ഫാൻസ്‌ അസോസിയേഷനുകൾ, ഫാൻസ്‌ ഷോ എന്നിവ മലയാള സിനിമയെ തകർക്കുകയാണോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
331 VIEWS

ഇന്ത്യൻ സിനിമാ മേഖലയിൽ കണ്ടുവരുന്ന മോശമായൊരു കീഴ്വഴക്കം ആണ് വയലന്റ് ഫാൻസ്‌ അസോസിയേഷനുകൾ . ഇവർ ഒരർത്ഥത്തിൽ സിനിമാ മേഖലയെ പരസ്പരം പാരവച്ചു തകർക്കുകയാണ്. രാഗീത് ആർ ബാലന്റെ പോസ്റ്റ് വായിക്കാം.

പ്രിയപ്പെട്ട എല്ലാ ആരാധകർക്കുമുള്ള ഒരു തുറന്നെഴുത്ത് ✍️

ഫാൻസ്‌ അസോസിയേഷനുകൾ, ഫാൻസ്‌ ഷോ എന്നിവ മലയാള സിനിമയെ തകർക്കുകയാണോ ?

Rageeth R Balan

ഫാൻസ്‌ എന്ന പറയുന്ന ഒരു പ്രത്യേക വിഭാഗം മലയാള സിനിമയെ തകർക്കുകയാണ്. ആരുടെ ഫാൻ ആണ് ?ഇഷ്ടപെട്ട നടൻ ആര് ? എന്നൊക്കെയുള്ള ചോദ്യങ്ങൾക്കു മലയാളി പ്രേക്ഷകർ പൊതുവെ പറയുന്നത് മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്നായിരുന്നു. അതിൽ തന്നെ ഒരു സൗഹൃദപരമായ മനോഭാവം ആണ് എല്ലാവരിലും ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ അല്ല ഓരോ വെള്ളിയാഴ്ചകളും

എന്നാൽ ഇന്ന് സോഷ്യൽ മീഡിയുടെ വളർച്ചക്കൊപ്പം തന്നെ ഫാൻസ്‌ എന്ന വിഭാഗം എക്സ്ട്രീം ടോക്സിക് ലെവലിലേക്ക് അധഃപതിച്ചിരിക്കുന്നു.മമ്മൂട്ടിയുടെ സിനിമ റിലീസ് ആകുമ്പോൾ മോഹൻലാൽ ഫാൻസ്‌ എന്ന് പറയുന്നവരും മോഹൻലാൽ സിനിമകൾ റിലീസ് ആകുമ്പോൾ മമ്മൂട്ടി ഫാൻസ്‌ എന്ന് പറയുന്നവരും സൈബർ പ്ലാറ്റഫോമുകളിൽ മത്സരിച്ചു സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നു.അതിനൊപ്പം തന്നെ കണ്ടു വരുന്ന ഒരു പ്രവണതയാണ് തീയേറ്ററുകളുടെ മുൻപിൽ ഒരു സിനിമയുടെ ആദ്യ ദിന ആദ്യ ഷോ കണ്ട് ഇറങ്ങുന്നവരുടെ അഭിപ്രായം അറിയാൻ ആയി നിൽക്കുന്ന ഓൺലൈൻ ചാനലുകാർ. ഫാൻസ്‌ എന്ന് പറയുന്നവർ ഫസ്റ്റ് ഷോ ഒരു സിനിമ കണ്ടിട്ട് പറയുന്ന അഭിപ്രായങ്ങൾ ആണോ ഒരു സിനിമയുടെ വിജയവും പരാജയവും നിയന്ത്രിക്കുന്നത്…?ഒരു സിനിമ നല്ലതോ ചീത്തയോ ആകട്ടെ പക്ഷെ അത് തീരുമാനിക്കുന്നത് ഫാൻസ്‌ എന്ന ഒരു വിഭാഗം അല്ല.

എനിക്ക് ഇപ്പോഴും യോജിക്കാൻ പറ്റാത്ത ഒരു കാര്യം ഉണ്ട്.നമ്മൾ ഒരു സിനിമയെ പറ്റി പറയുമ്പോൾ എന്തിനാണ് അതിന്റെ ബിസിനസിനെ പറ്റി മാത്രം പറയുന്നത്.. അതിനെ മാത്രം ഹൈലൈറ്റ് ചെയ്തു പറയുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല..നമ്മൾ സിനിമയെ കുറിച്ച് പറയുമ്പോൾ അതിന്റെ കഥ അതിന്റെ ടെക്നിക്കൽ സൈഡ് അതിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളതും അത് ആൾക്കാരിലേക്ക് എത്തുന്നുണ്ടോ എന്നും ആൾക്കാരുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടോ എന്നും ആൾക്കാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നതിനല്ലേ പ്രാധാന്യം നൽകേണ്ടത്. നല്ല സിനിമ അത് എത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിന്റെ അപ്പുറം അത് എത്ര കോടി കളക്റ്റ് ചെയ്തു എന്ന് പറഞ്ഞ് തർക്കിക്കുന്ന പ്രവണതയോടു എനിക്ക് താല്പര്യം ഇല്ല…

ഒരു നടനെ ആരാധിക്കാം ഇഷ്ടപെടാം.. പക്ഷെ അതിനെ മറ്റൊരു തലത്തിൽ കാണുന്നവർ മനോരോഗികൾ തന്നെ ആണ്.ഇതുവരെ പരസ്പരം നേരിൽ കാണാത്ത സംസാരിക്കാത്ത ആളുകൾ നാലു ചുമരിനുള്ളിൽ ഇരുന്ന് ഒരു നടന്റെ സിനിമയെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചു മോശമായ വാക്കുകൾ ഉപയോഗിച്ച് ആനന്ദിക്കുന്നു. സിനിമയുടെ പ്രധാന ഭാഗങ്ങൾ യൂട്യൂബിൽ വാട്ട്‌ സാപ്പിൽ അങ്ങനെ ചെയ്യാവുന്ന എല്ലാ പ്ലാറ്റഫോംകളിലും പ്രചരിപ്പിച്ചു ആനന്ദം കണ്ടെത്തുന്നവർ.

പലപ്പോഴും മോഹൻലാലും മമ്മൂട്ടിയും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ ചില സമയങ്ങളിൽ എന്നെ നിരാശപ്പെടുത്തുകയും ചെയ്തു.അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു. മോശം സിനിമകൾ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളു. ആരാധിക്കുന്ന ഏതു നടനും ആയിക്കോട്ടെ അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം മികച്ച സിനിമകൾ അവരുടെ സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്‌ എന്ന് വിശ്വസിക്കുന്നവർ ഫാൻസ്‌ അല്ല.പരസ്പരം ചളി വാരി എറിയുന്നവർ ഫാൻസ്‌ അല്ല.. ആത്മാർത്ഥമായി സിനിമയെ സ്നേഹിച്ചു അതിനെ കാണാൻ ശ്രേമിക്കുക. ആരാധന നല്ലതാ പക്ഷെ അത് മറ്റുള്ളവനെ എന്തും ഏതും പറയാൻ ഉള്ള ഒരു ലൈസൻസ് അല്ല..

ഒരുപാട് ഫാൻസ് അസോസിയേഷനുകൾ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. രോഗികൾക്ക് ചികിത്സ ധനസഹായങ്ങൾ നൽകുന്നുണ്ട്.ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട് പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് അങ്ങനെ സമൂഹത്തിൽ നല്ല കാര്യങ്ങളും ചെയ്യുന്ന നല്ല ഒരു വിഭാഗവും ഫാൻസുകാരും നമുക്കിടയിൽ ഉണ്ട്.. സൗഹൃദപരമായ ചർച്ചകൾ നടക്കുന്ന ഒരു വേദി ആയി എന്നെങ്കിലും ഫാൻസുകാർ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..നല്ല സിനിമ അത് എത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിന്റെ അപ്പുറം അത് എത്ര കോടി കളക്റ്റ് ചെയ്തു എന്ന് പറഞ്ഞ് തർക്കിക്കുന്നത് മാറ്റി വെച്ച് സിനിമകളെ ഇഷ്ടപെടുക താരങ്ങളെയോ കളക്ഷനോ മാത്രം അളന്നു തൂക്കി നോക്കി കാണുന്നതിനു പകരം.

ഒരു സിനിമയുടെ കഥ അതിന്റെ ടെക്നിക്കൽ സൈഡ് അതിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളതും അത് ആൾക്കാരിലേക്ക് എത്തുന്നുണ്ടോ എന്നും ആൾക്കാരുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടോ എന്നും ആൾക്കാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നതിനല്ലേ പ്രാധാന്യം നൽകേണ്ടത്…

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്