രാഗീത് ആർ ബാലൻ

വാരണം ആയിരം എന്ന മാജിക്കിന് ശേഷം പതിമൂന്നു വർഷത്തിന് ശേഷം ഗൗതം വാസുദേവമേനോൻ -സൂര്യ ഒന്നിക്കുന്ന Guitar Kambi Mele Nindru ❣️

guitar kambi mele nindru: Latest News, Photos, Videos on guitar kambi mele  nindru | Asianetnews.comവാരണം ആയിരം എന്ന സിനിമ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.ഒരുപാട് തവണ കണ്ടിട്ടുണ്ടങ്കിലും ഒരു മടുപ്പും ഇന്നേ വരെ എനിക്ക് തോന്നിയിട്ടില്ലാ. പിന്നെയും വായിക്കുവാൻ തോന്നുന്നൊരു പുസ്തകം പോലെ മനോഹരമായൊരു ഗൗതം മേനോൻ സിനിമ.അച്ഛനായും മകനായും സൂര്യ ഇരട്ട വേഷത്തിലെത്തിയ സിനിമ. മകന്റെ കഥാപാത്രത്തിൻ്റെ കൗമാരത്തിലെ പഠനകാലവും അതിനു ശേഷം വന്ന പ്രണയവും പിന്നീടവൾ മരണത്തോടൊപ്പം പോയപ്പോഴുള്ള സങ്കടവും ലഹരിക്കൊപ്പമുള്ള ജീവിതവും പിന്നീടുള്ള തിരിച്ചുവരവുമെല്ലാം പറഞ്ഞൊരു സിനിമ.ഒരു മനുഷ്യന്റെ പല കാലഘട്ടങ്ങൾ കാണിച്ചു തന്ന സിനിമ❣️

ബാല്യം-കൗമാരം-യൗവ്വനം-സൗഹൃദം- പ്രണയം-സംഗീതം-സന്തോഷം-സങ്കടം- ലഹരി-വിഷാദം-യാത്ര-വിവാഹം- കുടുംബ ജീവിതം -വാർധക്യം-മരണം.മണി രത്‌നം കഴിഞ്ഞാൽ തമിഴ് സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട ഒരു സംവിധായകൻ ആണ് ഗൗതം വാസുദേവ് മേനോൻ.അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ നല്ല രസമാണ് കണ്ടിരിക്കാൻ. ഗൗതം മേനോൻ സിനിമകൾക്ക് സ്ഥിരമായി ഒരു ശൈലി ഉണ്ട്. നല്ല ഹൈ ക്ലാസ്സ്‌ പ്രണയ രംഗങ്ങൾ അതിനിടയിൽ സ്റ്റൈലിഷ് ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ ഒരുപാട് വോയിസ്‌ ഓവർകൾ കൂടെ മികച്ച ഗാനങ്ങളും.എല്ലാം കൂടെ ചേർത്ത ഒരു ഗൗതം മേനോൻ ക്ലാസ്സിക്‌ ടച്ച്‌. അതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും.

GVM സിനിമകളിൽ എല്ലാം തന്നെ നായകൻ അയാളുടെ കഥ പറയുന്ന ഒരു രീതിയാണ്.ഈ ഒരു സ്റ്റൈൽ ഉള്ളത് കൊണ്ട് തന്നെ ഒരുപാട് വോയിസ് ഓവറുകൾ അദ്ദേഹത്തിന്റെ സിനിമകളിൽ കാണാൻ കഴിയും. മണിരത്‌നം കഴിഞ്ഞാൽ തമിഴിൽ ഏറ്റവും നന്നായി പാട്ടുകൾ ഉണ്ടാകുന്നതും ദൃശ്യവത്കരിക്കുന്നതും GVM സിനിമകളിൽ ആണ്.അദ്ദേഹത്തിന്റെ ഒരു വിധ പെട്ട ഇന്റർവ്യൂകളും കാണാൻ ശ്രമിക്കാറുണ്ട്.അങ്ങനെയുള്ള ഒരു ഇന്റർവ്യൂയിൽ അദ്ദേഹം പറയുന്നുണ്ട് എഴുതുന്ന തിരക്കഥയിൽ എല്ലാം തന്നെ പാട്ടുകൾ ഉണ്ടാകും എന്നത്. തിരക്കഥയിൽ ഒരു രണ്ടു പേജോളം ആ പാട്ടിനെക്കുറിച്ചു വിവരണം ഉണ്ടാവും. അതിന്റെ മൂഡ് എന്താണ് സാഹചര്യം എന്താണ് വരികൾ എങ്ങനെ വേണം എന്നൊക്കെ പരാമർശിക്കുന്ന വിശദമായ കുറിപ്പ് അദ്ദേഹം നൽകാറുണ്ട്. അങ്ങനെയാണ് GVM സിനിമകളിൽ മികച്ച ഗാനങ്ങൾ ഉണ്ടാകുന്നത്.

സംവിധാനം, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഗൗതം മേനോൻന്റെ അടുത്ത് ഇറങ്ങിയ സിനിമകളിലെ അഭിനയവും എടുത്തു പറയേണ്ടവയാണ്.❣️❣️❣️ GVM സിനിമകൾ കണ്ടിറങ്ങുന്ന പ്രേക്ഷകന് കൂടെ കൊണ്ടുപോകാൻ ഓരോ സിനിമകളും എന്തെങ്കിലും ഒക്കെ നൽക്കാറുണ്ട്. അതിപ്പോൾ അതൊരു നല്ലൊരു സിനിമ അല്ലെങ്കിൽ പോലും അതിലെ പാട്ടുകൾ തന്നെ മതിയാകും.
One of the Best story teller through voice Overs ❣️❣️കാത്തിരിക്കുന്നു GVM -സൂര്യ ഒന്നിക്കുന്ന മറ്റൊരു മാജിക്കിനായി ❣️

You May Also Like

അയ്യപ്പൻ നായരിൽ നിന്നും മുണ്ടൂർ മാടനിലേക്ക് ഉള്ള പരകായപ്രവേശം ഇന്നും അത്ഭുതപ്പെടുത്തുന്നു

68–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം- മികച്ച സഹനടന്‍ : ബിജു മേനോന്‍ (ചിത്രം : അയ്യപ്പനും…

നടി അക്രമിക്കപ്പെട്ടപ്പോൾ കേട്ട താങ്കളുടെ ശബ്ദമല്ല പൃഥ്വിരാജ് ഇപ്പോഴത്തെ നിങ്ങളുടെ ശബ്ദം, കുറിപ്പ് വായിക്കാം

നടി അക്രമിക്കപ്പെട്ടപ്പോൾ കേട്ട താങ്കളുടെ ശബ്ദമല്ല പൃഥ്വിരാജ് ഇപ്പോഴത്തെ നിങ്ങളുടെ ശബ്ദം, കുറിപ്പ് വായിക്കാം Raees…

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

ലോക രതിമൂർച്ഛ ദിനം (ഇന്റർനാഷണൽ ഓർഗാസം ഡേ) പല രാജ്യങ്ങളിലും ഓഗസ്റ്റ് 8 അന്താരാഷ്ട്ര വനിതാ…

സൂപ്പര്‍ ബ്ലോഗ്ഗര്‍ റണ്ണര്‍ അപ്പ്‌ നൗഷാദ് അകമ്പാടവുമായി അഭിമുഖം

സൂപ്പര്‍ ബ്ലോഗര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യപാദ ലിസ്റ്റ് വന്നത് മുതല്‍ സജീവമായി, ഓരോ നിമിഷങ്ങളും വളരെ രസകരമായി ആസ്വദിക്കുകയും ചെയ്ത മറ്റൊരു സ്ഥാനാര്‍ഥിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഫേസ് ബുക്കിലൂടെയും ബ്ലോഗിലൂടെയും നര്‍മം വാരി വിതറിയ കമന്റുകളും ചിത്രങ്ങളും പോസ്റ്റുകളുമായി, ഈ തിരഞ്ഞെടുപ്പിനെ ഒരു മഹോത്സവമാക്കി മറ്റുള്ളവരിലേക്ക് കൂടി അതിന്റെ ഊര്‍ജ്ജം പകര്‍ന്ന സഹൃദയന്‍. ബൂലോകത്തിന്റെ വരദാനമായ, വരയുടെയും നര്‍മത്തിന്റെയും രാജകുമാരനായ ശ്രീ. നൗഷാദ് അകമ്പാടം മനസ്സ് തുറക്കുന്നു.