രാഗീത് ആർ ബാലൻ

നേര് 100 കോടി, ഭീഷ്മ പർവ്വം നൂറ് കോടി, കണ്ണൂർ സ്‌ക്വാഡ് 100 കോടി… ഒരു സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്ന അല്ലെങ്കിൽ ഫാൻസ്‌ തന്നെ ക്രീയേറ്റ് ചെയ്യുന്ന സിനിമകളുടെ കളക്ഷൻ പോസ്റ്ററുകൾ പോസ്റ്റുകൾ കോടികളുടെ കണക്കുകൾ ഇവയെല്ലാം ശെരി ആയിക്കോട്ടെ, തെറ്റ് ആയിക്കോട്ടെ അത് ഒരു വിഭാഗം ആളുകളുടെ മാത്രം ടെൻഷനും വേവലാതിയും ആണ്… പക്ഷെ ആ ടെൻഷൻ പലപ്പോഴും അതിരു വിടുന്നു.. സിനിമയുടെ പേരിൽ ഉള്ള ഗ്രൂപ്പുകളിൽ 100 കോടിയുടെ പേരിലും 200 കോടിയുടെ പേരിലും ആളുകൾ തമ്മിൽ കലഹിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു..

ആരുടെ ഫാൻ ആണ് ഇഷ്ടപെട്ട നടൻ ആര് എന്ന ചോദ്യങ്ങൾക്കു മലയാളി പ്രേക്ഷകർ പൊതുവെ പറയുന്നത് മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്നായിരുന്നു.. അതിൽ തന്നെ ഒരു സൗഹൃദപരമായ മനോഭാവം ആണ് എല്ലാവരിലും ഉണ്ടായിരുന്നത്. ഇന്ന് സോഷ്യൽ മീഡിയുടെ വളർച്ചക്കൊപ്പം തന്നെ ഫാൻസ്‌ എന്ന വിഭാഗം എക്സ്ട്രീം ടോക്സിക് ലെവലിലേക്ക് അധഃപതിച്ചിരിക്കുന്നു.മമ്മൂട്ടിയുടെ സിനിമ റിലീസ് ആകുമ്പോൾ മോഹൻലാൽ ഫാൻസ്‌ എന്ന് പറയുന്നവരും മോഹൻലാൽ സിനിമകൾ റിലീസ് ആകുമ്പോൾ മമ്മൂട്ടി ഫാൻസ്‌ എന്ന് പറയുന്നവരും സൈബർ പ്ലാറ്റഫോംമുകളിൽ. മത്സരിച്ചു സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നു

നമ്മൾ ഒരു സിനിമയെ പറ്റി പറയുമ്പോൾ എന്തിനാണ് അതിന്റെ ബിസിനസിനെ പറ്റി മാത്രം പറയുന്നത്.. അതിനെ മാത്രം ഹൈലൈറ്റ് ചെയ്തു പറയുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല..നമ്മൾ സിനിമയെ കുറിച്ച് പറയുമ്പോൾ അതിന്റെ കഥ അതിന്റെ ടെക്നിക്കൽ സൈഡ് അതിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളതും അത് ആൾക്കാരിലേക്ക് എത്തുന്നുണ്ടോ എന്നും ആൾക്കാരുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടോ എന്നും ആൾക്കാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നതിനല്ലേ പ്രാധാന്യം നൽകേണ്ടത്. നല്ല സിനിമ അത് എത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിന്റെ അപ്പുറം അത് എത്ര കോടി കളക്റ്റ് ചെയ്തു എന്ന് പറഞ്ഞ് തർക്കിക്കുന്ന പ്രവണത നല്ലത് ആണോ.. അല്ല എന്നാണ് എന്റെ ഉത്തരം.

ഒരു നടനെ ആരാധിക്കാം ഇഷ്ടപെടാം.. പക്ഷെ അതിനെ മറ്റൊരു തലത്തിൽ കാണുന്നവർ മനോരോഗികൾ തന്നെ ആണ്.ഇതുവരെ പരസ്പരം നേരിൽ കാണാത്ത സംസാരിക്കാത്ത ആളുകൾ നാലു ചുമരിനുള്ളിൽ ഇരുന്ന് ഒരു നടന്റെ സിനിമയെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചു മോശമായ വാക്കുകൾ ഉപയോഗിച്ച് ആനന്ദിക്കുന്നു. പലപ്പോഴും മോഹൻലാലും മമ്മൂട്ടിയും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ ചില സമയങ്ങളിൽ എന്നെ നിരാശപ്പെടുത്തുകയും ചെയ്തു.അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു.മോശം സിനിമകൾ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളു.

ആരാധിക്കുന്ന ഏതു നടനും ആയിക്കോട്ടെ അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം മികച്ച സിനിമകൾ അവരുടെ സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്‌ എന്ന് വിശ്വസിക്കുന്നവർ ഫാൻസ്‌ അല്ല.പരസ്പരം ചളി വാരി എറിയുന്നവർ ഫാൻസ്‌ അല്ല.. ആത്മാർത്ഥമായി സിനിമയെ സ്നേഹിച്ചു അതിനെ കാണാൻ ശ്രേമിക്കുക. ആരാധന നല്ലതാ പക്ഷെ അത് മറ്റുള്ളവനെ എന്തും ഏതും പറയാൻ ഉള്ള ഒരു ലൈസൻസ് അല്ല.ഒരുപാട് ഫാൻസ് അസോസിയേഷനുകൾ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. രോഗികൾക്ക് ചികിത്സ ധനസഹായങ്ങൾ നൽകുന്നുണ്ട്.ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട് പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് അങ്ങനെ സമൂഹത്തിൽ നല്ല കാര്യങ്ങളും ചെയ്യുന്ന നല്ല ഒരു വിഭാഗം ഫാൻസുകാരും നമുക്കിടയിൽ ഉണ്ട്.. സൗഹൃദപരമായ ചർച്ചകൾ നടക്കുന്ന ഒരു വേദി ആയി എന്നെങ്കിലും ഫാൻസുകാർ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..നല്ല സിനിമ അത് എത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിന്റെ അപ്പുറം അത് എത്ര കോടി കളക്റ്റ് ചെയ്തു എന്ന് പറഞ്ഞ് തർക്കിക്കുന്നത് മാറ്റി വെച്ച് സിനിമകളെ ഇഷ്ടപെടുക താരങ്ങളെയോ കളക്ഷനോ മാത്രം അളന്നു തൂക്കി നോക്കി കാണുന്നതിനു പകരം.

ഒരു സിനിമയുടെ കഥ അതിന്റെ ടെക്നിക്കൽ സൈഡ് അതിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളതും അത് ആൾക്കാരിലേക്ക് എത്തുന്നുണ്ടോ എന്നും ആൾക്കാരുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടോ എന്നും ആൾക്കാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നതിനല്ലേ പ്രാധാന്യം നൽകേണ്ടത്…സിനിമകളുടെ വിജയ പരാജയങ്ങൾ കോടികളുടെ കണക്കുകൾ ഇതെല്ലാം നിങ്ങളുടെ മാത്രം ടെൻഷനും വേവലാതിയും ആണ്..അവരുടെ അല്ല

You May Also Like

ആറാട്ട് ടീവിയിൽ വന്നപ്പോൾ ടീവി ഓഫ് ചെയ്തു, നിരാശകൊണ്ടു കണ്ണുനിറഞ്ഞുപോയി

Swapna M റിവ്യൂ കുറിപ്പുകൾ ജീവിത മാർഗ്ഗമായി കൊണ്ടു നടക്കുന്നവരോട് ഒരു അപേക്ഷയുണ്ട്.”എന്റെ പുസ്തകം അതിഗംഭീരമാണ്.…

ഇന്ദ്രൻസ് എന്ന നടന്റെ ട്രാൻസ്‌ഫോർമേഷൻ ഒരു പക്ഷെ വേറെ ഒരാൾക്കും സ്വപ്നം കാണാനാകില്ല

Habeeb V Rahman ഇന്ദ്രൻസ് എന്ന നടന്റെ ട്രാൻസ്‌ഫോർമേഷൻ ഒരു പക്ഷെ വേറെ ഒരാൾക്കും സ്വപ്നം…

നയൻതാര ശരിക്കും തിയറ്റർ ബിസിനസിലാണോ ? എന്താണ് സത്യം !

തമിഴ് സിനിമയിൽ ലേഡീസ് സൂപ്പർസ്റ്റാർ എന്ന വിശേഷണം നേടിയ നയൻതാര 20 വർഷത്തിലേറെയായി തമിഴ്, തെലുങ്ക്,…

‘പകലും പാതിരാവും’ അതി ഗംഭീര ക്രൈംത്രില്ലർ

“പകലും പാതിരാവും” മാസ്സ് സിനിമകൾ മാത്രം മലയാളത്തിൽ ഒരുക്കിയ സംവിധായകൻ അജയ് വാസുദേവും എപ്പോഴും മികച്ച…