുമ്പോൾ അതിനു അടുത്തു തന്നെ ഞാൻ ഉണ്ടായിരുന്നു . വൈകുനേരം മലങ്കര ഡാമിന്റെ കവാടത്തിനു മുൻപിൽ നിന്ന് കയറാൻ തുടങ്ങിയപ്പോൾ ഇടുക്കിയിൽ എത്താൻ സമയം വൈകുമെന്ന് കാരണത്താൽ ഞാൻ കയറാതെ പോകുകയായിരുന്നു. കയറിയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഏറെ ഇഷ്ടപെടുന്ന കലാകാരന്റെ ചിലപ്പോൾ മരണം കണ്ടു പോയേനെ…അതിനു ശേഷം ഇടുക്കിയിൽ വെച്ചു അദേഹത്തിന്റെ മരണ വാർത്ത അറിയുകയും.. തിരികെയുള്ള യാത്രയിൽ മലങ്കര ഡാമിന് മുൻപിൽ വന്നപ്പോൾ വല്ലാത്തൊരു മനപ്രയാസമായിരുന്നു എനിക്ക് അനുഭവപ്പെട്ടത്..

അയ്യപ്പനും കോശിയും ഇറങ്ങിയപ്പോൾ personal ആയി എന്റെ അദ്ദേഹതിനോടുള്ള ആരാധന അറിയിച്ചു കൊണ്ടുള്ള ഒരു സന്ദേശം ഞാൻ അയച്ചപ്പോൾ.. നേരിട്ട് ഒരിക്കൽ കാണാം എന്നായിരുന്നു മറുപടി……. പക്ഷെ കാണാൻ സാധിച്ചില്ല….ഇടക്ക് ഇടക്ക് പഴയ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുകയും..ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലും ഞാൻ പോയി നോക്കാറുണ്ട്.. രസകരമായ അദ്ദേഹം പങ്ക് വെച്ച കുറെ അധികം ഓർമകളും തമാശകളും കുറെ ചിത്രങ്ങളും അവസാനമായി കുറിച്ച വാക്കുകളും കാണുവാൻ വേണ്ടി..പിന്നെ ഓൺലൈൻ വരുമ്പോൾ ഉള്ള ഒരു symbol ഉണ്ടല്ലോ.. അതെങ്ങാനും ഒന്നുകൂടി വന്നാലോ എന്ന് കരുതി…

 

Advertisement

 

**

 49 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement