രാഗീത് ആർ ബാലൻ
“എന്റെ കയ്യിൽ ഇന്നലെ അഞ്ചു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ സ്പോട്ടിൽ എന്റെ ലാഭം ഇരുപതു ലക്ഷം രൂപ ആയിരുന്നു . എന്റെ കയ്യിൽ അഞ്ചു ഇല്ലാതെ ആയി പോയി അപ്പൊ എന്റെ നഷ്ടം എത്രയാ ഇരുപതു.. അഞ്ചു ഉള്ളവൻ ഇരുപതു ഉണ്ടാക്കും മുപ്പതു ഉണ്ടാക്കും അൻപതു ഉണ്ടാക്കും ഇല്ലാത്തവൻ ഇവിടെ ഇരുന്നു മൂഞ്ചും.
ഇപ്പൊ തന്നെ ഇവിടെ ഉള്ളവന്മാരൊക്കെ പറഞ്ഞു നടക്കുന്നെ ഞാൻ ഒരു പണിയും എടുക്കാതെ ഫ്രോഡും കളിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുവന്നാ..കുട്ടുകാർക്ക് ജോലിയായി കല്യാണം ആയി ഇവൻ മാത്രം ഇങ്ങനെ.. അതല്ല ഇവന്മാർക്ക് ജീവിതത്തിനെ പറ്റി അറിയാൻ പാടില്ലാത്തത് പലതും എനിക്കറിയാം.. ഇനി അങ്ങോട്ടുള്ള കാലം ഫ്രീലാൻസ് ബിസിനസിന്റെ കാലമാ..അതവന്മാർക്ക് മനസിലാക്കി കൊടുക്കാം ഞാൻ..തെറ്റിയത് theory അല്ല തെറ്റിയത് calculation നാ.. എന്റെയില് മറിക്കാൻ ഫണ്ട് ഇല്ലാതെ ആയി പോയി.. ഫണ്ട് ഇറക്കാൻ ആരെങ്കിലും വരട്ടെ അപ്പൊ കാണിച്ചു തരാം ഞാൻ.. കൊറച്ചൊക്കെ ഫാന്റസി വേണം എന്നാൽ അല്ലെ ജീവിതത്തിലൊക്കെ ഒരു ലൈഫ് ഉള്ളു ഹേ ഹേ ഹേ…”
കാർബൺ എന്ന സിനിമയിലെ സിബി പണം സമ്പാദിക്കാൻ ആയി കുറുക്കു വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രം ആണ്.. ഒരുപാട് തിരിച്ചടികൾ മാത്രം കൈ മുതലായി ഉള്ളവൻ ആയിരുന്നിട്ടു കൂടി അയാളിലെ പ്രതീക്ഷ ഒരിക്കലും അയാൾ ഉപേക്ഷിക്കുന്നില്ല..എടുത്തു പറയത്തക്ക ഒരു ജോലി അയാൾക്ക് ഇല്ല.. മരതക കല്ല്, ആന കച്ചവടം വെള്ളിമുങ്ങ തുടങ്ങിയ കച്ചവടങ്ങളിലൊക്കെ ആണ് അയാൾക്ക് പ്രിയം.. എന്നാൽ കാര്യമായി ഒന്നും ലഭിക്കുന്നുമില്ല
വളഞ്ഞ വഴികളിലൂടെ ജീവിതം സുഖ സുന്ദരം ആകുക എന്നതു മാത്രമേ സിബിയുടെ മനസ്സിൽ എപ്പോഴും ഉള്ളത്. അതുകൊണ്ടുതന്നെ കണ്ടിട്ടും അയാള്‍ കാണാതെ പോകുന്ന ഉള്‍ക്കൊള്ളാതെ പോകുന്ന പല യാഥാര്‍ത്ഥ്യങ്ങളും അയാളുടെ ജീവിതത്തിൽ ഉണ്ട്..അമ്മയുടെ അസുഖവും അച്ഛന്‍റെ ഒറ്റപെടലുകളും അനിയത്തിയുടെ ഓട്ടപ്പാച്ചിലുകളും കൂട്ടുകാരുടെ കാശുകൾ നിറഞ്ഞ പോക്കറ്റുകളും അതില്‍പ്പെടും.
അവസാനം അയാൾ കാട്ടിലെ ഒരു പാലസിൽ നോട്ടക്കാരനായി എത്തിപ്പെടുമ്പോള്‍ കൈപ്പിടിയിലുള്ള ഈ ജീവിതത്തേക്കാള്‍ വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചുവച്ചിട്ടില്ല എന്ന സത്യം അയാൾ മനസിലാക്കുന്നു..
സ്വപ്നങ്ങൾക്ക് പുറകെ പോകുന്ന ഫാന്റസി ഇഷ്ടപ്പെടുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ ആണ് സിബി.
“ഇനി എത്രകാലമാണ് ഇങ്ങനെ survive ചെയ്യുന്നത്”
“ഒരു കടുവ 10 തവണയെങ്കിലും ശ്രമിച്ചിട്ടാണ് അതിന് ഒരു ഇരയെ ലഭിക്കുന്നത് ”
എന്നിങ്ങനെയൊക്കെ സിബി പറയുമ്പോഴും അയാളുടെ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ.തിയറികളും calculation കളും ആയി ജീവിക്കുന്ന ഒരുപാട് ആളുകളുടെ പ്രധിനിധി ആണ് സിബി..നമ്മളിൽ ഒരാളാണ് നമുക്ക് ചുറ്റും ഉള്ള ഒരാൾ ആണ് സിബി. ഫഹദ് ഫാസിലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെ ആണ് സിബി.. ജീവിതത്തേക്കാള്‍ വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചുവച്ചിട്ടില്ല എന്ന സത്യം പറഞ്ഞു തന്ന കഥാപാത്രം.