രാഗീത് ആർ ബാലൻ
2003 ൽ റിലീസ് ആയ ലാൽജോസിന്റെ പട്ടാളം എന്ന സിനിമയിലെ ഒരു രംഗമാണ് ഇത് .. ഈ ഫ്രെമിൽ 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായ മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ട് നടന്മാരും ഉണ്ട്. വില്ലൻ ആയി സഹ നടനായി നായകനായും ഹാസ്യ നടനും ആയും എല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുന്ന പകരം വെക്കാനില്ലാത്ത നടൻ ആണ് ബിജു മേനോൻ.മലയാളം തമിഴ് തെലുങ്ക് സിനിമകൾ അടക്കം ഏകദേശം നൂറ്റി അറുപതോളം സിനിമകളിൽ അഭിനയിച്ച നടൻ.പ്രണയ വർണ്ണങ്ങളിലെ വിക്ടർ,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ അഖിൽ, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമൻ ,സ്നേഹത്തിലെ ശശിധരൻ, മധുര നൊമ്പര കാറ്റിലെ വിഷ്ണു,മേഘ മൽഹാറിലെ രാജീവ് അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ ആണ്.തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്. അതിനു ഉത്തമ ഉദാഹരണങ്ങൾ ആണ് അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരും ആർക്കറിയാം ലെ ഇട്ടിയവിരയും എല്ലാം.എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു ബിജു മേനോൻ ഓരോ സിനിമകളിലൂടെ.
“എന്റെ growth ഭയങ്കര രസാണ്..എന്റെ ആദ്യമായിട്ട് ഫ്ലെക്സിൽ ഫോട്ടോ വരുന്നത് കിളി പോയി എന്ന സിനിമയിലാണ്..ഞാൻ അത് കാണാൻ എന്റെ മാള യിൽ നിന്നു വന്നത് മാമംഗലം പള്ളിയുടെ മുൻപില് ഒരു ഫ്ലെക്സ് ഇരിപ്പുണ്ട്.. ആ ഫ്ലെക്സിൽ സ്റ്റാമ്പ് സൈസ് കള്ളിയിൽ എന്റെ ഒരു ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു കിളി പോയി എന്ന പടത്തിൽ..ഞാൻ അത് കണ്ടു.. ഉഫ്.. ഫ്ലെക്സിൽ എന്റെ ഫോട്ടോ..ആ ഒരു ഫോട്ടോ ഞാനല്ലാതെ വേറൊരാളും ശ്രദ്ധിച്ചിട്ടുണ്ടാകുല..കാരണം കാർഡ് സൈസിൽ..അത് കണ്ട് ഞാൻ ഭയങ്കരമായി സന്തോഷിച്ചു…ഈ അടുത്ത് കഴിഞ്ഞ ആഴ്ച ഞാൻ അതിലെ പോരുമ്പോൾ എന്നും ഞാൻ ആ ഫ്ലെക്സ് നോക്കും..ഇപ്പൊ അവിടെ ഇരിക്കുന്നത് ജോസെഫിന്റെ ഒറ്റക്കുള്ളൊരു ഫ്ലെക്സ് ആണ്..അത് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷവും തൃപ്തിയും എന്ന് പറയുന്നത്..അന്ന് ആ ചെറിയ ഫോട്ടോ വന്നത് കൊണ്ടാണ് എനിക്കിപ്പോ ആ ഫ്ലെക്സ് നോക്കുമ്പോൾ ഇത്രയും സന്തോഷം തോന്നുന്നത്…അങ്ങനത്തെ രസമുള്ള ഒരുപാട് സന്തോഷങ്ങൾ എനിക്ക് കിട്ടി ” ജോജു ജോർജിന്റെ വാക്കുകൾ ആണ് ഇതു.. ഇന്ന് പുരസ്‌ക്കാര നിറവിൽ നിൽക്കുമ്പോൾ നാടുമുഴുവൻ അദ്ദേഹത്തിന്റെ ഫ്ലെക്സുകൾ തല ഉയർത്തി നില്കുന്നുണ്ടാകും.
ജോജു ജോർജിന്റെ കരിയർ എന്നെ പലപ്പോഴും അത്ഭുതപെടുത്തിയിട്ടുണ്ട് . കഴിഞ്ഞ 20വര്‍ഷം ഈ നടന്‍ ഇവിടെയുണ്ടായിരുന്നുവെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ട് അഞ്ചു വര്‍ഷത്തിലധികമായിട്ടില്ല എന്നതാണ് അത്ഭുതമായി തോന്നുന്നത്. പക്ഷേ ജോജു ഒരിക്കലും തന്റെ നഷ്ടങ്ങളെയോര്‍ത്ത് നിരാശപ്പെട്ടു കണ്ടിട്ടില്ല. അത് അദ്ദേഹത്തിന്റെ ഓരോ അഭിമുഖങ്ങൾ കാണുമ്പോഴും വ്യക്തമാണ്.തന്നെക്കാള്‍ കഴിവുള്ള പലരും ഇക്കാലത്തിനിടയിലും ഒന്നുമാകാതെ നില്‍ക്കുന്നതിൽ ഏറ്റവും കൂടുതല്‍ വേദനിക്കുന്ന ഒരു നടൻ നല്ല മനുഷ്യൻ. നേരിടേണ്ടി വന്ന കഷ്ടതകളും അവഗണനകളും ഒത്തിരിയുണ്ടെന്ന് പല അഭിമുഖങ്ങളിലും ജോജു പറഞ്ഞിട്ടുണ്ട്
വര്‍ഷങ്ങളോളം പല സിനിമകളിൽ നിശബ്ദനായി നില്‍ക്കേണ്ടി വന്ന ഒറ്റ സീനില്‍ ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന നടൻ. മനസ്സിൽ സിനിമ എന്നത് മാത്രം മനപാഠം ആക്കിയ മനുഷ്യൻ.. അവഗണനകളും കുത്തി നോവിക്കലുകളും ചതികളും എല്ലാം നേരിട്ട മനുഷ്യൻ.
ജോജു ജോർജ് : “എന്റെ നാട്ടിൽ എന്റെ അനിയന്റെ പ്രായത്തിനേക്കാൾ താഴെ ഉള്ളവർ വീട് പണിത് settle ആകുന്ന സമയത്ത് ഞാൻ സിനിമയിൽ അഭിനയിച്ചു നടക്കുവാ..പത്തു പൈസ വരുമാനം ഇല്ലാതെ.. അപ്പോൾ അവരൊക്കെ ഞാൻ നടന്നു പോകുമ്പോൾ ഇപ്പോഴും ഓർമയുണ്ട്.. “ഹലോ”… വിളിച്ചതൊക്കെ ഇങ്ങനെ ആണ്..എന്താണ് വല്ലതുമൊക്കെ നടക്കുമോ?ഇപ്പൊ ഏതാ പടം വല്ലതും ഉണ്ടോ ഇങ്ങനെയൊക്കെ പറഞ്ഞിട്ട് എന്റെ അടുത്ത് വളരെ ശോകമായിട്ടു പെരുമാറിയിട്ടുണ്ട് ഒരുപാട് പേർ..”
അവതാരകൻ : ഇപ്പോൾ അവർ എങ്ങനെയാ പെരുമാറുന്നത്?
ജോജു : ഒന്നും മിണ്ടുന്നില്ല
അവതാരകൻ : പക്ഷെ അന്നത്തെ ധൈര്യം എന്തായിരുന്നു?
ജോജു :ഞാൻ ആകുമെന്ന് ഉള്ളതായിരുന്നു ധൈര്യം… നമ്മൾ എന്ത് കൊണ്ടും സിനിമ കൊണ്ട് രക്ഷപെടും എന്നുള്ളത് തന്നെയായിരുന്നു ധൈര്യം..
പട്ടാളം എന്ന സിനിമയിലെ ഈ രംഗം ഇന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു . മികച്ച നടനുള്ള അവാർഡുകൾ പങ്കിട്ട രണ്ട് മികച്ച നടൻമാർ പത്തൊൻപത് വർഷങ്ങൾക്കു മുൻപേ ഒരു സിനിമയിലെ തന്നെ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു ഒരേ സിനിമയിൽ വേഷമിട്ടത്…
തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് ബിജുമേനോനും ജോജുവും ശ്രമിക്കുന്നത്…