രാഗീത് ആർ ബാലൻ

എല്ലാവർക്കും ഇഷ്ടപെട്ട ഒരു സിനിമയും എല്ലാവർക്കും ഇഷ്ടമുള്ള നടനും✍️

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫഹദ് ഫാസിൽ എന്ന നടനും അദ്ദേഹത്തിന്റെ മാലിക് എന്ന സിനിമയും ആണ് ചർച്ച വിഷയം.എല്ലാവർക്കും ഒരുപോലെ ഇഷ്‍ടമായ ഒരു സിനിമയും എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു നടനോ ഉണ്ടോ? എന്റെ അറിവിൽ ഇല്ല.. ഒരുപാട് പ്രേക്ഷകർക്കു ഇഷ്ടമായ ചില സിനിമകൾ എനിക്ക് ഇഷ്ടപെടാത്തത് ആയിട്ടുണ്ട്.. ഒരുപാട് പ്രേക്ഷകർക്കു ഇഷ്ടമല്ലാത്ത ചില സിനിമകൾ എനിക്ക് പ്രിയപെട്ടവയാണ്

അതുപോലെ ആണ് ഫഹദ് ഫാസിൽ എന്ന നടനും മാലിക് എന്ന സിനിമയും അദ്ദേഹം അവതരിപ്പിച്ച അഹമ്മദ് അലി സുലൈമാൻ എന്ന കഥാപാത്രവും. ഈ മൂന്ന് കാര്യങ്ങളിലും രണ്ടു അഭിപ്രായം ഉള്ളവരുണ്ട്. ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ചു നിന്ന ഒരു സിനിമാനുഭവമാണ് മാലിക് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ആർട്ട്‌ ഡയറക്ഷനും എല്ലാം കൊണ്ട് അത്ഭുതപെടുത്തിയ ഒരു മികച്ച ചലച്ചിത്രവിഷ്കാരം.സാങ്കേതിക വശമായാലും കഥപാറച്ചിലിൽ ആയാലും മേക്കിങ് ആയാലും അഭിനേതാക്കൾ ആയാലും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന സിനിമ.രണ്ട് മണിക്കൂർ 41മിനിറ്റ് ഉള്ള സിനിമയുടെ തുടക്കത്തിൽ 12മിനിറ്റോളം ദൈർഘ്യമുള്ള ഒറ്റ ഷോട്ടുണ്ട്.. പല സ്ഥലങ്ങൾ പല സന്ദർഭങ്ങൾ പല കഥാപാത്രങ്ങൾ പല സംഭാഷണങ്ങൾ എല്ലാം ഒറ്റ ഷോട്ടിൽ.എത്ര ഗംഭീരം ആയിട്ടാണ് അത് എടുത്തിട്ടുള്ളത്.. മൂന്ന് കാലഘട്ടത്തിൽ കൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രം ആണ് അഹമ്മദ് അലി സുലൈമാൻ. ചിലർക്ക് അദ്ദേഹത്തിന്റെ 2 കാലഘട്ടം ഇഷ്ടപ്പെട്ടപ്പോൾ മറ്റു ചിലർക്ക് അവസാന കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ അഭിനയം ഒരു കല്ല് കടി ആയി തോന്നി.എന്നാൽ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട ഒരു സിനിമയും കഥാപാത്രവും ആയി മാലിക്കും അഹമ്മദ് അലി സുലൈമാനും.

ഫഹദ് ഫാസിൽ എന്ന നടൻ അദ്ദേഹത്തെ മറ്റൊരു നടനുമായോ താരതമ്യ പെടുത്താൻ താല്പര്യമില്ല.അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ കഴിവില്ലാത്ത നടൻ എന്ന് മുദ്ര കുത്തിയപ്പോൾ.വർഷങ്ങൾക്കു ശേഷം തിരിച്ചെത്തി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ സംസ്ഥാന ദേശീയ അവാർഡുകൾ നേടി പരിഹസിച്ചവരെ കൊണ്ട് തന്നെ നല്ല നടൻ എന്ന് പറയിപ്പിച്ച നടൻ..

2009 മുതൽ 2021 വരെ നീളുന്ന പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയെ വിസ്മയിപ്പിച്ചതെങ്ങനെ എന്ന് ചോദിച്ചാൽ, പന്ത്രണ്ടു വർഷങ്ങൾ കൊണ്ട് തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്.ഒരു താര സിംഹസനം ലക്ഷ്യം വെച്ചു കൊണ്ട് മാത്രം സിനിമകൾ ചെയ്യുന്ന ഒരാളായി ഫഹദിനെ എനിക്ക് തോന്നിയിട്ടില്ല.രണ്ടാം വരവിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ഫഹദ് പിന്നീട് മോശം സിനിമകളുടെ ഭാഗമായി മാറുന്നു. എന്നിരുന്നാലും മോശം എന്ന് മുദ്ര കുത്തപെട്ട സിനിമകളിൽ എല്ലാം തന്നെ തന്നിലെ നടനെ പാക പെടുത്തി ഇരുത്തം വന്ന ഒരു നടനായി ആസ്വദിച്ചു അദ്ദേഹം അവയെല്ലാം അവതരിപ്പിക്കാൻ ശ്രമിച്ചു.

2014 അവസാനത്തിൽ പുറത്തിറങ്ങിയ മണി രത്‌നം 2015 ൽ റിലീസ് ആയ മറിയം മുക്ക്,ഹരം, അയാൾ ഞാനല്ല 2016 തുടക്കത്തിൽ വന്ന മൺസൂൺ മംഗോസ് അങ്ങനെ തുടർച്ചയായി 5സിനിമകൾ തുടരെ തുടരെ സാമ്പത്തിക പരാജയം ഏറ്റുവാങ്ങി.അങ്ങനെ 2016ൽ തന്നെ മധുര പ്രതികാരം ആയി ഫഹദ് മഹേഷിന്റെ പ്രതികാരവും ആയി തിരികെ വന്നു.തുടർന്നങ്ങോട്ട് 2021 വരെ അദ്ദേഹത്തിന്റെതായി 15സിനിമകൾ വന്നു.

സേഫ് സോണിൽ നിൽക്കുന്ന ഒരു നടൻ എന്നും ചില സംവിധായകർക്കൊപ്പം മാത്രം സിനിമകൾ ചെയ്യുന്നു എന്നും അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങി. അതിൽ ഏറ്റവും കൂടുതൽ കേട്ട പേരുകൾ ആയിരുന്നു ദിലീഷ് പോത്തനും മഹേഷ്‌ നാരായണനും ആയിരുന്നു.കഥാപാത്രത്തിനോട് ഏറ്റവും അനിയോജ്യനായിട്ടുള്ള ആളെ കാസറ്റ് ചെയ്യുക കാസറ്റ് ചെയ്യപ്പെട്ടാൽ കാസ്റ്റിംഗ് കറക്റ്റ് ആയി കഴിഞ്ഞാൽ ഒരു സിനിമയുടെ പെർഫോമൻസ് ഏരിയുടെ 50ശതമാനം സേവ് ആയി എന്നാണ് ദിലീഷിനെ പോലൊരു സംവിധായകൻ വിശ്വസിക്കുന്നത്. ഒരു കഥാപാത്രത്തിലേക്കു ഒരാളെ കാസറ്റ് ചെയ്തു കഴിഞ്ഞാൽ അയാളെ മനസിലാക്കാൻ ശ്രമിക്കുക.ഒരു വ്യക്തി എന്ന നിലയിൽ അയാൾ എന്താണെന്നും നൽകുന്ന കഥാപാത്രം എന്താണെന്നു മനസിലാക്കി അതിനെ ഒന്ന് സ്ക്രീൻ പ്ലെയിൽ നൈസ് ആയിട്ടു Blend ചെയ്യാൻ ശ്രമിക്കുക. ഈ കഥാപാത്രവും ഈ അഭിനയിക്കുന്ന വ്യക്തിയും തമ്മിൽ ചെറിയൊരു മാജിക്കൽ Blend നടക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് ദിലീഷ് പോത്തൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

യാതൊരു പതർച്ചയും ഇല്ലാതെ അത്രയ്ക്ക് സൂക്ഷ്‌മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയിൽ തന്നെ ആണ് ഫഹദ് എന്ന നടൻ ഓരോ സിനിമയും ചെയ്തിട്ടുള്ളത് എന്നാണ് എന്റെ നീരിക്ഷണവും എന്റെ വ്യക്തിപരമായ അഭിപ്രായവും.എന്റെ അഭിപ്രായത്തോടും 2പക്ഷം നിൽക്കുന്നവർ ഉണ്ടെന്നു നന്നായി അറിയാം..എന്റെ ഇഷ്ടങ്ങൾ പോലെയോ അല്ലെങ്കിൽ എന്റെ ഒരു കാഴ്ചപ്പാടോ അല്ല മറ്റൊരാൾക്ക്‌. എല്ലാവർക്കും ഒരുപോലെ ഇഷ്‍ടമായ ഒരു സിനിമയും എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു നടനോ ഉള്ളതായി എന്റെ അറിവിൽ ഇല്ല.ഒരുപാട് പ്രേക്ഷകർക്കു ഇഷ്ടമായ ചില സിനിമകൾ എങ്കിലും നിങ്ങൾക്ക് ഇഷ്ടപെടാത്തത് ആയിട്ടുണ്ട്.. ഒരുപാട് പ്രേക്ഷകർക്കു ഇഷ്ടമല്ലാത്ത ചില സിനിമകൾ നിങ്ങൾക്കു പ്രിയപെട്ടവയായിട്ടുമുണ്ട്.മോഹൻലാൽ മമ്മൂട്ടി സുരേഷ്‌ഗോപി ദിലീപ് ജയറാം, ഫഹദ് ഫാസിൽ പ്രിത്വിരാജ്,കുഞ്ചാക്കോ ബോബൻ,ടോവിനോ ആസിഫ് അലി, ജയസൂര്യ, ഇന്ദ്രജിത് അങ്ങനെ എത്ര നടൻമാർ ഉണ്ട് നമ്മുടെ മലയാള സിനിമക്ക്. അവരുടേതായി എത്ര സിനിമകൾ ഉണ്ട് അവയിൽ ഏതെങ്കിലുമൊക്കെ ഇഷ്ടമുള്ളതും ഇഷ്ടമല്ലാത്തതും അതുമല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു നടന്റെ അഭിനയം ഇഷ്ടപെടാത്തതും ഇഷ്ടമുള്ളതായിട്ടും ഉള്ള സിനിമകൾ ഏതെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ എല്ലാവർക്കും..

You May Also Like

ഇനി മലയാള സിനിമയിൽ ആന്റണി മോസസിനെ പോലൊരു നായകൻ ജനിക്കുമോ ? സംശയമാണ്

ഞാൻ കണ്ട മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ആയിരുന്നു മുംബൈ പോലീസ് എന്ന സിനിമയിലെ ആന്റണി മോസസ്

മലയാള സിനിമ കേരളത്തിന്‌ പുറത്തുള്ളവരെ സംബന്ധിച്ച് ‘അങ്കിൾസ് ‘മാരുടെ സിനിമ ആയിരുന്നു

എന്തുകൊണ്ടാണ് ഒരു യുവനടൻ അക്കാലത്തു അംഗീകരിക്കപ്പെടാൻ പ്രയാസം ആയിരുന്നത്? കാരണം ലളിതം: സിനിമ എന്നത് ഇവിടെ 18-36 വയസ്സിനുള്ളിലെ

ഉപദേശം= പ്രവൃത്തി= ?

സൈനിക സ്കൂളില്‍ ചേരാന്‍ പോയിട്ട് അവിടത്തെ അപേക്ഷാഫോറം പോലും പൂരിപ്പിക്കാന്‍ തയ്യാറാകാത്ത മകന്റെ മുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുകയാണ്, എന്റെ കൂട്ടുകാരി.അവന്,ഗവണ്‍മെന്റ് ജോലികള്‍ ഒന്നും വേണ്ട അതാണ്‌ അവന്റെ ഉത്തരം.

പ്രേതം ലേറ്റസ്റ്റ് വേര്‍ഷന്‍

ഇരുട്ടിന്റെ നിശബ്ദതയില്‍ കരിയിലകളെ ചവിട്ടിയരക്കുന്ന ശബ്ദത്തിനൊപ്പം നടന്നു നീങ്ങുന്ന നിഴല്‍രൂപം,.. വിറയ്ക്കുന്ന കൈകളുടെ ദിശ തേടി മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന തീനാളത്തിന്റെ മിന്നുന്ന പ്രകാശം അതിനൊപ്പം സഞ്ചരിച്ചു. ഒരു ആവശ്യവുമില്ലാതെ പട്ടികള്‍ എവിടെയോ ഓരിയിട്ടു. ചിറകടിക്കുന്ന ചീവീടുകളുടെ ശബ്ദം അവിടമാകെ മുഴങ്ങിക്കേട്ടു. കാവിനു മറുവശത്തുള്ള ഇടവഴിയിലൂടെ ആ രൂപം പൊളിഞ്ഞു വീഴാറായ ഇല്ലത്തിന്റെ മുന്നിലേക്ക്‌ പ്രവേശിച്ചു. നാശം പൂര്ന്നമാവാതെ നില്‍കുന്ന മതിലിനു മുന്നിലൂടെ ആ രൂപം നടന്നു നീങ്ങി. മതിലിന്റെ മറു വശത്ത് കാട് പിടിച്ചു കിടക്കുന്ന കിണറും അതിന്റെ മുന്നില്‍ ഭീമാകാരമായി തലയുയര്‍ത്തി നില്‍കുന്ന കരിമ്പനയും, രാമന്‍ നായരുടെ ഭയം ഇരട്ടിപ്പിച്ചു. കത്തിച്ചു പിടിച്ചിരിക്കുന്ന ചൂട്ടിന്റെ ബലത്തില്‍ അയാള്‍ പേടിയോടെ നടപ്പിന്റെ വേഗത കൂട്ടി.പിന്നില്‍ നിന്നാരോ പിന്തുടരുന്ന പോലെ തോന്നി ഇടയ്ക്കിടെ അയാള്‍ ചൂട്ടു പിന്നിലേക്ക്‌ വീശിയടിച്ചു. “അര്‍ജുനന്‍ ഭല്ഗുനന്‍ പാര്തന്‍…’ അയാളുടെ ചുണ്ടുകള്‍ ഇടതടവില്ലാതെ ഉരുവിട്ടു.