ഏറ്റവും വിസ്മയിപ്പിച്ച നടന്മാർ ആരെന്ന ചോദ്യത്തിന് കമൽ ഹാസൻ പോലും പറഞ്ഞ പേര്
ഞാൻ ഫഹദ് ഫാസിൽ എന്ന നടന്റെ ഒരു കടുത്ത ആരാധകൻ ആണ്.2002 സെപ്റ്റംബർ 27നു ആണ് ഫാസിലിന്റെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ മകൻ ഫഹദ് ഫാസിൽ
231 total views

രാഗീത് ആർ ബാലൻ
ഫഹദ് ഫാസിൽ ❣️
ഞാൻ ഫഹദ് ഫാസിൽ എന്ന നടന്റെ ഒരു കടുത്ത ആരാധകൻ ആണ്.2002 സെപ്റ്റംബർ 27നു ആണ് ഫാസിലിന്റെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ മകൻ ഫഹദ് ഫാസിൽ നായകനായ കയ്യെത്തും ദൂരത്തു എന്ന സിനിമ റിലീസ് ആയതു.ആ ഒരൊറ്റ സിനിമ കൊണ്ട് കുഞ്ചാക്കോ ബോബനു അനിയത്തിപ്രാവിലൂടെ നേടി കൊടുത്ത ജന പ്രീതി തന്റെ മകനും ലഭിക്കുമെന്ന് ഫാസിൽ സർ കരുതിയിട്ടുണ്ടാകാം. എന്നാൽ പ്രതിക്ഷകൾ തെറ്റി.ആദ്യ സിനിമയിലൂടെ തന്നെ വമ്പൻ പരാജയം ഏറ്റു വാങ്ങി സിനിമ ലോകത്തു നിന്നും പിൻ വാങ്ങുകയാണ് ആ ചെറുപ്പക്കാരൻ ചെയ്തത്.. അങ്ങനെ ഒരു വെള്ളിയാഴ്ച തന്നെ ഒരു നായകന്റെ ഉദയവും അസ്തമയവും സംഭവിച്ചു.
പിന്നീട് വന്ന പല വെള്ളിയാഴ്ചകളിൽ ആയി പല പല താരങ്ങളെ പ്രേക്ഷകർ തിരഞ്ഞെടുത്തു.. ചിലരെ വാഴ്ത്തി ചിലരെ തളർത്തി.. അങ്ങനെ ഏഴു വർഷങ്ങൾ ശേഷം 2009ലെ മറ്റൊരു വെള്ളിയാഴ്ച ഒക്ടോബർ 9 നു രൂപത്തിലും ഭാവത്തിലും ഒരുപാട് വ്യത്യസ്തകളുമായി യാതൊരുവിധ പ്രഖ്യാപനങ്ങളോ വാർത്തകളോ ഒന്നും തന്നെ ഇല്ലാതെ കേരള കഫെ യിലെ മൃതുഞ്ജയം എന്ന ചെറു സിനിമയിൽ ഫഹദ് ഫാസിൽ പ്രത്യക്ഷപെട്ടു.പിന്നീട് ഉള്ള 2വർഷങ്ങളിൽ ആയി പ്രമാണി, കോക്ക്ടയിൽ,ടൂർണമെന്റ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ വന്നു..
2011ൽ റിലീസ് ആയ ചാപ്പ കുരിശ് എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടൻ ഉള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഫഹദ് കരസ്ഥമാക്കി.2012 ഫഹദിന്റെ വിജയ വർഷം ആയിരുന്നു.22 ഫിമെയിൽ കോട്ടയം,ഡയമണ്ട് നെക്ക്ലെയ്സ്, ഫ്രൈഡേ ഇറങ്ങിയ മൂന്നു സിനിമകളും ശ്രദ്ധിക്കപെട്ടു.2013ൽ ഫഹദിന്റെ പന്ത്രണ്ടോളം സിനിമകൾ ആണ് റിലീസ് ആയതു.അവയിൽ എല്ലാം തന്നെ ഫഹദ് അയാളിലെ നടനെ പാകപെടുത്തി എടുക്കുകയായിരുന്നു .
അങ്ങനെ 2016ൽ തന്നെ മധുര പ്രതികാരം ആയി ഫഹദ് മഹേഷിന്റെ പ്രതികാരവും ആയി തിരികെ വന്നു.തുടർന്നങ്ങോട്ട് 2021 വരെ അദ്ദേഹത്തിന്റെതായി തമിഴ് ലും മലയാളത്തിലും ആയി 15സിനിമകൾ വന്നു.
ഫഹദ് ഫാസിൽ എന്ന നടൻ അദ്ദേഹത്തെ മറ്റൊരു നടനുമായോ താരതമ്യ പെടുത്താൻ താല്പര്യമില്ല.അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ കഴിവില്ലാത്ത നടൻ എന്ന് മുദ്ര കുത്തിയപ്പോൾ.വർഷങ്ങൾക്കു ശേഷം തിരിച്ചെത്തി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ സംസ്ഥാന ദേശീയ അവാർഡുകൾ നേടി പരിഹസിച്ചവരെ കൊണ്ട് തന്നെ നല്ല നടൻ എന്ന് പറയിപ്പിച്ച നടൻ..
സേഫ് സോണിൽ നിൽക്കുന്ന ഒരു നടൻ എന്നും ചില സംവിധായകർക്കൊപ്പം മാത്രം സിനിമകൾ ചെയ്യുന്നു എന്നും അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങി. അതിൽ ഏറ്റവും കൂടുതൽ കേട്ട പേരുകൾ ആയിരുന്നു ദിലീഷ് പോത്തനും മഹേഷ് നാരായണനും ആയിരുന്നു.കഥാപാത്രത്തിനോട് ഏറ്റവും അനിയോജ്യനായിട്ടുള്ള ആളെ കാസറ്റ് ചെയ്യുക കാസറ്റ് ചെയ്യപ്പെട്ടാൽ കാസ്റ്റിംഗ് കറക്റ്റ് ആയി കഴിഞ്ഞാൽ ഒരു സിനിമയുടെ പെർഫോമൻസ് ഏരിയുടെ 50ശതമാനം സേവ് ആയി എന്നാണ് ദിലീഷിനെ പോലൊരു സംവിധായകൻ വിശ്വസിക്കുന്നത്. ഒരു കഥാപാത്രത്തിലേക്കു ഒരാളെ കാസറ്റ് ചെയ്തു കഴിഞ്ഞാൽ അയാളെ മനസിലാക്കാൻ ശ്രമിക്കുക.ഒരു വ്യക്തി എന്ന നിലയിൽ അയാൾ എന്താണെന്നും നൽകുന്ന കഥാപാത്രം എന്താണെന്നു മനസിലാക്കി അതിനെ ഒന്ന് സ്ക്രീൻ പ്ലെയിൽ നൈസ് ആയിട്ടു Blend ചെയ്യാൻ ശ്രമിക്കുക. ഈ കഥാപാത്രവും ഈ അഭിനയിക്കുന്ന വ്യക്തിയും തമ്മിൽ ചെറിയൊരു മാജിക്കൽ Blend നടക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് ദിലീഷ് പോത്തൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
2009 മുതൽ 2021 വരെ നീളുന്ന പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയെ വിസ്മയിപ്പിച്ചതെങ്ങനെ എന്ന് ചോദിച്ചാൽ പന്ത്രണ്ടു വർഷങ്ങൾ കൊണ്ട് തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്.ഒരു താര സിംഹസനം ലക്ഷ്യം വെച്ചു കൊണ്ട് മാത്രം സിനിമകൾ ചെയ്യുന്ന ഒരാളായി ഫഹദിനെ എനിക്ക് തോന്നിയിട്ടില്ല.
യാതൊരു പതർച്ചയും ഇല്ലാതെ അത്രയ്ക്ക് സൂക്ഷ്മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയിൽ തന്നെ ആണ് ഫഹദ് എന്ന നടൻ ഓരോ സിനിമയും ചെയ്തിട്ടുള്ളത് എന്നാണ് എന്റെ നീരിക്ഷണവും എന്റെ വ്യക്തിപരമായ അഭിപ്രായവും.എന്റെ അഭിപ്രായത്തോടും 2പക്ഷം നിൽക്കുന്നവർ ഉണ്ടെന്നു നന്നായി അറിയാം.ഇന്ത്യൻ സിനിമയിൽ ഏറ്റവും വിസ്മയിപ്പിച്ച നടന്മാർ ആരെന്ന ചോദ്യത്തിന് നടൻ കമൽ ഹസ്സൻ പറഞ്ഞ പേരുകളിൽ ഒന്ന് ഫഹദിന്റെ ആയിരുന്നു. ഇന്ന് ഉലകനായകനോപ്പം തന്നെ ഫഹദ് അഭിനയിക്കുന്നു..ഇനിയും ഒട്ടനവധി കഥാപാത്രങ്ങളിൽ കൂടെ ഇനിയും പ്രേക്ഷകരെ അത്ഭുതപെടുത്താൻ ഫഹദ് ഫാസിൽ എന്ന നടന് സാധിക്കട്ടെ..ഒരു ആരാധകൻ
232 total views, 1 views today
