🔥കാരിക്കാമുറി ഷണ്മുഖൻ 🔥
“തീർന്നല്ലോ നിന്റെയൊക്കെ കഴപ്പ്..അല്ലെങ്കിലും നിന്നെയൊക്കെ തന്നെ പറഞ്ഞിട്ട് എന്താ കാര്യം..ട്രെയിനിങ് കോളേജിലെ കവാത് പഠിപ്പിക്കുന്ന സാറുന്മാർ പറഞ്ഞു തരുന്നുണ്ടല്ലോ.. കാല കേടു കൊണ്ടും കയ്യിലിരിപ്പ് കൊണ്ടും മുന്നിൽ വന്നു പെടുന്ന പാവങ്ങളുടെ നെഞ്ചും കൂടു ചവിട്ടി ചളുക്കി ക്ഷയം പിടിപ്പിച്ചേ വിടാവുള്ളു എന്ന്…
ഗുണ്ടകളെ കണ്ടിട്ടുണ്ടോ നീയൊക്കെ കൈയ്ക്കും കാലിനും തലക്കും ശരീരത്തിന്റെ പുഷ്ടി അനുസരിച് വില പറഞ്ഞു.. ആവശ്യകാർക്ക് വെട്ടി കൊടുക്കുന്ന നല്ല പണിക്കാരുണ്ട് ഈ പട്ടണത്തില്..തൊടില്ല നീയൊന്നും.. മുന്നിൽ പോയ് നിക്കുകയും ഇല്ല..പിടുക്ക് വിറക്കും.. സ്കെച്ച് ചെയ്തു കത്തിക്ക് വരഞ്ഞു കളയും പിള്ളേര്..നാടും വീടും വിട്ടു പണിയെടുത്തു തിന്നാൻ വന്നതാ ഇവൻ… കാലും മേൽ കാലും കയറ്റി വെച്ച് ചളുവ അടിച്ചു ജീവിതം തീർക്കുന്ന മലയാളിക്ക്… അലക്കി തേച്ച മുണ്ടും കുപ്പായവും വേണമെങ്കിൽ ഇവനെ പോലുള്ള പാണ്ടികൾ വേണമല്ലോ…
ഇവനെ ചവിട്ടി കൊന്നിട്ട് ഇപ്പൊ എന്ത് കോപ്പിലെ കേസ് ആട നീയൊക്കെ കൂടെ തെളിയിച്ചത്..ഒരുത്തി നടക്കുന്നുണ്ട് കരഞ്ഞു കാലും വെന്തു.. ഇവന്റെ പെണ്ണ്..ഏതു നായിന്റെ മോനാടാ അവളെ പറഞ്ഞു സമാധാനിപ്പിക്കാൻ പോകുന്നെ..സർ പേടിക്കുവൊന്നും വേണ്ട ആരുടെയും തൊപ്പിയും നക്ഷത്രവും വടിയും ഒന്നും പോകാൻ പോകുന്നില്ല.. അവനൊരു പാവം ഇസ്തിരിക്കാരൻ പയ്യൻ.. നാളെ ജയലളിത ഉമ്മൻചാണ്ടിയെ വിളിക്കാൻ ഒന്നും പോകുന്നില്ല.. ഇങ്ങനെ ഒരു പ്രജാ ചത്തതിന്റെ പേരില്..എടുത്തു കൊണ്ട് വല്ല അണ്ടർ വൈറിന്റെയും വള്ളിയിലോ മറ്റോ കെട്ടി തുക്കു വല്ല കമ്പിയിലും ”
“ഞാനും കൂടെ ചേർന്ന് വെള്ളവും വളവും കൊടുത്ത് വളർത്തിയ വിഷത്തിന്റെ പൂവും കായും വിടരുന്ന ഒരു മരമുണ്ട്..ഞാൻ ഇന്ന് അതിന്റെ കമ്പും കടയ്യും മുറിക്കും..പുറകെ വരരുത് എന്റെ കോടാലിക്കു ലൈസൻസുണ്ടോ ടാക്സ് കെട്ടിയ രസീത് ഉണ്ടോന്നു ചോദിച്ചിട്ട് ”
“അവർക്കു എന്റെ ചാവ് കാണണം..പുല കുളി അടിയന്തരത്തിന്റെ ചോറും ഉണ്ണണം.. തന്തയില്ലാ പടപ്പുകളുടെ അഹങ്കാരം..ചങ്കിനും പള്ളക്കും ഉണ്ട കയറ്റി തന്നെ കൊണ്ട് ”
“പടവീടാ നീ എന്നെ ഉണ്ടാക്കിയ തന്ത ആവല്ലേ..നീ എന്റെ തോളിൽ കയ്യ് ഇട്ടു കുംബാരി എന്ന് വിളിച്ചപ്പോഴൊക്കെ.. നിനക്ക് ആവശ്യങ്ങൾ ഉണ്ടായിരുന്നു..ഒന്നുങ്കിൽ ഒരാളുടെ ജീവൻ.. അല്ലെങ്കിൽ ആരുടെയെങ്കിലും പെട്ടിയിലോ പത്തായത്തിലോ ഇരിക്കുന്ന പണം..മുനമ്പത്തെ മീൻ നാറുന്ന ചെറ്റ കൂടിലിൽ നിന്ന് ഈ മണിമാളികയിലേക്ക് ഒരു രാത്രി വെളുത്തപ്പോൾ ഷിഫ്റ്റ് ചെയ്തവൻ അല്ല നീ..ഷണ്മുഖന്റെ കയ്യ് കരുതും ചങ്കുറപ്പും വിറ്റും പണയം വെച്ച് കിട്ടിയതിന്റെയും നടുകണ്ടം തിന്നു വളർന്നവനാ നീ ”
🔥ഡെവിൻ കാർലോസ് പടവീടൻ 🔥
“മീൻ നാറുന്ന കുരയിൽ നിന്ന് യാത്ര തുടങ്ങുമ്പോൾ.. കയ്യിൽ കരുതാൻ അത് ഒന്നേ ഉണ്ടായിരുന്നുള്ളു ക്യാപിറ്റൽ ആയിട്ടു ആത്മവിശ്വാസം..പിന്നെ ലഹരിയോടുള്ള അടങ്ങാത്ത ആർത്തി..എനിക്ക് ലഹരി അധികാരത്തോട് ആയിരുന്നു..മരിക്കാൻ ശിക്ഷിക്കാൻ.. ഒരു പട്ടണത്തിലെ ഏതൊരു മനുഷ്യ ജീവന്റെയും തല വര മാറ്റിയെഴുതാൻ കഴിയുന്ന അധികാരത്തിന്റെ ലഹരി..റീഹാബിലിറ്റേഷൻ സെന്ററിയിൽ ചികിത്സായില്ലാത്ത കടുത്ത രോഗമാണ് അത്..ഞാൻ അതിനെ സ്നേഹിക്കുന്നു.. അതിൽ ജീവിക്കുന്നു”
“എങ്ങും ഒടുങ്ങാത്ത ജീവിതസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ കാര മുള്ളിന്റെ കീരിടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ മൃത്യുവോ ”
“ഡെവിൾ അതായിരുന്നു കോളേജ് കാലത്തെ എന്റെ ഇരട്ട പേര്. ഡെവിൻ കാർലോസിന്റെ ചുരുക്കം.. ഞാൻ ആ പേരിനെ സ്നേഹിക്കുന്നു ”
“പ്രാണൻ വിടുമ്പോൾ ഉള്ള ആ കരച്ചിൽ ഉണ്ടല്ലോ അതിങ്ങനെ ക്ലോസ് റേഞ്ചിൽ കേൾക്കാൻ വേണ്ടിട്ട് ഞാൻ ചങ്കിനകത്തേക്ക് കത്തി കുത്തി ഇറക്കിയത് ”
ഭയങ്കര ഇഷ്ടമാണ് ബ്ലാക്ക് എന്ന സിനിമയോടും കാരിക്കമുറി ഷണ്മുഖനോടും ഡെവിൻ കാർലോസ് പടവീടനോടും… രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ശക്തനായ നായകനും പ്രതിനായകനും…