രാഗീത് ആർ ബാലൻ

രണ്ട് ഭാഗങ്ങളിലായി ബോബി- സഞ്ജയ്‌ ഇരട്ട തിരക്കഥാകൃത്തുക്കളുടെ ഇന്റർവ്യൂ ‘The Cue ‘ വരുകയുണ്ടായി.. ഏകദേശം ഒരു മണിക്കൂർ ഇരുപത് മിനിറ്റോളം വരുന്ന രണ്ട് ഭാഗങ്ങൾ ഉള്ള അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു ഇന്റർവ്യൂ തന്നെ ആയിരുന്നു ബോബി സഞ്ജയുടെ .വളരെ വിശദമായി വിവരണങ്ങൾ നല്ല ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ നല്ലൊരു അവതാരകൻ മികച്ച മറുപടികളും ആയി ഇരട്ട തിരക്കഥാകൃത്തുക്കൾ.

2003ൽ എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിൽ തുടങ്ങി 2022ൽ പുറത്തിറങ്ങിയ സല്യൂട്ട് എന്ന സിനിമ വരെ ഉള്ള അവരുടെ പത്തൊൻപത്തു വർഷത്തിൽ അവരുടെ തുലികയിൽ പിറന്നത് പതിനറോളം സിനിമകൾ ആണ്.. വളരെ ഇഷ്ടമാണ് ഇവരുടെ സിനിമകൾ എല്ലാം കാണുവാൻ.. സിനിമയുടെ ഒക്കെ പോസ്റ്ററിലൊക്കെ ഇവരുടെ രണ്ട് പേരുടെയും പേരുകൾ കാണുമ്പോൾ തന്നെ ആ സിനിമകൾ പരമാവധി തീയേറ്ററിൽ തന്നെ കാണാൻ ശ്രമിച്ചിട്ടുള്ളവയാണ്..എന്റെ വീട് അപ്പുവല്ല നോട്ട്ബുക്.. നോട്ട് ബുക്ക്‌ അല്ല ട്രാഫിക് ഇതൊന്നുമല്ല മുംബൈ പോലീസ്.. ഇവരുടെ എല്ലാ സിനിമകളും പറയുന്ന വിഷയങ്ങൾ കൊണ്ടും കഥപറയുന്ന രീതി കൊണ്ടും വളരെ ഏറെ വ്യത്യസ്ത പുലർത്തുന്ന ഇരട്ട തിരക്കഥാകൃത്തുക്കൾ.

 

കാസനോവ എന്ന സിനിമ ബോബി സഞ്ജയ്‌ എഴുതിയതായിരുന്നു.. മോഹൻലാൽ എന്ന നടന്റെ വമ്പൻ പരാജയ സിനിമകളിൽ ഒന്ന്.ആ സിനിമയുടെ തിരക്കഥ തിരുത്തപെടുകയൊന്നും ചെയ്തിട്ടില്ല. കാസനോവ എന്ന സിനിമയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തിരക്കഥാകൃത്തുക്കൾ എന്ന നിലക്ക് അവരുടെ മാത്രം തെറ്റ് ആയിരുന്നു എന്ന് ആണ് അവർ വിശ്വസിക്കുന്നത്.

ഇൻസിഡന്റ് ഇൻസിഡന്റ് ബേസ് ചെയ്തുള്ള തിരക്കഥയും നോൺ ലിനീയർ സ്വഭാവമുള്ള ഒത്തിരി അഭിനേതാക്കൾ ഒത്തു ചേർന്ന് മലയാള സിനിമയുടെ മാറ്റത്തിനു സിഗ്നൽ നൽകിയ ഒരു സിനിമ ആയിരുന്നു ട്രാഫിക്.ഒരു നോൺ ലിനീയർ ഫോർമാറ്റിൽ ഉള്ള സിനിമ ആയതു കൊണ്ട് തന്നെ അഭിനേതാക്കളെയും നിർമാതാക്കളെയും പറഞ്ഞു മനസിലാക്കി എടുപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു..

 

ശെരിക്കും ട്രാഫിക് എന്ന സിനിമയുടെ കഥ ഒറ്റ വരിയിൽ പറയുകയാണെങ്കിൽ ഒരു ഹൃദയം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്നു.ഒറ്റ വരിയിൽ ഉള്ള ആ ഒരു മെറ്റീരിയലിൽ നിന്നാണ് അവർ സംവിധായകൻ രാജേഷ് പിള്ളേയുമായി കഥ ഉണ്ടാക്കിയത്.. ഒരു ബന്ധവും ഇല്ലാത്ത ഒരുപാട് സ്ഥലങ്ങളിൽ ചിതറി കിടന്ന മനുഷ്യർ ഒരു ദിവസത്തെ ഒരു സാഹചര്യത്തിൽ കുറേ അധികം circumstance അവരെയൊക്കെ കണക്ട് ചെയ്ത ഒരു റൂട്ട് ആയിരുന്നു ട്രാഫിക് എന്ന സിനിമ.

നിർണായകം എന്ന സിനിമയുടെ കഥ ചർച്ചകൾ പുരോഗമിക്കുന്ന സമയത്ത് എന്താണ് അതിൽ പറയേണ്ട മെയിൻ ഇഷ്യൂ എന്ന് ചർച്ച ചെയ്തു പോകുമ്പോൾ വളരെ യാദൃശ്ചികമായി ബോബി-സഞ്ജയ്‌ ഒരു ട്രാഫിക് ബ്ലോക്കിൽ കുറേ അധികം സമയം അകപ്പെട്ടു പോകുന്നു.. അവിടെ വെച്ച് നിർണായകം എന്ന സിനിമ സംസാരിക്കേണ്ട ഇഷ്യൂ എന്താണ് എന്ന് അവർക്കു ലഭിക്കുന്നു..

തിരക്കഥ രചനയിൽ ഡയലോഗിനും ആക്ഷനും പോലെ തന്നെ കഥാപാത്രങ്ങളുടെ പേരുകൾക്കും വലിയ ഒരു പ്രാധാന്യം ഉണ്ടെന്നു വിശ്വസിക്കുന്നവർ ആണ് ബോബി-സഞ്ജയ്‌.. ഒരുപാട് സമയം എടുത്താണ് ഓരോ കഥാപാത്രങ്ങൾക്കും പേരുകൾ അവർ എഴുതുന്നത്.ഒരു കഥാപാത്രത്തെ പ്രേക്ഷകർ identify ചെയ്യുന്നതിൽ പേരിന് വലിയൊരു സ്ഥാനം ഉണ്ടെന്നു കരുതുന്ന തിരക്കഥാകൃത്തുക്കൾ.അതുകൊണ്ടാണ് അവരുടെ രവി തരകനും ആന്റണി മോസസും എല്ലാം പ്രേക്ഷകർക്കിടയിൽ ഇന്നും ചർച്ച വിഷയം ആകുന്നത്.
“നമ്മൾ ഒരു സംവിധായകനെ വിശ്വസിച്ചു തിരക്കഥ ഏല്പിച്ചു കഴിഞ്ഞാൽ.. പിന്നെ അത് അദ്ദേഹത്തിന്റെ ആണ്. അതിന്റെ soul ചോർന്നു പോയി എന്നൊന്നും പറയാൻ സാധിക്കില്ല.. ഞങ്ങൾ എന്താണ് എഴുതേണ്ടത് What To Shoot.. How To Shoot എന്നുള്ളത് സംവിധായകന്റെ ചോദ്യമാണ് ”

2003-എന്റെ വീട് അപ്പുവിന്റെയും
2006-നോട്ട് ബുക്ക്‌
2011- ട്രാഫിക്
2012-കാസനോവ -അയാളും ഞാനും തമ്മിൽ
2013-മുംബൈ പോലീസ്
2014-ഹൌ ഓൾഡ് ആർ യൂ 2015-നിർണ്ണായകം
2016 -സ്കൂൾ ബസ്
2018-കായംകുളം കൊച്ചുണ്ണി
2019-ഉയരെ-എവിടെ
2021-മോഹൻകുമാർ ഫാൻസ്‌ -One -കാണെ കാണെ
2022- സല്യൂട്ട്

ഇനിയും വ്യത്യസ്ത കഥകളും കഥാപാത്രങ്ങളും വിഷയങ്ങളും ആയി ബോബി സഞ്ജയ്‌ കൂട്ടുകെട്ട് വരും… ചില സിനിമകൾ പരാജയ പെട്ടവ ആയിരുന്നു . പക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ ബോബി സഞ്ജയ്‌ എന്നി പേരുകൾ കാലങ്ങൾ കടന്നു പോയാലും ഉണ്ടാകും…എന്റെ വീട് അപ്പുവിന്റെയും നോട്ട് ബുക്കും ട്രാഫിക്കും അയാളും ഞാനും തമ്മിലും നിർണ്ണായകവും ഉയരെയും മുംബൈ പോലീസും എല്ലാം അവരുടെ തുലികയിൽ പിറന്ന മലയാള സിനിമക്ക് അഭിമാനിക്കാവുന്ന സൃഷ്ടികൾ ആണ്…

Leave a Reply
You May Also Like

നസ്രിയ നായികയായ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’യുടെ ഗാനം പുറത്തുവിട്ടു

നസ്രിയ നായികയാകുന്ന പുതിയ ചിത്രമായ ‘അണ്ടേ സുന്ദരാനികി’ വളരെ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാനിയാണ്…

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം വലിയ വിജയം നേടി മുന്നേറുകയാണ്.ഇതിനൊടകം തന്നെ 25…

10 വയസുള്ള ഒരു പെൺകുട്ടി അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങള്ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല

രമേശ് പിഷാരടി നായകനായി അഭിനയിച്ച സർവൈവൽ ത്രില്ലർ ആണ് നോ വേ ഔട്ട്. ചിത്രം വളരെ…

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിനു കാരണവർ സ്ഥാനത്തു നിന്നത് തമിഴിന്റെ ഇതിഹാസം രജനികാന്ത്

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിനു കാരണവർ സ്ഥാനത്തു നിന്നത് തമിഴിന്റെ ഇതിഹാസം രജനികാന്ത്. അദ്ദേഹത്തിന്റെ അനുഗ്രഹം…